This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാര്‍വേ, മാര്‍ക്കസ് (1887 - 1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഗാര്‍വേ, മാര്‍ക്കസ് (1887 - 1940) == ==Garvey, Marcus == ജെമയ്ക്കയിലെ കറുത്തവര്‍...)
(Garvey, Marcus)
 
വരി 2: വരി 2:
==Garvey, Marcus ==
==Garvey, Marcus ==
 +
 +
[[ചിത്രം:Garvey marcus.png|150px|right|thumb|മാര്‍ക്കസ് ഗാര്‍വേ]]
ജെമയ്ക്കയിലെ കറുത്തവര്‍ഗ ദേശീയ നേതാവ്. കറുത്ത ദേശീയതയുടെ ശില്പി എന്ന നിലയില്‍ ആഫ്രിക്കന്‍ ചരിത്രത്തില്‍ പ്രമുഖസ്ഥാനം വഹിച്ച ഗാര്‍വേ 1887 ആഗ. 17-ന് ജെമയ്ക്കയിലെ സെയിന്റ് ആന്‍ഡ്ബേയില്‍ ജനിച്ചു. സ്വദേശത്തെ വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം ഒരു പ്രിന്ററുടെ കീഴില്‍ തൊഴില്‍ പരിശീലനം നേടി. തുടര്‍ന്ന് ലണ്ടനില്‍ താമസമാക്കിയ ഇദ്ദേഹം അവിടത്തെ ആഫ്രിക്കന്‍ കറുത്തവര്‍ഗക്കാരുമായി ബന്ധം സ്ഥാപിച്ചു.

Current revision as of 17:15, 23 നവംബര്‍ 2015

ഗാര്‍വേ, മാര്‍ക്കസ് (1887 - 1940)

Garvey, Marcus

മാര്‍ക്കസ് ഗാര്‍വേ

ജെമയ്ക്കയിലെ കറുത്തവര്‍ഗ ദേശീയ നേതാവ്. കറുത്ത ദേശീയതയുടെ ശില്പി എന്ന നിലയില്‍ ആഫ്രിക്കന്‍ ചരിത്രത്തില്‍ പ്രമുഖസ്ഥാനം വഹിച്ച ഗാര്‍വേ 1887 ആഗ. 17-ന് ജെമയ്ക്കയിലെ സെയിന്റ് ആന്‍ഡ്ബേയില്‍ ജനിച്ചു. സ്വദേശത്തെ വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം ഒരു പ്രിന്ററുടെ കീഴില്‍ തൊഴില്‍ പരിശീലനം നേടി. തുടര്‍ന്ന് ലണ്ടനില്‍ താമസമാക്കിയ ഇദ്ദേഹം അവിടത്തെ ആഫ്രിക്കന്‍ കറുത്തവര്‍ഗക്കാരുമായി ബന്ധം സ്ഥാപിച്ചു.

1914-ല്‍ ഗാര്‍വേ ജെമയ്ക്കയില്‍ തിരിച്ചെത്തുകയും അന്തര്‍ദേശീയ നീഗ്രോ സംഘടന (Universal Negro Improvement Association) രൂപവത്കരിക്കുകയും ചെയ്തു. ഈ സംഘടനയ്ക്ക് ജെമയ്ക്കയില്‍ പിന്തുണ കിട്ടാതിരുന്നതുകൊണ്ട് സംഘടനയുടെ ആസ്ഥാനം ന്യൂയോര്‍ക്കിലെ ഹാര്‍ലെമിലേക്കു മാറ്റി സ്ഥാപിച്ചു (1916). കറുത്തവരില്‍ വര്‍ഗാഭിമാനത്തെക്കുറിച്ച് ആവേശം വളര്‍ത്തുക, ആഗോളാടിസ്ഥാനത്തില്‍ ഇവര്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കുക എന്നിവയായിരുന്നു സംഘടനയുടെ ലക്ഷ്യങ്ങള്‍. അന്യരാജ്യങ്ങളില്‍ ന്യൂനപക്ഷമായിരിക്കുന്ന കറുത്തവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചു വിളിച്ച് ഒരു നീഗ്രോ രാഷ്ട്രം കെട്ടിപ്പടുക്കാനായിരുന്നു ഇദ്ദേഹം യത്നിച്ചത്. ഈ ലക്ഷ്യത്തിനുവേണ്ടി ഗാര്‍വേ നീഗ്രോ വേള്‍ഡ് (Negro World) എന്ന പത്രം സ്ഥാപിച്ചു. ഈ പത്രം വഴി ഇദ്ദേഹം തന്റെ ആശയങ്ങള്‍ യു.എസ്സില്‍ പ്രചരിപ്പിച്ചു. കറുത്ത വര്‍ഗക്കാരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടി ഇദ്ദേഹം പല പദ്ധതികള്‍ ആവിഷ്കരിച്ചു. യു.എസ്സിലെയും കരീബിയനിലെയും നീഗ്രോ സമൂഹങ്ങളുടെ പരസ്പര സമ്പര്‍ക്കത്തിനുവേണ്ടി 1919-ല്‍ ബ്ലാക്ക് സ്റ്റാര്‍ ലയിന്‍ (Black Star Line) എന്ന പേരില്‍ ഒരു കപ്പല്‍ക്കമ്പനി ആരംഭിച്ചു.

1920-ല്‍ ന്യൂയോര്‍ക്കില്‍ നടന്ന നീഗ്രോ സംഘടനയുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ താത്കാലിക പ്രസിഡന്റായി ഗാര്‍വേ തെരഞ്ഞെടുക്കപ്പെട്ടതോടെ ഇദ്ദേഹത്തിന്റെ യശസ്സ് പരമാവധി ഉയര്‍ന്നു. പിന്നീട് ഇദ്ദേഹത്തിന്റെ ഭാഗ്യങ്ങള്‍ക്ക് ഇടിവുണ്ടായി. കപ്പല്‍ക്കമ്പനിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും (1923) കമ്പനിയുടെ ഓഹരി ഇടപാടുകളില്‍ തിരിമറി നടത്തിയെന്നാരോപിക്കുകയും ചെയ്തുകൊണ്ട് ഇദ്ദേഹത്തെ 1925-ല്‍ അഞ്ചുവര്‍ഷത്തേക്കു ശിക്ഷിച്ചു. 1927-ല്‍ യു.എസ്. പ്രസിഡന്റ് കൂളിഡ്ജ് (1872-1933) ശിക്ഷയില്‍ ഇളവുവരുത്തി ഗാര്‍വേയെ ജെമയ്ക്കയിലേക്ക് നാടുകടത്തി. തുടര്‍ന്ന് സംഘടനയുടെ ആസ്ഥാനം ഇദ്ദേഹം ലണ്ടനിലേക്കുമാറ്റി. അവിടെവച്ച് 1940 ജൂണ്‍ 10-ന് ഗാര്‍വേ അന്തരിച്ചു.

ഇ. ഡേവിഡ് ക്രോനന്‍ ബ്ലാക്ക് മോസസ് (Black Moses) എന്ന പേരില്‍ ഗാര്‍വേയെപ്പറ്റി ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍