This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചതുരപ്പുളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ചതുരപ്പുളി== ഓക്സാലിഡേസി സസ്യകുലത്തില്‍പ്പെടുന്ന ചെറിയ മരം...)
അടുത്ത വ്യത്യാസം →
08:46, 11 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചതുരപ്പുളി
ഓക്സാലിഡേസി സസ്യകുലത്തില്‍പ്പെടുന്ന ചെറിയ മരം. ശാ.നാ.: അവറോഹ ബിലിംബി (Averrhoa bilimbi) ഇരിമ്പന്‍പുളി, ചിലിമ്പിക്ക, പുളിഞ്ചി, ഇലുമ്പി എന്നീ പേരുകളും ചതുരപ്പുളിക്കുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ വളരുന്നുണ്ട്. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ഫലത്തിനുവേണ്ടി ഇവ നട്ടുവളര്‍ത്തപ്പെടുന്നു. നീണ്ട അസമപക്ഷാകാര (Imparipinnate) ഇലകളാണ് ഇവയ്ക്കുള്ളത്. ഒരോ ഇലയ്ക്കും 5-11 പത്രങ്ങളുണ്ടാവും. ഇലകള്‍ കനംകുറഞ്ഞതും ഇളംപച്ച നിറമുള്ളതുമാണ്. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ഇലകള്‍ ചുരുണ്ടുമടങ്ങിയിരിക്കും.
ശാഖകളില്‍ നേരിട്ടോ, ഇലകളുടെ കക്ഷ്യങ്ങളിലോ ചെറിയ പാനിക്കിളുകളായാണ് പുഷ്പങ്ങളുണ്ടാവുന്നത്. വെള്ളയും കടുംചുവപ്പും വരകളുള്ള പുഷ്പങ്ങള്‍ക്ക് അഞ്ചു ബാഹ്യദളങ്ങളും അഞ്ചു ദളങ്ങളുമുണ്ട്. പത്തു കേസരങ്ങളുള്ളതില്‍ അഞ്ചെണ്ണം ചെറുതും കേസരപുടരഹിതങ്ങളുമായിരിക്കും. കേസരതന്തുക്കളുടെ ചുവടുഭാഗം വീതികൂടിയിരിക്കും. അണ്ഡാശയത്തിന് അഞ്ച് അറകളും അനേകം ബീജാണ്ഡങ്ങളുമുണ്ടായിരിക്കും. വര്‍ത്തിക അഞ്ചു ചാലുകളായിരിക്കുന്നു. വര്‍ത്തികാഗ്രം ഗുച്ഛിത (capitate) മായിരിക്കും. നീണ്ടുരുണ്ട ബെറിയാണ് ഫലം. ഫലത്തിന് മഞ്ഞകലര്ന്ന പച്ചനിറമായിരിക്കും.
ഫലം വയറിളക്കത്തിനും ഛര്‍ദിക്കും ശമനമുണ്ടാക്കും. ഇത് ദാഹശമനിയും പിത്തദോഷശമനിയുമാണ്. പാകമായ ഫലങ്ങള്‍ മൂലക്കുരുവിനും പനിക്കും ഔഷധമായുപയോഗിക്കുന്നു. ചൈനയില്‍ ഇതിന്റെ ഇലയുടെ നീര് ചൊറിക്കും വ്രണങ്ങള്‍ക്കും ഔഷധമായും പ്രയോജനപ്പെടുത്താറുണ്ട്.