This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രിഗറി, ജെയിംസ് (1638 - 75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗ്രിഗറി, ജെയിംസ് (1638 - 75)== ==Gregory, James== ഗണിതം, ജ്യോതിശ്ശാസ്ത്രം, പ്രാ...)
(Gregory, James)
 
വരി 6: വരി 6:
    
ഗണിതശാസ്ത്രത്തിലെ കലനം (Calculus) എന്ന ശാഖയ്ക്ക് ഗ്രിഗറി പല സംഭാവനകളും നല്കി. ത്രികോണമിതീയ ഫലനങ്ങള്‍ക്ക് ആദ്യമായി ശ്രേണീയരൂപം നല്കിയത് ഇദ്ദേഹമാണ്.

 +
 +
[[ചിത്രം:Pa451vol 10.png]]
    
എന്ന ശ്രേണി 'ഗ്രിഗറി സീരീസ്' എന്ന പേരില്‍ അറിയപ്പെടുന്നു. ശ്രേണികളില്‍ അഭിസാരി (convergent), അപസാരി (divergent) എന്നീ പദങ്ങള്‍ ആദ്യമായി ഉപയോഗിച്ചത് ഇദ്ദേഹമാണ്. ശ്രേണീവിധിയനുസരിച്ച് വൃത്തം, എലിപ്സ്, ഹൈപ്പര്‍ബോള എന്നിവയുടെ വിസ്തീര്‍ണം നിര്‍ണയിക്കുന്നതിന് ഗ്രിഗറിക്കു കഴിഞ്ഞു. കലനത്തിലെ അടിസ്ഥാന പ്രമേയത്തിന് ആദ്യമായി ഉപപത്തി നല്കിയതും ഇദ്ദേഹമാണ്.

Current revision as of 19:30, 8 ജനുവരി 2016

ഗ്രിഗറി, ജെയിംസ് (1638 - 75)

Gregory, James

ഗണിതം, ജ്യോതിശ്ശാസ്ത്രം, പ്രാകാശികം എന്നീ മേഖലകളില്‍ പഠനം നടത്തിയ സ്കോട്ടിഷ് ശാസ്ത്രജ്ഞന്‍. ജോണ്‍ ഗ്രിഗറി, ജാനെറ്റ് എന്നിവരുടെ പുത്രനായി 1638 ന.-ല്‍ ജനിച്ചു. ലണ്ടന്‍, ഇറ്റലിയിലെ പാദുവ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി.

ഗണിതശാസ്ത്രത്തിലെ കലനം (Calculus) എന്ന ശാഖയ്ക്ക് ഗ്രിഗറി പല സംഭാവനകളും നല്കി. ത്രികോണമിതീയ ഫലനങ്ങള്‍ക്ക് ആദ്യമായി ശ്രേണീയരൂപം നല്കിയത് ഇദ്ദേഹമാണ്.

ചിത്രം:Pa451vol 10.png

എന്ന ശ്രേണി 'ഗ്രിഗറി സീരീസ്' എന്ന പേരില്‍ അറിയപ്പെടുന്നു. ശ്രേണികളില്‍ അഭിസാരി (convergent), അപസാരി (divergent) എന്നീ പദങ്ങള്‍ ആദ്യമായി ഉപയോഗിച്ചത് ഇദ്ദേഹമാണ്. ശ്രേണീവിധിയനുസരിച്ച് വൃത്തം, എലിപ്സ്, ഹൈപ്പര്‍ബോള എന്നിവയുടെ വിസ്തീര്‍ണം നിര്‍ണയിക്കുന്നതിന് ഗ്രിഗറിക്കു കഴിഞ്ഞു. കലനത്തിലെ അടിസ്ഥാന പ്രമേയത്തിന് ആദ്യമായി ഉപപത്തി നല്കിയതും ഇദ്ദേഹമാണ്.

ജ്യോതിശ്ശാസ്ത്രത്തില്‍ ഗ്രിഗറിക്കുണ്ടായിരുന്ന താത്പര്യം പ്രാകാശികത്തില്‍ ചില കണ്ടുപിടുത്തങ്ങള്‍ക്ക് വഴി തെളിയിച്ചു. 1663-ല്‍ പ്രസിദ്ധീകരിച്ച ഓപ്റ്റിക്ക റിമോട്ട എന്ന ഗ്രന്ഥത്തില്‍ പ്രതിഫലന ദൂരദര്‍ശിയുടെ രൂപകല്പന ഇദ്ദേഹം വിവരിച്ചിരുന്നു. എന്നാല്‍ ഇത്തരം ഒന്നു നിര്‍മിക്കാന്‍ ചില പരിമിതികള്‍മൂലം ഇദ്ദേഹത്തിനു കഴിഞ്ഞില്ല. പ്രകാശമാപനവിധിയിലൂടെ നക്ഷത്രാന്തരദൂരം കണ്ടുപിടിക്കുന്നതിനുള്ള മാര്‍ഗം ഇദ്ദേഹം നിര്‍ദേശിച്ചു. സെന്റ് ആന്‍ഡ്രൂസ്, എഡിന്‍ബര്‍ഗ് എന്നീ സര്‍വകലാശാലകളില്‍ ഗണിതവിഭാഗത്തില്‍ ഗ്രിഗറി സേവനമനുഷ്ഠിച്ചു. റോയല്‍ സൊസൈറ്റി അംഗമായിരുന്നു ഇദ്ദേഹം.

അന്ധനായിത്തീര്‍ന്ന ജെയിംസ് ഗ്രിഗറി 1675-ല്‍ 37-ാമത്തെ വയസ്സില്‍ അകാലമൃത്യുവിനിരയായി. മരണശേഷമാണ് ഇദ്ദേഹത്തിന്റെ പല സംഭാവനകളും അറിയപ്പെടാന്‍ തുടങ്ങിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍