This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗോവിന്ദസ്വാമിപ്പിള്ള (1878 - 1931)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ഗോവിന്ദസ്വാമിപ്പിള്ള (1878 - 1931)== വയലിന് വിദ്വാന്. തഞ്ചാവൂര്‍ ...)
അടുത്ത വ്യത്യാസം →
Current revision as of 11:31, 6 ഡിസംബര്‍ 2015
ഗോവിന്ദസ്വാമിപ്പിള്ള (1878 - 1931)
വയലിന് വിദ്വാന്. തഞ്ചാവൂര്‍ ജില്ലയിലെ അച്ചുതമംഗലം എന്ന സ്ഥലത്ത് 1878 മാ.-ല്‍ ഗോവിന്ദസ്വാമിപ്പിള്ള ജനിച്ചു. 12-ാമത്തെ വയസ്സില്‍ സംഗീതാഭ്യസനം ആരംഭിച്ചു. വയലിനോടൊപ്പം വായ്പ്പാട്ടും ഇദ്ദേഹം അഭ്യസിച്ചു. ഉമയാള്‍പുരം പഞ്ചാപകേശയ്യരുടെ കീഴിലും തുടര്‍ന്ന് എട്ടയ്യാപുരം രാമചന്ദ്ര ഭാഗവതരുടെ കീഴിലും സംഗീതാഭ്യസനം നടത്തി. നിരന്തരമായ ശ്രമവും സാധകവും കൊണ്ട് അറിയപ്പെടുന്ന ഒരു സംഗീത വിദ്വാനാകാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. അക്കാലത്തു പ്രസിദ്ധ വയലിന് വിദ്വാനായിരുന്ന തിരുക്കോടി കാവല്‍ കൃഷ്ണയ്യര്‍ ഇദ്ദേഹത്തിന്റെ വയലിന് വായനകേട്ട് സന്തോഷിച്ച് അനുഗ്രഹിക്കുകയുണ്ടായി. മൂന്നു കാലത്തില്‍ അനായാസമായി പാടാനും പാടുന്നതു വയലിനില്‍ വായിക്കാനും ഇദ്ദേഹത്തിനു കഴിയുമായിരുന്നു. കൂടാതെ പുല്ലാങ്കുഴല്‍, മൃദംഗം ഇവ വായിക്കുന്നതിലും അനിതരസാധാരണമായ കഴിവ് പ്രകടിപ്പിച്ചു. തമിഴില്‍ പാണ്ഡിത്യമുണ്ടായിരുന്ന ഗോവിന്ദസ്വാമിപ്പിള്ള ത്യാഗരാജസ്വാമികളുടെ ആരാധകനായിരുന്നു. 1910 മുതല്‍ തിരുവയ്യാറില്‍ നടക്കുന്ന ത്യാഗരാജ ഉത്സവത്തില്‍ ഇദ്ദേഹം പങ്കെടുക്കുമായിരുന്നു.
(എം.കെ. മോഹനചന്ദ്രന്)