This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാലിപോളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ഗാലിപോളി== ==Gallipoli== ബാള്‍ക്കന്‍ ഉപദ്വീപിന്റെ കിഴക്കരികില്‍ തുര...) |
(→Gallipoli) |
||
വരി 2: | വരി 2: | ||
==Gallipoli== | ==Gallipoli== | ||
+ | |||
+ | [[ചിത്രം:Gallipoli.png|200px|right|thumb|ഗാലിപോളി ഉപദ്വീപ്]] | ||
ബാള്‍ക്കന്‍ ഉപദ്വീപിന്റെ കിഴക്കരികില്‍ തുര്‍ക്കിയുടെ അധീനതയിലുള്ള ത്രേസിന്റെ തുടര്‍ച്ചയായി ഈജിയന്‍ കടലിലേക്കു നീണ്ടുകിടക്കുന്ന ഇടുങ്ങിയ കരഭാഗം. 80 കി.മീ. നീളമുള്ള ഈ ഉപദ്വീപ് ഡാര്‍ഡനല്‍സ് കടലിടുക്കിന്റെ പടിഞ്ഞാറേ വരമ്പാണെന്നു പറയാം. ഔദ്യോഗിക നാമധേയം ഗെലിബോലു എന്നാണ്. മുന്‍കാലങ്ങളില്‍ ത്രാഷന് കഴ്സനസ് എന്നാണ് അറിയപ്പെട്ടിരുന്നത്. തുര്‍ക്കിയിലെ സനക്കേല് പ്രവിശ്യയിലുള്‍പ്പെട്ട ഒരു ജില്ലയാണിത്. | ബാള്‍ക്കന്‍ ഉപദ്വീപിന്റെ കിഴക്കരികില്‍ തുര്‍ക്കിയുടെ അധീനതയിലുള്ള ത്രേസിന്റെ തുടര്‍ച്ചയായി ഈജിയന്‍ കടലിലേക്കു നീണ്ടുകിടക്കുന്ന ഇടുങ്ങിയ കരഭാഗം. 80 കി.മീ. നീളമുള്ള ഈ ഉപദ്വീപ് ഡാര്‍ഡനല്‍സ് കടലിടുക്കിന്റെ പടിഞ്ഞാറേ വരമ്പാണെന്നു പറയാം. ഔദ്യോഗിക നാമധേയം ഗെലിബോലു എന്നാണ്. മുന്‍കാലങ്ങളില്‍ ത്രാഷന് കഴ്സനസ് എന്നാണ് അറിയപ്പെട്ടിരുന്നത്. തുര്‍ക്കിയിലെ സനക്കേല് പ്രവിശ്യയിലുള്‍പ്പെട്ട ഒരു ജില്ലയാണിത്. |
Current revision as of 17:26, 25 നവംബര്‍ 2015
ഗാലിപോളി
Gallipoli
ബാള്‍ക്കന്‍ ഉപദ്വീപിന്റെ കിഴക്കരികില്‍ തുര്‍ക്കിയുടെ അധീനതയിലുള്ള ത്രേസിന്റെ തുടര്‍ച്ചയായി ഈജിയന്‍ കടലിലേക്കു നീണ്ടുകിടക്കുന്ന ഇടുങ്ങിയ കരഭാഗം. 80 കി.മീ. നീളമുള്ള ഈ ഉപദ്വീപ് ഡാര്‍ഡനല്‍സ് കടലിടുക്കിന്റെ പടിഞ്ഞാറേ വരമ്പാണെന്നു പറയാം. ഔദ്യോഗിക നാമധേയം ഗെലിബോലു എന്നാണ്. മുന്‍കാലങ്ങളില്‍ ത്രാഷന് കഴ്സനസ് എന്നാണ് അറിയപ്പെട്ടിരുന്നത്. തുര്‍ക്കിയിലെ സനക്കേല് പ്രവിശ്യയിലുള്‍പ്പെട്ട ഒരു ജില്ലയാണിത്.
ഗാലിപോളിയുടെ ആസ്ഥാനനഗരത്തിനും ഗെലിബോലു എന്നാണു പേര്. ഡാര്‍ഡനല്‍സ് കടലിടുക്കിന്റെ വടക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം ഓട്ടോമന്‍ ഭരണകാലത്ത് ഇസ്താന്‍ബൂളിന്റെ കവാടമായി വര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഒരു ചെറുകിട മീന്‍പിടുത്ത കേന്ദ്രവും സൈനികത്താവളവുമാണിവിടം.
ഒന്നാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികള്‍ ഗാലിപോളി അധീനപ്പെടുത്തുവാന്‍ ശ്രമിക്കുകയും ഇസ്താന്‍ബുള്‍ കൈവശപ്പെടുത്തുകയും ചെയ്തു. റഷ്യന്‍ സൈന്യത്തിനു നേരെ നീങ്ങിയ തുര്‍ക്കികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അവര്‍ക്ക് കനത്ത നാശനഷ്ടങ്ങളോടെ പിന്‍വാങ്ങേണ്ടിവന്നു. 1915-16-ല്‍ ആവര്‍ത്തിച്ചുണ്ടായ ആക്രമണങ്ങളില്‍ ഗാലിപോളിയിലും ഗണ്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയുണ്ടായി. ഉപദ്വീപിന്റെ തെക്കേയറ്റത്തും മധ്യഭാഗത്ത് ചിലയിടങ്ങളിലും കല്ലുകൊണ്ടു നിര്‍മിച്ചിട്ടുള്ള വന്മതിലുകളുടെ അവശിഷ്ടങ്ങള്‍ കാണാം.
(എ. മിനി)