This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗ്നിമിത്രന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗ്നിമിത്രന്‍ = ബി.സി. 183-ല്‍ മൌര്യരാജ്യം പിടിച്ചടക്കി സുംഗവംശം സ്ഥാപി...)
 
വരി 3: വരി 3:
ബി.സി. 183-ല്‍ മൌര്യരാജ്യം പിടിച്ചടക്കി സുംഗവംശം സ്ഥാപിക്കുകയും മിനാന്‍ഡറുടെ ആക്രമണത്തെ (ബി.സി. 155-153) തുരത്തിവിടുകയും ചെയ്ത പുഷ്പ(ഷ്യ)മിത്രന്റെ പുത്രനും പിന്‍ഗാമിയും. വിദിഷ (ഇപ്പോഴത്തെ സൌരാഷ്ട്രത്തിലെ ഭീല്‍സ) ആയിരുന്നു അഗ്നിമിത്രന്റെ തലസ്ഥാനം. പിതാവിന്റെ ജീവിതകാലത്തുതന്നെ നര്‍മദാ പ്രദേശങ്ങളുടെ ഭരണച്ചുമതല അഗ്നിമിത്രനില്‍ നിക്ഷിപ്തമായിരുന്നു. തെ. ഭാഗത്ത് ശത്രുരാജ്യമായ വിദര്‍ഭ (ബീഹാര്‍) ഭരിച്ചിരുന്ന യജ്ഞസേനനെ തോല്പിച്ച് ഇദ്ദേഹം രാജ്യവിസ്തൃതി വര്‍ധിപ്പിച്ചു. വിദര്‍ഭരാജ്യത്തില്‍ വരദാ നദിക്കു തെക്കുള്ള ഭാഗം മാധവസേനനെയും വടക്കുള്ള ഭാഗം, കീഴടങ്ങിയ യജ്ഞസേനനെത്തന്നെയും ഭരണത്തിനേല്പ്പിച്ചു. ഈ ചരിത്രപശ്ചാത്തലത്തിലാണ് കാളിദാസന്‍ അഗ്നിമിത്രനെ കഥാനായകനാക്കി മാളവികാഗ്നിമിത്രം എന്ന നാടകം രചിച്ചിട്ടുള്ളത്. അഗ്നിമിത്രനും പട്ടമഹിഷിയായ ധാരിണീദേവിയുടെ പരിചാരികാഗണത്തില്‍ വന്നുപെട്ട മാളവികയും തമ്മിലുണ്ടായ പ്രണയത്തിന്റെ കഥയാണ് അതിലെ പ്രതിപാദ്യം. ഒരു പ്രൌഢനായകനായിട്ടാണ് അഗ്നിമിത്രനെ അതില്‍ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിനു ധാരിണീദേവിയില്‍ ജനിച്ച വസുമിത്രന്‍ എന്ന പുത്രന്‍, കഥ നടക്കുന്ന കാലത്ത് യവനന്‍മാരോടു യുദ്ധം ചെയ്യുവാനും അവരില്‍ നിന്ന് പുഷ്യമിത്രന്റെ യാഗാശ്വത്തെ വീണ്ടെടുക്കുവാനും പോയിരിക്കുകയായിരുന്നു. അഗ്നിമിത്രന്‍ മാതൃകായോഗ്യനായ ഒരു രാജാവായിരുന്നുവെന്ന് മാളവികാഗ്നിമിത്രത്തിലെ,

-
  'ആശാസ്യമീതിവിഗമപ്രഭൃതി പ്രജാനാം
+
'ആശാസ്യമീതിവിഗമപ്രഭൃതി പ്രജാനാം
-
  സമ്പത്സ്യതേ ന ഖലു ഗോപ്തരി നാഗ്നിമിത്രേ'
+
 
 +
സമ്പത്സ്യതേ ന ഖലു ഗോപ്തരി നാഗ്നിമിത്രേ'
(അഗ്നിമിത്രന്‍ രാജ്യപാലനം ചെയ്യുമ്പോള്‍, പ്രജകള്‍ക്ക് ഈതിബാധയില്ലായ്മതൊട്ടുള്ള നന്മകള്‍ കൈവരാതിരിക്കില്ല) എന്ന ഭരതവാക്യഖണ്ഡം സൂചിപ്പിക്കുന്നു.

[[Category:ജീവചരിത്രം]]

Current revision as of 04:04, 8 ഏപ്രില്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍