This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗെയിന്‍സ്ബറോ, തോമസ് (1727 - 88)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→Gainsborough, Thomas) |
(→Gainsborough, Thomas) |
||
വരി 3: | വരി 3: | ||
==Gainsborough, Thomas== | ==Gainsborough, Thomas== | ||
+ | [[ചിത്രം:Gainsborough.png|100px|right|thumb|തോമസ് ഗെയിന്‍സ്ബറോ]] | ||
ഇംഗ്ലീഷ് ചിത്രകാരന്. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ലാന്‍ഡ്സ്കേപ്പ്-പോര്‍ട്രേറ്റ് ചിത്രകാരനെന്ന് അറിയപ്പെട്ട തോമസ് ഗെയിന്‍സ്ബറോ സ്ഫോക്കിലെ സഡ്ബറിയില്‍ കമ്പിളി നിര്‍മാതാവായ ജോണ്‍ ഗെയിന്‍സ്ബറോയുടെ ഏറ്റവും ഇളയ പുത്രനായി 1727 മേയ് 14-നു ജനിച്ചു. കുട്ടിക്കാലം മുതല്ക്കുതന്നെ തോമസ് ചിത്രരചനയില്‍ അദ്ഭുതാവഹമായ കഴിവു പ്രദര്‍ശിപ്പിച്ചു. ഒരു പച്ചക്കറിത്തോട്ടത്തില്‍ കയറിയ കള്ളന്റെ ചിത്രം നിമിഷനേരം കൊണ്ടു വരച്ചത്, ആ മോഷ്ടാവിനെ പിടികൂടാന്‍ സഹായകമായി എന്നത് ഇദ്ദേഹത്തിന്റെ നൈസര്‍ഗിക വാസന വിളിച്ചോതുന്നുണ്ട്. പതിനഞ്ചാമത്തെ വയസ്സില്‍ പ്രശസ്തനായ ഫ്രഞ്ച് എന്ഗ്രേവറും ചിത്രകാരനുമായ ഹ്യൂബര്‍ട്ട് ഗ്രാവ്ലട്ടിന്റെ കീഴില്‍ പരിശീലനം നേടാന്‍ ലണ്ടനില്‍ എത്തി. തുടര്‍ന്ന് അവിടത്തെ സെന്റ് മാര്‍ട്ടിന്‍സ് ലെയിനിലെ പെയിന്റിങ് അക്കാദമിയില്‍ പഠിച്ചു. പ്രസിദ്ധനായ പോര്‍ട്രേറ്റ് ചിത്രകാരന് ഫ്രാന്‍സിസ് ഹെയ്മാന്റെ ശിഷ്യനായും കുറച്ചുകാലം ചിത്രരചന അഭ്യസിച്ചിരുന്നു എന്നു പറയപ്പെടുന്നു. | ഇംഗ്ലീഷ് ചിത്രകാരന്. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ലാന്‍ഡ്സ്കേപ്പ്-പോര്‍ട്രേറ്റ് ചിത്രകാരനെന്ന് അറിയപ്പെട്ട തോമസ് ഗെയിന്‍സ്ബറോ സ്ഫോക്കിലെ സഡ്ബറിയില്‍ കമ്പിളി നിര്‍മാതാവായ ജോണ്‍ ഗെയിന്‍സ്ബറോയുടെ ഏറ്റവും ഇളയ പുത്രനായി 1727 മേയ് 14-നു ജനിച്ചു. കുട്ടിക്കാലം മുതല്ക്കുതന്നെ തോമസ് ചിത്രരചനയില്‍ അദ്ഭുതാവഹമായ കഴിവു പ്രദര്‍ശിപ്പിച്ചു. ഒരു പച്ചക്കറിത്തോട്ടത്തില്‍ കയറിയ കള്ളന്റെ ചിത്രം നിമിഷനേരം കൊണ്ടു വരച്ചത്, ആ മോഷ്ടാവിനെ പിടികൂടാന്‍ സഹായകമായി എന്നത് ഇദ്ദേഹത്തിന്റെ നൈസര്‍ഗിക വാസന വിളിച്ചോതുന്നുണ്ട്. പതിനഞ്ചാമത്തെ വയസ്സില്‍ പ്രശസ്തനായ ഫ്രഞ്ച് എന്ഗ്രേവറും ചിത്രകാരനുമായ ഹ്യൂബര്‍ട്ട് ഗ്രാവ്ലട്ടിന്റെ കീഴില്‍ പരിശീലനം നേടാന്‍ ലണ്ടനില്‍ എത്തി. തുടര്‍ന്ന് അവിടത്തെ സെന്റ് മാര്‍ട്ടിന്‍സ് ലെയിനിലെ പെയിന്റിങ് അക്കാദമിയില്‍ പഠിച്ചു. പ്രസിദ്ധനായ പോര്‍ട്രേറ്റ് ചിത്രകാരന് ഫ്രാന്‍സിസ് ഹെയ്മാന്റെ ശിഷ്യനായും കുറച്ചുകാലം ചിത്രരചന അഭ്യസിച്ചിരുന്നു എന്നു പറയപ്പെടുന്നു. | ||
- | [[ചിത്രം:Gainsborough.png| | + | [[ചിത്രം:Gainsborough morning walk.png|200px|right|thumb|ഗെയിന്‍സ്ബറോയുടെ 'മോണിങ് വാക്ക്'എന്ന രചന]] |
1746-ല്‍ മാര്‍ഗരറ്റ് ബറെ വിവാഹം ചെയ്തു. പിതാവിന്റെ മരണശേഷം (1748) സഫോക്കില്‍ മടങ്ങിയെത്തിയ തോമസ് 1759 വരെ ഇപ്സ്വിച്ചില്‍ കഴിച്ചുകൂട്ടി. റോയല്‍ അക്കാദമിയുടെ സ്ഥാപകാംഗങ്ങളില്‍ (1768) ഒരാളാണ് ഗെയിന്‍സ്ബറോ. 1774-ല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. അല്പകാലത്തിനുള്ളില് രാജകൊട്ടാരത്തിലെ പ്രിയപ്പെട്ട ചിത്രകാരനായി ഗെയിന്‍സ്ബറോ. അതോടെ ഇദ്ദേഹത്തിന്റെ കീര്‍ത്തി ഇംഗ്ലണ്ടിലെങ്ങും അതിവേഗം വ്യാപിച്ചു. കലാരംഗത്ത് ഗെയിന്‍സ്ബറോ കൈവരിച്ച അദ്ഭുത വിജയത്തിന്റെ ഹേതുക്കളിലൊന്ന് ഇദ്ദേഹത്തിന്റെ സര് ജ്വോഷോ റെയ്നോള്‍ഡ്സുമായി ചിത്രരചനയിലുണ്ടായിരുന്ന ക്രിയാത്മക മത്സരമായിരുന്നു. | 1746-ല്‍ മാര്‍ഗരറ്റ് ബറെ വിവാഹം ചെയ്തു. പിതാവിന്റെ മരണശേഷം (1748) സഫോക്കില്‍ മടങ്ങിയെത്തിയ തോമസ് 1759 വരെ ഇപ്സ്വിച്ചില്‍ കഴിച്ചുകൂട്ടി. റോയല്‍ അക്കാദമിയുടെ സ്ഥാപകാംഗങ്ങളില്‍ (1768) ഒരാളാണ് ഗെയിന്‍സ്ബറോ. 1774-ല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. അല്പകാലത്തിനുള്ളില് രാജകൊട്ടാരത്തിലെ പ്രിയപ്പെട്ട ചിത്രകാരനായി ഗെയിന്‍സ്ബറോ. അതോടെ ഇദ്ദേഹത്തിന്റെ കീര്‍ത്തി ഇംഗ്ലണ്ടിലെങ്ങും അതിവേഗം വ്യാപിച്ചു. കലാരംഗത്ത് ഗെയിന്‍സ്ബറോ കൈവരിച്ച അദ്ഭുത വിജയത്തിന്റെ ഹേതുക്കളിലൊന്ന് ഇദ്ദേഹത്തിന്റെ സര് ജ്വോഷോ റെയ്നോള്‍ഡ്സുമായി ചിത്രരചനയിലുണ്ടായിരുന്ന ക്രിയാത്മക മത്സരമായിരുന്നു. |
Current revision as of 17:57, 10 ഡിസംബര്‍ 2015
ഗെയിന്‍സ്ബറോ, തോമസ് (1727 - 88)
Gainsborough, Thomas
ഇംഗ്ലീഷ് ചിത്രകാരന്. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ലാന്‍ഡ്സ്കേപ്പ്-പോര്‍ട്രേറ്റ് ചിത്രകാരനെന്ന് അറിയപ്പെട്ട തോമസ് ഗെയിന്‍സ്ബറോ സ്ഫോക്കിലെ സഡ്ബറിയില്‍ കമ്പിളി നിര്‍മാതാവായ ജോണ്‍ ഗെയിന്‍സ്ബറോയുടെ ഏറ്റവും ഇളയ പുത്രനായി 1727 മേയ് 14-നു ജനിച്ചു. കുട്ടിക്കാലം മുതല്ക്കുതന്നെ തോമസ് ചിത്രരചനയില്‍ അദ്ഭുതാവഹമായ കഴിവു പ്രദര്‍ശിപ്പിച്ചു. ഒരു പച്ചക്കറിത്തോട്ടത്തില്‍ കയറിയ കള്ളന്റെ ചിത്രം നിമിഷനേരം കൊണ്ടു വരച്ചത്, ആ മോഷ്ടാവിനെ പിടികൂടാന്‍ സഹായകമായി എന്നത് ഇദ്ദേഹത്തിന്റെ നൈസര്‍ഗിക വാസന വിളിച്ചോതുന്നുണ്ട്. പതിനഞ്ചാമത്തെ വയസ്സില്‍ പ്രശസ്തനായ ഫ്രഞ്ച് എന്ഗ്രേവറും ചിത്രകാരനുമായ ഹ്യൂബര്‍ട്ട് ഗ്രാവ്ലട്ടിന്റെ കീഴില്‍ പരിശീലനം നേടാന്‍ ലണ്ടനില്‍ എത്തി. തുടര്‍ന്ന് അവിടത്തെ സെന്റ് മാര്‍ട്ടിന്‍സ് ലെയിനിലെ പെയിന്റിങ് അക്കാദമിയില്‍ പഠിച്ചു. പ്രസിദ്ധനായ പോര്‍ട്രേറ്റ് ചിത്രകാരന് ഫ്രാന്‍സിസ് ഹെയ്മാന്റെ ശിഷ്യനായും കുറച്ചുകാലം ചിത്രരചന അഭ്യസിച്ചിരുന്നു എന്നു പറയപ്പെടുന്നു.
1746-ല്‍ മാര്‍ഗരറ്റ് ബറെ വിവാഹം ചെയ്തു. പിതാവിന്റെ മരണശേഷം (1748) സഫോക്കില്‍ മടങ്ങിയെത്തിയ തോമസ് 1759 വരെ ഇപ്സ്വിച്ചില്‍ കഴിച്ചുകൂട്ടി. റോയല്‍ അക്കാദമിയുടെ സ്ഥാപകാംഗങ്ങളില്‍ (1768) ഒരാളാണ് ഗെയിന്‍സ്ബറോ. 1774-ല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. അല്പകാലത്തിനുള്ളില് രാജകൊട്ടാരത്തിലെ പ്രിയപ്പെട്ട ചിത്രകാരനായി ഗെയിന്‍സ്ബറോ. അതോടെ ഇദ്ദേഹത്തിന്റെ കീര്‍ത്തി ഇംഗ്ലണ്ടിലെങ്ങും അതിവേഗം വ്യാപിച്ചു. കലാരംഗത്ത് ഗെയിന്‍സ്ബറോ കൈവരിച്ച അദ്ഭുത വിജയത്തിന്റെ ഹേതുക്കളിലൊന്ന് ഇദ്ദേഹത്തിന്റെ സര് ജ്വോഷോ റെയ്നോള്‍ഡ്സുമായി ചിത്രരചനയിലുണ്ടായിരുന്ന ക്രിയാത്മക മത്സരമായിരുന്നു.
നാല്പത്തിമൂന്നു വര്‍ഷത്തിനിടയില്‍ ആയിരത്തി ഇരുനൂറില്‍പ്പരം അമൂല്യ കലാസൃഷ്ടികള്‍ ഗെയിന്‍സ്ബറോ ലോകത്തിനു കാഴ്ചവച്ചു. മിസ്സിസ് ഷെരിഡന്‍, ജോര്‍ജ് മൂന്നാമന്, ഷാലറ്റ് രാജ്ഞി, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് കിര്‍ബി, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബ്രൌണ്‍, സര് ബഞ്ചമിന് ട്രൂമാന്, മിസ് ഫോര്‍ഡ്, മിസ്സിസ് റോബിന്‍സണ്‍, ജൊഹാന്‍ ക്രിസ്റ്റ്യന്‍ ഫിഷര്‍, മിസ്സിസ് ഡിസണ്സ് തുടങ്ങിയ ഛായാചിത്രങ്ങള്‍ പ്രസിദ്ധങ്ങളാണ്. കോണാര്‍ഡ് വുഡ്, റിവര്‍ സീനു വിത്ത് ഫിഗേഴ്സ്, ദ ബ്ളുബോയ് എന്നിവയാണ് പ്രകൃതി ദൃശ്യരചനകളില് വിശ്വപ്രശസ്തിയാര്ജിച്ചവ. മേരി, കൗണ്ട്സ് ഹോവ്, എലിസബത്ത് ആന്‍ഡ് മേരി ലിന്‍സി, റിട്ടേണ്‍ ഫ്രം മാര്‍ക്കറ്റ്, ദ ഹാര്‍വെസ്റ്റ് വാഗണ്‍, ദ മോണിങ് വാക്ക്, മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് വില്യം ഷാലറ്റ് എന്നിവ ഗെയിന്‍സ്ബറോയുടെ മികച്ച രചനകളിലുള്‍പ്പെടുന്നു.
സംഗീത പ്രേമിയായിരുന്നു ഗെയിന്‍സ്ബറോ. നല്ലൊരു ഫിഡില്‍ വായനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഗാനാത്മകത ഓളം വെട്ടുന്നുണ്ട്. 1788 ആഗ. 2-നു തോമസ് ഗെയിന്‍സ്ബറോ അന്തരിച്ചു.