This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചകോരസന്ദേശം (15-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ചകോരസന്ദേശം (15-ാം ശ.)== പ്രാചീന കേരളീയ സംസ്കൃത സന്ദേശകാവ്യം. വാ...)
അടുത്ത വ്യത്യാസം →
08:20, 10 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചകോരസന്ദേശം (15-ാം ശ.)
പ്രാചീന കേരളീയ സംസ്കൃത സന്ദേശകാവ്യം. വാസുദേവ ഭട്ടതിരിയാണിതിന്റെ കര്‍ത്താവെന്നു കരുതപ്പെടുന്നു. ഇദ്ദേഹം പയ്യൂര്‍ പട്ടേരിമാരില്‍ ദ്വിതീയനായ പരമേശ്വരന്റെ സഹോദരനത്രെ. സന്ദേശകാവ്യങ്ങളിലെ പതിവിനു വിപരീതമായി, ഇതില്‍ വിരഹിണിയായ നായിക നായകസമീപത്തേക്ക് ദൂതനെ പറഞ്ഞയയ്ക്കുകയാണ്.
നായിക ഭര്‍ത്താവിനോടൊന്നിച്ച് ശാര്‍ദൂലപുരത്ത് (ചിദംബരം) താമസിച്ചു വരവേ, അവിടെ എത്തിയ ചില ബ്രാഹ്മണരോടൊപ്പം നായകന്‍ സൂര്യഗ്രഹണം സംബന്ധിച്ച് വേദാരണ്യക്ഷേത്രത്തില്‍ ദേവീദര്‍ശനത്തിനു യാത്രയായി. കുറേനാള്‍ കഴിഞ്ഞിട്ടും അയാള്‍ തിരികെ വരാതെയായപ്പോള്‍ നായിക വിരഹതാപ പരവശയായിത്തീരുകയും തുടര്‍ന്ന് ഒരു ചകോരപ്പക്ഷിയെ സമീപിച്ച് തന്റെ പ്രിയനെ കണ്ടെത്തി സന്ദേശമറിയിക്കണമെന്ന് അപേക്ഷിക്കുകയും മാര്‍ഗവര്‍ണന നടത്തുകയും ചെയ്യുന്നു.
ചകോരസന്ദേശം പൂര്‍വോത്തരഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആകെ നൂറ്റിത്തൊണ്ണൂറു പദ്യങ്ങളുള്ളതില്‍ നൂറ്റി അന്‍പത്തിരണ്ടെണ്ണം ഉള്‍ക്കൊള്ളുന്ന പൂര്‍വഭാഗം മുഴുവന്‍ മാര്‍ഗവര്‍ണനയ്ക്ക് ഉപയോഗിച്ചിരിക്കുന്നു. ഉത്തരഭാഗത്തില്‍ വേദാരണ്യ (പയ്യൂര്‍ പട്ടേരിമാരുടെ പരദേവത) ക്ഷേത്രത്തിന്റെ വര്‍ണനയും നായക സമാഗമവും സന്ദേശവുമാണ്. കാവ്യ മാധുര്യത്തെക്കാള്‍ ചരിത്രപ്രാധാന്യം കൊണ്ടാണ് ചകോരസന്ദേശം ശ്രദ്ധേയമായിരിക്കുന്നത്.
ചകോരസന്ദേശം കക (19-ാം ശ.). ഇതിന്റെ കര്‍ത്താവ് ആരെന്നു നിശ്ചയമില്ല. 50 ശ്ലോകം പൂര്‍വാര്‍ധത്തിലും 46 ശ്ലോകം ഉത്തരാര്‍ധത്തിലും കാണുന്നു. ഇതിലെ നായകന്‍ വിധിവൈപരീത്യം നിമിത്തം നായികയില്‍നിന്ന് അകലുകയല്ല, നായികയുടെ വിരോധംകൊണ്ട് മനഃപൂര്‍വം അകന്ന് പെരിയാറിന്റെ തീരത്ത് ആലുവയില്‍ കഴിയാനിടവരികയാണ്. അവിടെനിന്നാണ് തൃശൂരുള്ള തന്റെ പ്രേമഭാജനത്തിനു സന്ദേശമയയ്ക്കുന്നത്.