This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഘൃതങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഘൃതങ്ങള്‍== ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കപ്പെടുന്ന ഔഷധന...)
അടുത്ത വ്യത്യാസം →

Current revision as of 05:20, 11 ജനുവരി 2016

ഘൃതങ്ങള്‍

ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കപ്പെടുന്ന ഔഷധനെയ്യുകള്‍. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളാണ് ശരീരത്തെ ഭരിക്കുന്നത്. അവയുടെ സാമ്യം ആരോഗ്യത്തെയും വൈഷമ്യം രോഗത്തെയും പ്രദാനം ചെയ്യുന്നു. വാതത്തിന്റെ പരമൌഷധം തൈലവും, പിത്തത്തിന്റേത് ഘൃതവും കഫത്തിന്റെത് തേനും ആകുന്നു. ആയുര്‍വേദത്തില്‍ വിവരിക്കുന്ന പ്രധാനപ്പെട്ട നാലു സ്നേഹദ്രവ്യങ്ങളില്‍ ഘൃതമാണ് ഏറ്റവും ശ്രേഷ്ഠം. വെണ്ണ ഉരുക്കി എടുക്കുന്നതിനെ ആണ് ഘൃതം (നെയ്യ്) എന്നു പറയുന്നത്. ഔഷധങ്ങള്‍ ചേര്‍ത്ത് ഘൃതം പാകപ്പെടുത്തുമ്പോള്‍ സ്വന്തം ഗുണം നഷ്ടപ്പെടാതെ തന്നെ ഒപ്പം ചേരുന്ന ഔഷധങ്ങളുടെ ഗുണം ഉള്‍ക്കൊള്ളുന്നു. ഘൃതങ്ങളുടെ ഈ പ്രത്യേക ഗുണം സ്നേഹ ദ്രവ്യങ്ങള്‍ക്കില്ല. മധുര രസത്തോടുകൂടിയ ഘൃതം ഏറ്റവും സാത്മ്യമായ സ്നേഹദ്രവ്യമാണ്.

വിധിപ്രകാരം ഔഷധങ്ങള്‍ ചേര്‍ത്തു പാകപ്പെടുത്തുന്ന ഘൃതം ആയുര്‍വേദ ചികിത്സയിലെ ഒരു പ്രധാന ഔഷധകല്പന ആണ്. ഘൃതപാകത്തില്‍ കല്ക്കം, ഘൃതം, ദ്രവദ്രവ്യം എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പ്രത്യേകം കണക്കു പറഞ്ഞിട്ടില്ലെങ്കില്‍ കല്ക്കം, ഘൃതം, ദ്രവദ്രവ്യം എന്നിവ 1:4:16 എന്ന അനുപാതത്തിലാണ് ഘൃതം പാകം ചെയ്യേണ്ടത്. ശുദ്ധജലം, കഷായം, മരുന്നുകളുടെ സ്വരസം ഇവയാണ് സാധാരണയായി ഉപയോഗിക്കുന്ന ദ്രവദ്രവ്യങ്ങള്‍. പാകം ചെയ്യുമ്പോള്‍ ഇവ ഓരോന്നിലും കല്ക്കത്തിന്റെ അളവ് യഥാക്രമം നാലിലൊന്ന്, ആറിലൊന്ന്, എട്ടിലൊന്ന് എന്ന കണക്കില്‍ ചേര്‍ക്കണമെന്നും ചില ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒന്നിലധികം ദ്രവദ്രവ്യങ്ങള്‍ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍, അവ അഞ്ചില്‍ കുറവാണെങ്കില്‍ ഓരോന്നും ഘൃതത്തിന്റെ നാലിരട്ടിയും അഞ്ചില്‍ കൂടുതലാണെങ്കില്‍ സമവുമാണ് ചേര്‍ക്കേണ്ടത്. ഘൃതം പാകം ചെയ്യാനുള്ള കഷായത്തിന്റെ കണക്ക് പ്രത്യേകം പറഞ്ഞിട്ടില്ലെങ്കില്‍ ഔഷധത്തിന്റെ പതിനാറിരട്ടി വെള്ളത്തില്‍ കഷായം വച്ച് നാലിലൊന്നാക്കണം. പാല്, സ്വരസം, മോര്, വയ്പുകാടി ഇവ ചേര്‍ത്ത് ഘൃതം പാകപ്പെടുത്തുമ്പോള്‍ അവ യഥാക്രമം രണ്ട്, മൂന്ന്, അഞ്ച് ദിവസം കഴിഞ്ഞ് അരിക്കുന്നതാണ് കൂടുതല്‍ ഗുണകരം.

പത വറ്റുന്നതും, കല്ക്കം മെഴുക് ആകുന്നതുമാണ് ഘൃതത്തിന്റെ പാകം. രോഗാവസ്ഥയും ദഹനശക്തിയും കണക്കിലെടുത്ത് നിര്‍ദിഷ്ട മാത്രയില്‍ ഘൃതങ്ങള്‍ സേവിക്കാവുന്നതാണ്. പുറമേ പുരട്ടുവാനും കണ്ണില്‍ തര്‍പ്പണത്തിനും ഘൃതങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍