This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗില്ലെറ്റിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗില്ലെറ്റിന്‍== ==Guillotine== ഫ്രഞ്ച്വിപ്ലവകാലത്ത് (1789-99) ശിരച്ഛേദത്ത...)
(Guillotine)
 
വരി 3: വരി 3:
==Guillotine==
==Guillotine==
-
ഫ്രഞ്ച്വിപ്ലവകാലത്ത് (1789-99) ശിരച്ഛേദത്തിന് ഉപയോഗിച്ചിരുന്ന ഒരു ഉപകരണം. ഫ്രാന്‍സില്‍ പ്രതിയോഗികളെ വധിക്കുന്നതിനുവേണ്ടി നിയമപരമായിട്ടാണ് ഈ രീതിയിലുള്ള വധശിക്ഷ നടപ്പില്‍ വരുത്തിയത്. ഫ്രഞ്ചു വിപ്ലവത്തോടനുബന്ധിച്ചുള്ള ഭീകര ഭരണത്തിന്റെ (1793-94) പ്രതീകവും സാമഗ്രിയുമായിരുന്ന ഗില്ലെറ്റിന്‍ ഒരേ രീതിയില്‍, എളുപ്പത്തില്‍ ജനങ്ങളെ വധിക്കാനായിരുന്നു ഉദ്ദേശിക്കപ്പെട്ടത്. സ്കോട്ട്ലന്‍ഡ്, ഇറ്റലി, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനുസമാനമായ ഉപകരണം മുമ്പേ ഉണ്ടായിരുന്നെങ്കിലും ഫ്രാന്‍സില്‍ അത് ഉണ്ടായിരുന്നില്ല. അതിനാല്‍ ഒരു ഭിഷഗ്വരനും നാഷണല്‍ അസംബ്ലിയിലെ അംഗവുമായിരുന്ന ജോസഫ് ഐ. ഗില്ലെറ്റിന്‍ (1738-1814) 1789-ല്‍ വേദനാരഹിതമായും വളരെ വേഗത്തിലും വധശിക്ഷ നടപ്പാക്കാനുള്ള ഒരുപകരണം നിര്‍മിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശം അസംബ്ലിയില്‍ വച്ചു. നാഷണല്‍ അസംബ്ലിയിലെ നിയമനിര്‍മാണസമിതിയുടെ നിര്‍ദേശാനുസരണം ഡോ. ആന്റോയിന്‍ലൂയി 1792 മാ.-ല്‍ ഗില്ലെറ്റിന്‍ നിര്‍മിച്ചു. മൃഗങ്ങളിലും ശവശരീരങ്ങളിലും പരീക്ഷിച്ച ഈ ഉപകരണത്തിന്റെ ആദ്യത്തെ പേര് ലൂയിസറ്റെ (louisette) എന്നായിരുന്നു. പിന്നീട് ഇതിനു ഗില്ലെറ്റിന്റെ പേരു തന്നെ കൊടുത്തു. ഗില്ലെറ്റിന്‍ എന്ന പേരുവന്നതിനെ സംബന്ധിച്ചു വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്.
+
ഫ്രഞ്ച് വിപ്ലവകാലത്ത് (1789-99) ശിരച്ഛേദത്തിന് ഉപയോഗിച്ചിരുന്ന ഒരു ഉപകരണം. ഫ്രാന്‍സില്‍ പ്രതിയോഗികളെ വധിക്കുന്നതിനുവേണ്ടി നിയമപരമായിട്ടാണ് ഈ രീതിയിലുള്ള വധശിക്ഷ നടപ്പില്‍ വരുത്തിയത്. ഫ്രഞ്ചു വിപ്ലവത്തോടനുബന്ധിച്ചുള്ള ഭീകര ഭരണത്തിന്റെ (1793-94) പ്രതീകവും സാമഗ്രിയുമായിരുന്ന ഗില്ലെറ്റിന്‍ ഒരേ രീതിയില്‍, എളുപ്പത്തില്‍ ജനങ്ങളെ വധിക്കാനായിരുന്നു ഉദ്ദേശിക്കപ്പെട്ടത്. സ്കോട്ട്ലന്‍ഡ്, ഇറ്റലി, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനുസമാനമായ ഉപകരണം മുമ്പേ ഉണ്ടായിരുന്നെങ്കിലും ഫ്രാന്‍സില്‍ അത് ഉണ്ടായിരുന്നില്ല. അതിനാല്‍ ഒരു ഭിഷഗ്വരനും നാഷണല്‍ അസംബ്ലിയിലെ അംഗവുമായിരുന്ന ജോസഫ് ഐ. ഗില്ലെറ്റിന്‍ (1738-1814) 1789-ല്‍ വേദനാരഹിതമായും വളരെ വേഗത്തിലും വധശിക്ഷ നടപ്പാക്കാനുള്ള ഒരുപകരണം നിര്‍മിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദേശം അസംബ്ലിയില്‍ വച്ചു. നാഷണല്‍ അസംബ്ലിയിലെ നിയമനിര്‍മാണസമിതിയുടെ നിര്‍ദേശാനുസരണം ഡോ. ആന്റോയിന്‍ലൂയി 1792 മാ.-ല്‍ ഗില്ലെറ്റിന്‍ നിര്‍മിച്ചു. മൃഗങ്ങളിലും ശവശരീരങ്ങളിലും പരീക്ഷിച്ച ഈ ഉപകരണത്തിന്റെ ആദ്യത്തെ പേര് ലൂയിസറ്റെ (louisette) എന്നായിരുന്നു. പിന്നീട് ഇതിനു ഗില്ലെറ്റിന്റെ പേരു തന്നെ കൊടുത്തു. ഗില്ലെറ്റിന്‍ എന്ന പേരുവന്നതിനെ സംബന്ധിച്ചു വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്.
-
 
+
 
 +
[[ചിത്രം:Guillotine.png|150px|right|thumb|ഗില്ലെറ്റിന്‍]]
 +
 
ഫ്രഞ്ചു രാജാവായ ലൂയി XVI-നെ (1754-93) ലൂയി ക്വിന്‍സില്‍ (Louis Quinze) വച്ച് 1793 ജനു. 21-നു ഗില്ലെറ്റിനിരയാക്കി. ഏതാനും മാസങ്ങള്‍ക്കുശേഷം രാജാവിന്റെ പത്നി മേരി അന്റോയിനെറ്റിനെയും (Marie Antoinette) ഗില്ലെറ്റിനില്‍ വധിച്ചു. തുടര്‍ന്നുണ്ടായ ഭീകര ഭരണകാലത്തു റോബെസ്പിയറും (1758-94) അനുയായികളും തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളായ ജിറോണ്ടിസ്റ്റുകളെ ഗില്ലെറ്റിന്‍ കൊണ്ടു വധിച്ചു. ആദ്യകാല ഫ്രഞ്ചു വിപ്ലവ നേതാക്കളായ മിരാബോ (1749-91), ഹര്‍ബര്‍ട്ട് ഡാന്റണ്‍ (1759-94), കാമിലെ ദെനൊയിലസ് (1760-94), ഓര്‍ലിയന്‍സിലെ പ്രഭു, മാഡം റോളണ്ട്, ശാസ്ത്രജ്ഞനായ ലാവോസിയേ (1743-94) തുടങ്ങിയവര്‍ ഗില്ലെറ്റിനിരയായവരില്‍പ്പെടുന്നു. 1793 ജൂണിനുശേഷം ഏകദേശം രണ്ടായിരത്തില്‍പ്പരം ജനങ്ങളെ ഗില്ലെറ്റിനിരയാക്കി. തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപത്തില്‍ റോബെസ്പിയര്‍, സെന്റ് ജസ്റ്റ് (1767-94) എന്നീ നേതാക്കന്മാരെയും അവരുടെ അനുയായികളെയും പാരീസിനടുത്തുള്ള പ്ലേസ് ഡി.-ലാ-റവല്യൂഷനില്‍ വച്ച് 1794 ജൂല.-യില്‍ ഈ രീതിയിലാണു വധിച്ചത്.

നിയമസഭയില്‍ ധനാഭ്യര്‍ഥനകളിന്മേലുള്ള ചര്‍ച്ചകള്‍ അവസാനിക്കുമ്പോള്‍ ചര്‍ച്ചയ്ക്കെടുക്കാതെ ബാക്കിവരുന്ന ധനാഭ്യര്‍ഥനകളെ ചര്‍ച്ചകൂടാതെ വോട്ടിനിട്ട് പാസാക്കുന്ന നടപടിയെയും ഗില്ലെറ്റിന്‍ എന്നുപറയുന്നു. നോ. ഭീകരഭരണം; ഫ്രഞ്ചു വിപ്ലവം; റോബെസ്പിയര്‍

Current revision as of 15:40, 28 നവംബര്‍ 2015

ഗില്ലെറ്റിന്‍

Guillotine

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍