This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രഹണവര്‍ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗ്രഹണവര്‍ഷം== ഒരു പാതത്തില്‍ (ചീറല, രാഹു/കേതു) നിന്നും ചലനം തു...)
അടുത്ത വ്യത്യാസം →

Current revision as of 16:21, 28 ഡിസംബര്‍ 2015

ഗ്രഹണവര്‍ഷം

ഒരു പാതത്തില്‍ (ചീറല, രാഹു/കേതു) നിന്നും ചലനം തുടങ്ങുന്ന സൂര്യന്‍ തിരിച്ച് അതേ പാതത്തില്‍ വന്നെത്തുവാനുള്ള സമയം. ഭൂമി ഒരു തവണ സൂര്യനെ വലം വയ്ക്കാനെടുക്കുന്ന സമയമാണ് ഒരു വര്‍ഷമായി നാം കണക്കാക്കാറുള്ളത്. ഇത് 365.2425 ദിനവുമാണ്. 'സായനവര്‍ഷ'മെന്നാണീ കാലഘട്ടത്തെ പറയുന്നത്. ഭൂമിയിലിരിക്കുന്ന നമുക്ക് ഭൂമിയല്ല, സൂര്യനാണ് ചലിക്കുന്നതായി തോന്നുന്നത്. അതിന്‍പ്രകാരം സൂര്യന്‍ ഖഗോളത്തില്‍ ഒരു വിഷുവസ്ഥാനത്തു നിന്നു യാത്ര തുടങ്ങി തിരിച്ചവിടെ എത്തിച്ചേരാന്‍ എടുക്കുന്ന സമയമാണ് ഒരു സായനവര്‍ഷം.

ഇതില്‍ നിന്ന് വ്യത്യസ്തമാണ് 'ഗ്രഹണവര്‍ഷം'. സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെയും ഭൂമിയെ ചുറ്റിയുള്ള ചന്ദ്രന്റെയും പരിക്രമണ പഥങ്ങളെപ്പറ്റി ചിന്തിക്കുക. ഈ രണ്ടു പഥങ്ങള്‍ തമ്മില്‍ സന്ധിക്കുന്ന രണ്ടു ബിന്ദുക്കള്‍ രണ്ടു പഥങ്ങള്‍ക്കും പൊതുവായുണ്ടാകും. രാഹു-കേതുക്കള്‍ അഥവാ 'പാതങ്ങള്‍' എന്ന പേരിലാണീ ബിന്ദുക്കള്‍ അറിയപ്പെടുന്നത്. ഇത്തരമൊരു പാതത്തില്‍ നിന്ന് (സാങ്കല്പിക) ചലനം തുടങ്ങുന്ന സൂര്യന്‍ തിരിച്ച് അതേ പാതത്തില്‍ വന്നെത്തുവാനുള്ള സമയമാണ് ഒരു 'ഗ്രഹണവര്‍ഷം'. ഇതിന്റെ കാലയളവ് 346.6 ദിവസമാകുന്നു.

ഈ രണ്ടു വര്‍ഷങ്ങളും വ്യത്യസ്തമായിക്കാണുന്നതിനു കാരണം പാതങ്ങളുടെ അസ്ഥിരതയാണ്. ഭൂമി സൂര്യനു ചുറ്റും ഒരു ഭ്രമണം മുഴുമിക്കാന്‍ (അതായത്, ഖഗോളത്തിലൂടെ സൂര്യന്‍ തന്റെ സാങ്കല്പിക യാത്ര ഒരുതവണ മുഴുമിക്കാന്‍) ഒരു വര്‍ഷമെടുക്കുമ്പോള്‍ ചന്ദ്രപാതത്തിന് ഖഗോളത്തിലൂടെ ഒരു യാത്രയ്ക്കു 18.6 വര്‍ഷം വേണ്ടിവരും. ചന്ദ്രന്റെ ഈ 'പശ്ചാദ്ഗമനം' മൂലം സൂര്യന് ഒരു പാതത്തില്‍ നിന്ന് യാത്ര തുടങ്ങി തിരിച്ചവിടെയെത്താന്‍ ഖഗോളത്തിലൂടെ ഒരു പൂര്‍ണ പരിക്രമണകാലം ആവശ്യമായി വരുന്നില്ല. തന്മൂലം ഗ്രഹണവര്‍ഷം സായനവര്‍ഷത്തില്‍ നിന്നും വിഭിന്നവും കുറവുമായിരിക്കുന്നു.

ഭൂമിയെച്ചുറ്റിയുള്ള ചന്ദ്രന്റെ ഭ്രമണത്തിന് 27.32 ദിവസമെടുക്കും. ഏതെങ്കിലും ഒരു നക്ഷത്രത്തെ ബന്ധപ്പെടുത്തിയാണീകാലം നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. ഒരു 'നക്ഷത്രമാസം' എന്നിതിനെ പറയാം. പക്ഷേ, ഒരു വെളുത്തവാവുമുതല്‍ അടുത്ത വെളുത്തവാവുവരെയുള്ള 'സംയുതിമാസ'ത്തിന് 29.53 ദിവസമെടുക്കും. സൂര്യനെ ചുറ്റുന്ന ഭൂമിയുടെ സ്ഥാനം വ്യതിചലിക്കുന്നതുമൂലമാണീ വ്യത്യാസം (2.21 ദിവസം) ഉണ്ടായിരിക്കുന്നത്. സൂര്യചന്ദ്ര പാതങ്ങളുടെ ആവര്‍ത്തനത്തിന് 223 സംയുതി മാസങ്ങള്‍ അഥവാ, 19 ഗ്രഹണ വര്‍ഷങ്ങള്‍ വേണമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഒരു 'സാരോസ് വേള' എന്നാണീ കാലയളവിനെ പറയുന്നത്.

(പ്രൊഫ. പി.സി. കര്‍ത്താ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍