This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാസ്ട്രോട്രൈക്ക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ഗാസ്ട്രോട്രൈക്ക== ==Gastrotricha== ആഷ്ഹെല്‍മിന്തസ് ജന്തുഫൈലത്തിന്റെ ...) |
(→Gastrotricha) |
||
വരി 2: | വരി 2: | ||
==Gastrotricha== | ==Gastrotricha== | ||
+ | |||
+ | |||
+ | [[ചിത്രം:Gastrotricha.png|200px|right|thumb| ഗാസ്ട്രോട്രൈക്ക സൂക്ഷമജീവി]] | ||
ആഷ്ഹെല്‍മിന്തസ് ജന്തുഫൈലത്തിന്റെ ഒരു വര്‍ഗം. ബഹുകോശക സൂക്ഷ്മജീവികളാണ് ഈ വര്‍ഗത്തിലുള്ളത്. ഇവ ശുദ്ധജലത്തിലും ലവണജലത്തിലും കാണപ്പെടുന്നു. കപട സീലോം (false coelom) ഉള്ളതും അഖണ്ഡ ശരീരഘടനയുള്ളതുമായ വിരകളെപ്പോലുള്ള ജീവികളാണ് ഇവയെല്ലാംതന്നെ. 0.06 മി.മീറ്ററിലധികം നീളം വയ്ക്കാറില്ലാത്ത ഇവയുടെ ശരീരത്തിന് വൃത്താകൃതിയിലുള്ള ഉപരിതലവും പരന്ന അടിഭാഗവുമാണുള്ളത്. ശരീരത്തിന്റെ അടിവശത്തായി രണ്ടുവരി സീലിയകളും കാണപ്പെടുന്നു. അതുപോലെതന്നെ ഒരു ജോടി ആസംജകാംഗങ്ങളും (ashesive organs) ഉണ്ട്. ഗാസ്ട്രോട്രൈക്ക വര്‍ഗത്തിലെ ജീവികള്‍ക്കു ചരടുപോലെയുള്ള ശരീരമാണുള്ളത്. ഇത് ഖണ്ഡങ്ങളാക്കി വേര്തിരിക്കപ്പെട്ടിട്ടുമില്ല. പേശീവ്യൂഹം, വിസര്‍ജനവ്യൂഹം, നാഡീവ്യൂഹം, പചനവ്യൂഹം, പ്രത്യുത്പാദനവ്യൂഹം എന്നിവ വ്യതിരിക്തമായി വികസിച്ചിരിക്കുന്നു. ശരീരത്തിന്റെ പുറംഭാഗത്തായി ഒരു ഉപചര്‍മം (cuticular layer) ഉണ്ട്. ശല്‍ക്കങ്ങളായോ മുള്ളുകളായോ ഉപചര്‍മം വിശേഷവത്കരിക്കപ്പെട്ടിരിക്കുന്നു. മുള്ളുകളോടുകൂടിയ ശല്ക്കങ്ങളും ചില ജീവികളില്‍ കാണപ്പെടുന്നു. ഓരോ സ്പീഷീസിലും നിശ്ചിത എണ്ണം മുള്ളുകള്‍ (spines) ആണുള്ളത്. ആറു ജോടി അനുദൈര്ഘ്യപേശികള് ചേര്‍ന്നാണ് പേശീവ്യൂഹം രൂപമെടുത്തിട്ടുള്ളത്. ഈ പേശികളുടെ സങ്കോചനംമൂലം ശരീരം മൊത്തത്തില്‍ ചുരുങ്ങാറുണ്ട്. ശാരീരിക ചലനങ്ങള്‍ക്കും ഈ പേശീസങ്കോചങ്ങളാണു വഴിയൊരുക്കുന്നത്. വിസര്‍ജന വ്യൂഹത്തില്‍ പ്രധാനമായും രണ്ട് ജ്വാലാകോശങ്ങള്‍ (flame cells) ആണുള്ളത്. ശരീരത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും രണ്ട് നാഡികള്‍ കാണപ്പെടുന്നു. ഇവ മുന്‍ഭാഗത്തായി ഒരു ചെറിയ മസ്തിഷ്കത്തിലാണ് അവസാനിക്കുന്നത്. പചനവ്യൂഹത്തില്‍ ഒരു വായ, ഗ്രസനി, നീണ്ട കുടല്, ചെറിയ മലാശയം, ഗുദം എന്നീ ഭാഗങ്ങളുണ്ട്. ചില സ്പീഷീസുകളില്‍ വദന ശുകങ്ങള്‍ (oral bristl-es) കാണാറുണ്ട്. ചെറിയ ഇനം ആല്‍ഗകള്‍, ബാക്റ്റീരിയകള്‍ എന്നിവയാണ് ഈ വര്‍ഗത്തിലെ ജീവികളുടെ പ്രധാന ആഹാരം. | ആഷ്ഹെല്‍മിന്തസ് ജന്തുഫൈലത്തിന്റെ ഒരു വര്‍ഗം. ബഹുകോശക സൂക്ഷ്മജീവികളാണ് ഈ വര്‍ഗത്തിലുള്ളത്. ഇവ ശുദ്ധജലത്തിലും ലവണജലത്തിലും കാണപ്പെടുന്നു. കപട സീലോം (false coelom) ഉള്ളതും അഖണ്ഡ ശരീരഘടനയുള്ളതുമായ വിരകളെപ്പോലുള്ള ജീവികളാണ് ഇവയെല്ലാംതന്നെ. 0.06 മി.മീറ്ററിലധികം നീളം വയ്ക്കാറില്ലാത്ത ഇവയുടെ ശരീരത്തിന് വൃത്താകൃതിയിലുള്ള ഉപരിതലവും പരന്ന അടിഭാഗവുമാണുള്ളത്. ശരീരത്തിന്റെ അടിവശത്തായി രണ്ടുവരി സീലിയകളും കാണപ്പെടുന്നു. അതുപോലെതന്നെ ഒരു ജോടി ആസംജകാംഗങ്ങളും (ashesive organs) ഉണ്ട്. ഗാസ്ട്രോട്രൈക്ക വര്‍ഗത്തിലെ ജീവികള്‍ക്കു ചരടുപോലെയുള്ള ശരീരമാണുള്ളത്. ഇത് ഖണ്ഡങ്ങളാക്കി വേര്തിരിക്കപ്പെട്ടിട്ടുമില്ല. പേശീവ്യൂഹം, വിസര്‍ജനവ്യൂഹം, നാഡീവ്യൂഹം, പചനവ്യൂഹം, പ്രത്യുത്പാദനവ്യൂഹം എന്നിവ വ്യതിരിക്തമായി വികസിച്ചിരിക്കുന്നു. ശരീരത്തിന്റെ പുറംഭാഗത്തായി ഒരു ഉപചര്‍മം (cuticular layer) ഉണ്ട്. ശല്‍ക്കങ്ങളായോ മുള്ളുകളായോ ഉപചര്‍മം വിശേഷവത്കരിക്കപ്പെട്ടിരിക്കുന്നു. മുള്ളുകളോടുകൂടിയ ശല്ക്കങ്ങളും ചില ജീവികളില്‍ കാണപ്പെടുന്നു. ഓരോ സ്പീഷീസിലും നിശ്ചിത എണ്ണം മുള്ളുകള്‍ (spines) ആണുള്ളത്. ആറു ജോടി അനുദൈര്ഘ്യപേശികള് ചേര്‍ന്നാണ് പേശീവ്യൂഹം രൂപമെടുത്തിട്ടുള്ളത്. ഈ പേശികളുടെ സങ്കോചനംമൂലം ശരീരം മൊത്തത്തില്‍ ചുരുങ്ങാറുണ്ട്. ശാരീരിക ചലനങ്ങള്‍ക്കും ഈ പേശീസങ്കോചങ്ങളാണു വഴിയൊരുക്കുന്നത്. വിസര്‍ജന വ്യൂഹത്തില്‍ പ്രധാനമായും രണ്ട് ജ്വാലാകോശങ്ങള്‍ (flame cells) ആണുള്ളത്. ശരീരത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും രണ്ട് നാഡികള്‍ കാണപ്പെടുന്നു. ഇവ മുന്‍ഭാഗത്തായി ഒരു ചെറിയ മസ്തിഷ്കത്തിലാണ് അവസാനിക്കുന്നത്. പചനവ്യൂഹത്തില്‍ ഒരു വായ, ഗ്രസനി, നീണ്ട കുടല്, ചെറിയ മലാശയം, ഗുദം എന്നീ ഭാഗങ്ങളുണ്ട്. ചില സ്പീഷീസുകളില്‍ വദന ശുകങ്ങള്‍ (oral bristl-es) കാണാറുണ്ട്. ചെറിയ ഇനം ആല്‍ഗകള്‍, ബാക്റ്റീരിയകള്‍ എന്നിവയാണ് ഈ വര്‍ഗത്തിലെ ജീവികളുടെ പ്രധാന ആഹാരം. |
Current revision as of 17:54, 25 നവംബര്‍ 2015
ഗാസ്ട്രോട്രൈക്ക
Gastrotricha
ആഷ്ഹെല്‍മിന്തസ് ജന്തുഫൈലത്തിന്റെ ഒരു വര്‍ഗം. ബഹുകോശക സൂക്ഷ്മജീവികളാണ് ഈ വര്‍ഗത്തിലുള്ളത്. ഇവ ശുദ്ധജലത്തിലും ലവണജലത്തിലും കാണപ്പെടുന്നു. കപട സീലോം (false coelom) ഉള്ളതും അഖണ്ഡ ശരീരഘടനയുള്ളതുമായ വിരകളെപ്പോലുള്ള ജീവികളാണ് ഇവയെല്ലാംതന്നെ. 0.06 മി.മീറ്ററിലധികം നീളം വയ്ക്കാറില്ലാത്ത ഇവയുടെ ശരീരത്തിന് വൃത്താകൃതിയിലുള്ള ഉപരിതലവും പരന്ന അടിഭാഗവുമാണുള്ളത്. ശരീരത്തിന്റെ അടിവശത്തായി രണ്ടുവരി സീലിയകളും കാണപ്പെടുന്നു. അതുപോലെതന്നെ ഒരു ജോടി ആസംജകാംഗങ്ങളും (ashesive organs) ഉണ്ട്. ഗാസ്ട്രോട്രൈക്ക വര്‍ഗത്തിലെ ജീവികള്‍ക്കു ചരടുപോലെയുള്ള ശരീരമാണുള്ളത്. ഇത് ഖണ്ഡങ്ങളാക്കി വേര്തിരിക്കപ്പെട്ടിട്ടുമില്ല. പേശീവ്യൂഹം, വിസര്‍ജനവ്യൂഹം, നാഡീവ്യൂഹം, പചനവ്യൂഹം, പ്രത്യുത്പാദനവ്യൂഹം എന്നിവ വ്യതിരിക്തമായി വികസിച്ചിരിക്കുന്നു. ശരീരത്തിന്റെ പുറംഭാഗത്തായി ഒരു ഉപചര്‍മം (cuticular layer) ഉണ്ട്. ശല്‍ക്കങ്ങളായോ മുള്ളുകളായോ ഉപചര്‍മം വിശേഷവത്കരിക്കപ്പെട്ടിരിക്കുന്നു. മുള്ളുകളോടുകൂടിയ ശല്ക്കങ്ങളും ചില ജീവികളില്‍ കാണപ്പെടുന്നു. ഓരോ സ്പീഷീസിലും നിശ്ചിത എണ്ണം മുള്ളുകള്‍ (spines) ആണുള്ളത്. ആറു ജോടി അനുദൈര്ഘ്യപേശികള് ചേര്‍ന്നാണ് പേശീവ്യൂഹം രൂപമെടുത്തിട്ടുള്ളത്. ഈ പേശികളുടെ സങ്കോചനംമൂലം ശരീരം മൊത്തത്തില്‍ ചുരുങ്ങാറുണ്ട്. ശാരീരിക ചലനങ്ങള്‍ക്കും ഈ പേശീസങ്കോചങ്ങളാണു വഴിയൊരുക്കുന്നത്. വിസര്‍ജന വ്യൂഹത്തില്‍ പ്രധാനമായും രണ്ട് ജ്വാലാകോശങ്ങള്‍ (flame cells) ആണുള്ളത്. ശരീരത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും രണ്ട് നാഡികള്‍ കാണപ്പെടുന്നു. ഇവ മുന്‍ഭാഗത്തായി ഒരു ചെറിയ മസ്തിഷ്കത്തിലാണ് അവസാനിക്കുന്നത്. പചനവ്യൂഹത്തില്‍ ഒരു വായ, ഗ്രസനി, നീണ്ട കുടല്, ചെറിയ മലാശയം, ഗുദം എന്നീ ഭാഗങ്ങളുണ്ട്. ചില സ്പീഷീസുകളില്‍ വദന ശുകങ്ങള്‍ (oral bristl-es) കാണാറുണ്ട്. ചെറിയ ഇനം ആല്‍ഗകള്‍, ബാക്റ്റീരിയകള്‍ എന്നിവയാണ് ഈ വര്‍ഗത്തിലെ ജീവികളുടെ പ്രധാന ആഹാരം.
ഗ്രാസ്ട്രോട്രൈക്ക വര്‍ഗത്തില്‍പ്പെട്ട ലവണജലജീവികള് എല്ലാംതന്നെ ഉഭയലിംഗികളാണ്. എന്നാല്‍ അനിഷേകജനനം (parthenogenesis) പ്രത്യുത്പാദന മാര്‍ഗമായുള്ള ചില ശുദ്ധജല ജീവികളും ഉണ്ട്.
ഈ ജീവികളില്‍ രണ്ടുതരത്തിലുള്ള അണ്ഡങ്ങള്‍ കാണപ്പെടുന്നു. പരിവര്‍ധന(development)ത്തിലുള്ള കാലദൈര്‍ഘ്യമാണ് ഈ അണ്ഡങ്ങള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം. ആദ്യയിനം അണ്ഡങ്ങളില്‍ വിസര്‍ജനം കഴിയുമ്പോള്‍ത്തന്നെ പരിവര്‍ധനം ആരംഭിക്കുന്നു. ഇവ 12 മണിക്കൂറിനും 20 മണിക്കൂറിനും ഇടയില്‍ വിരിഞ്ഞ്, വളര്ച്ചയെത്തിയവയോട് ഘടനയില്‍ സാദൃശ്യമുള്ള ചെറുജീവികള്‍ പുറത്തുവരും. രണ്ടാമത്തെയിനം അണ്ഡങ്ങള്‍ വലിയവയാണ്. ഇവയ്ക്കു പ്രത്യേക ബാഹ്യസംരക്ഷണസ്തരങ്ങളും ഉണ്ട്. പ്രതികൂല കാലാവസ്ഥയില്‍ ഇവ ഏതാണ്ടൊരു സുഷുപ്തിയില്‍ കഴിഞ്ഞുകൂടുകയും അനുകൂലകാലാവസ്ഥയില്‍ വിരിയുകയും ചെയ്യുന്നു. ഇപ്രകാരം രണ്ടു വര്‍ഷം വരെ സുഷുപ്തിയില്‍ കഴിഞ്ഞുകൂടുന്ന മുട്ടയിനങ്ങളുണ്ട്.
ഗാസ്ട്രോട്രൈക്കാവര്ഗത്തെ മാക്രോഡാസിയോയ്ഡിയ (macrodaysoidea), കീറ്റോനോട്ടോയ്ഡിയ (chaetono-toidea) എന്നിങ്ങനെ രണ്ടു കുടുംബങ്ങളാക്കി തിരിച്ചിരിക്കുന്നു. ഇതില്‍ ആദ്യത്തെ കുടുംബത്തില്‍ ലവണജലജീവികളും രണ്ടാമത്തെതില്‍ ശുദ്ധജലജീവികളുമാണുള്ളത്. കീറ്റോനോട്ടസ് (Chaeotonotus), ലപ്പിഡോഡെര്മെല്ല (Lepidodermella), ഇഷ്ത്തീഡിയം (Ichthidium) എന്നിവയാണ് ശുദ്ധജലത്തില്‍ കാണപ്പെടുന്ന പ്രധാന ജീവികള്‍.
ഗാസ്ട്രോട്രൈക്കയെ ഒരു പ്രത്യേക ജന്തുഫൈലമായി കരുതുന്ന വര്‍ഗീകരണരീതിയും നിലവിലുണ്ട്. എങ്കിലും ആഷ്ഹെല്‍മിന്തസ് ഫൈലത്തിന്റെ ഒരു വര്‍ഗമായി ഇവയെ കണക്കാക്കുന്ന പ്രസിദ്ധ ജീവശാസ്ത്രകാരി ഹൈമന്റെ വര്‍ഗീകരണമാണ് കൂടുതല്‍ സ്വീകാര്യമായിട്ടുള്ളത്. ഗാസ്ട്രോട്രൈക്കയ്ക്ക് നീമാറ്റോഡയുമായി അടുത്തബന്ധമുണ്ട്. ടര്ബല്ലേറിയ(Turbellaria)യില്‍ നിന്നും പരിണമിച്ചുണ്ടായവയാണ് ഗാസ്ട്രോട്രൈക്കകള് എന്നും വിശ്വസിക്കപ്പെടുന്നു.