This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചടയന്‍ ഗോവിന്ദന്‍ (1931 - 98)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചടയന്‍ ഗോവിന്ദന്‍ (1931 - 98)== ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സി...)
അടുത്ത വ്യത്യാസം →
09:06, 11 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചടയന്‍ ഗോവിന്ദന്‍ (1931 - 98)
ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) നേതാവ്. 1931 സെപ്.-ല്‍ കുഞ്ഞപ്പയുടെ മകനായി കണ്ണൂരില്‍ കോലച്ചേരിയിലെ നാറാത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. 1948-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ചേര്‍ന്നു. 1948-ലും 1950-ലും ജയില്‍ശിക്ഷ അനുഭവിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം (1964) ഇദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയില്‍ ചേര്‍ന്നു. 1965-ല്‍ ഇദ്ദേഹം കരുതല്‍ തടങ്കലിലായിരുന്നു. 1975-ല്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അതു പിന്‍വലിക്കുന്നതുവരെ ചടയന്‍ ഗോവിന്ദന്‍ ഒളിവിലായിരുന്നു. 1977-ല്‍ അഴീക്കോട്ടു നിന്നു കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1995-ല്‍ കൊല്ലത്തുചേര്‍ന്ന സമ്മേളനത്തില്‍ വച്ച് ഇദ്ദേഹത്തെ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1998 സെപ്. 9-ന് അന്തരിച്ചു.