This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചക്കിപ്പരുന്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചക്കിപ്പരുന്ത്== ==Pariah Kite== ഫാല്‍കോണിഫോര്‍മിസ് (Falconiformes) പക്ഷി ഗോത്...)
അടുത്ത വ്യത്യാസം →
08:31, 10 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചക്കിപ്പരുന്ത്
Pariah Kite
ഫാല്‍കോണിഫോര്‍മിസ് (Falconiformes) പക്ഷി ഗോത്രത്തിലെ ആക്സിപിട്രിഡെ (Accipitridae) കുടുംബത്തില്‍ ഉള്‍പ്പെട്ട ഒരിനം പരുന്ത്. സാധാരണയായി ചേരപ്പരുന്ത് എന്നും അറിയപ്പെടുന്നു. ശാ.നാ.: മില്‍വസ് മൈഗ്രന്‍സ് (Milvus migrans). ഇന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ഒരു പരുന്തിനമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവയുടെ വിവിധ ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം 60 സെ.മീ. നീളമുള്ള ചക്കിപ്പരുന്ത് കൃഷ്ണപ്പരുന്തിനെക്കാള്‍ വലുതും കഴുകനെക്കാള്‍ ചെറുതുമാണ്. ഈ പക്ഷിയുടെ നിറം, വാലിന്റെ ആകൃതി എന്നിവ പ്രത്യേക തരത്തിലുള്ളതാണ്. ശരീരത്തിനു മൊത്തത്തില്‍ കറുപ്പുകലര്‍ന്ന തവിട്ടുനിറമാണ്. ചിറകുകള്‍ക്കു നിറം കൂടുതലാണ്. നീണ്ടു കൂര്‍ത്ത വാലിന്റെ അഗ്രം രണ്ടായി പിരിഞ്ഞിരിക്കുന്നു. വാലിന്റെ ഈ സവിശേഷതയാണ് മുഖ്യമായി ചക്കിപ്പരുന്തിനെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. കാലുകള്‍ക്ക് മഞ്ഞനിറവും കൊക്കിനും നഖങ്ങള്‍ക്കും കറുത്തനിറവുമാണ്. കൃഷ്ണപ്പരുന്തിനെക്കാള്‍ ഉയര്‍ന്ന ശബ്ദമാണ് ഇവയ്ക്കുള്ളത്. ബാഹ്യമായി ആണ്‍-പെണ്‍പക്ഷികള്‍ തമ്മില്‍ വ്യത്യാസമില്ല. ഇവ കൂടുതല്‍ സമയവും പറന്നുകൊണ്ടേയിരിക്കും. കൃഷ്ണപ്പരുന്തിനെക്കാള്‍ വേഗത്തില്‍ കൂടുതല്‍ ദൂരം പറന്നു ചെല്ലാന്‍ ഇവയ്ക്കു സാധിക്കുന്നു. സര്‍വാഹാരിയായ ചക്കിപ്പരുന്ത് കശാപ്പുശാലകള്‍, മത്സ്യച്ചന്തകള്‍, തുറമുഖങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മലിനവസ്തുക്കള്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. ഇതൊരു അപമാര്‍ജക (scavenger) പക്ഷിയാണ്. ചത്ത ജന്തുക്കളാണ് ഇവയുടെ മുഖ്യ ആഹാരം. കൂടാതെ, ചെറിയ ഇഴജന്തുക്കള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയെയും ഇവ കൊന്നുതിന്നുന്നു. ഏതു പരിസരത്തുനിന്നും ഭക്ഷണം റാഞ്ചിയെടുക്കുന്നതിനുള്ള പ്രത്യേക കഴിവ് ഇവയ്ക്കുണ്ട്. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ആഹാരത്തിനായി ഇവ കോഴിക്കുഞ്ഞുങ്ങളെയും മറ്റും തട്ടിയെടുക്കുന്നു. ചക്കിപ്പരുന്തിന്റെ ബലിഷ്ഠമായ കൊക്ക്, ശക്തിയുള്ള നഖരിതമായ വിരലുകള്‍ എന്നിവ ആഹാരരീതിക്കനുയോജ്യമായ വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു.
ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് ചക്കിപ്പരുന്ത് കൂടുകെട്ടാറുള്ളത്. ഭക്ഷണലഭ്യതയുള്ള സ്ഥലങ്ങളിലെ പൊക്കമുള്ള വൃക്ഷങ്ങളാണ് ഇവ ഇതിനായി തിരഞ്ഞെടുക്കുക. മണ്ണ്, പുല്ല്, ചുള്ളിക്കമ്പ്, തുണിക്കഷണങ്ങള്‍ എന്നിവ ഉപയോഗിച്ചാണിവ കൂടുകെട്ടാറുള്ളത്. ഇവ ജോടികളായോ, ചെറുസംഘങ്ങളായോ ആണ് താമസിക്കുന്നത്. പ്രജനനകാലം ഏകദേശം ഡിസംബര്‍ മുതല്‍ മേയ് വരെയാണ്. ഒരു പ്രാവശ്യം അഞ്ചു മുട്ടകള്‍ വരെ ഇടാറുണ്ട്. മങ്ങിയ വെള്ളനിറത്തിലുള്ള മുട്ടയില്‍ ചുവപ്പു പാടുകളും കാണാറുണ്ട്. പൂവനും പിടയും ചേര്‍ന്നാണ് അടയിരിക്കുന്നത്.