This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചന്തുപ്പണിക്കര്‍ (1875 - 1969)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചന്തുപ്പണിക്കര്‍ (1875 - 1969)== കഥകളിനടന്‍. 1875 മാര്‍ച്ച് 10-ന് തൃക്കര...)
അടുത്ത വ്യത്യാസം →
08:28, 11 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചന്തുപ്പണിക്കര്‍ (1875 - 1969)
കഥകളിനടന്‍. 1875 മാര്‍ച്ച് 10-ന് തൃക്കരിപ്പൂരിലെ തോട്ടോന്‍ കാരക്കാടു വീട്ടില്‍ ജനിച്ചു. വാഴക്കോടന്‍ കണ്ണന്‍ എന്ന നടന്റെ കീഴിലാണ് കച്ചകെട്ടിയത്. തുടര്‍ന്ന് നീലേശ്വരം കളിയോഗത്തിലെ ഗോപാലപ്പണിക്കര്‍, താഴേക്കാട്ടു മന കളിയോഗത്തിലെ ഈശ്വരമേനോന്‍, കരുണാകരമേനോന്‍ എന്നിവരുടെ കീഴില്‍ കഥകളി അഭ്യസിച്ചു.
ശുദ്ധിയോടുകൂടി കല്ലടിക്കോടന്‍ സമ്പ്രദായം അവതരിപ്പിച്ചിട്ടുള്ളവരില്‍ പ്രമുഖനാണ് ഇദ്ദേഹം. സദസ്യരെ രസിപ്പിക്കുവാനായി അനൗചിത്യം കാട്ടുന്ന പതിവ് പണിക്കര്‍ക്കില്ലായിരുന്നു. പച്ച, കത്തി എന്നീ വേഷങ്ങള്‍ ഒരുപോലെ മനോഹരമാക്കുമായിരുന്നു പണിക്കരുടെ ധര്‍മപുത്രന്‍, ഭീമന്‍, അര്‍ജുനന്‍, ദുര്യോധനന്‍, രാവണന്‍ എന്നീ വേഷങ്ങള്‍ പ്രസിദ്ധമാണ്. വെള്ളത്താടിയിലുള്ള തന്റെ മികവ് സൌഗന്ധികത്തിലെ ഹനുമാനിലൂടെ ഇദ്ദേഹം തെളിയിച്ചിട്ടുണ്ട്.
1900-ല്‍ അമ്പാടിക്കോവിലകത്തുനിന്ന് പണിക്കര്‍ സ്ഥാനം ലഭിച്ചു. കൊച്ചി കൊച്ചുണ്ണിത്തമ്പുരാനില്‍ നിന്നും കിട്ടിയ സ്വര്‍ണമെഡലാണ് മറ്റൊരു ബഹുമതി. കളിയാശാന്‍ എന്ന നിലയിലാണ് ഇദ്ദേഹം കൂടുതല്‍ പ്രസിദ്ധനായത്. കോടോത്തു കളിയോഗം, വാരണക്കോട്ടു കളിയോഗം, പറശ്ശിനിക്കടവു കളിയോഗം എന്നിവിടങ്ങളില്‍ ആശാനായിരുന്നിട്ടുണ്ട്. 1947 മുതല്‍ 1964 വരെ അഡയാര്‍ കലാക്ഷേത്രത്തില്‍ കഥകളിയധ്യാപകനായി. കഥകളിക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
കലാമണ്ഡലം കൃഷ്ണന്‍നായരെപ്പോലെയുള്ള നിരവധി പ്രഗല്ഭന്മാരുടെ ഗുരു എന്ന നിലയിലും ചന്തുപ്പണിക്കര്‍ ശ്രദ്ധേയനാണ്. 1969 ജനു. 16-ന് ഇദ്ദേഹം അന്തരിച്ചു.