This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്ബര്‍ ഇലാഹാബാദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അക്ബര്‍ ഇലാഹാബാദി (1846 - 1921))
 
വരി 8: വരി 8:
(കെ.പി. സിങ്)
(കെ.പി. സിങ്)
 +
[[Category:ജീവചരിത്രം]]

Current revision as of 09:07, 7 ഏപ്രില്‍ 2008

അക്ബര്‍ ഇലാഹാബാദി (1846 - 1921)

ഉര്‍ദു കവി. സയ്യദ് അക്ബര്‍ ഹുസൈന്‍ എന്നാണ് പൂര്‍ണനാമം. 1846-ല്‍ അലഹാബാദില്‍ ജനിച്ചു. രണ്ടുമൂന്നു വര്‍ഷം സര്‍ക്കാരുദ്യോഗത്തിലിരുന്നശേഷം വീണ്ടും കോളജില്‍ ചേര്‍ന്നു പഠിച്ച് നിയമബിരുദം നേടുകയും അലഹാബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. ക്രമേണ മുന്‍സിഫായും ഹൈക്കോര്‍ട്ട് ജഡ്ജിയായും നിയമിതനായി. 1903-ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു.

അക്ബര്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. ഉര്‍ദുകവിയും പണ്ഡിതനുമായ വഹീദുമായി ഇദ്ദേഹത്തിനു നിത്യസമ്പര്‍ക്കമുണ്ടായിരുന്നു. വഹീദിന്റെ നിര്‍ദേശങ്ങള്‍ അക്ബറിന്റെ കവിതാരചനയുടെ വികസനത്തിന് വളരെ സഹായകമായിത്തീര്‍ന്നു. ആദ്യകാലങ്ങളില്‍ വഹീദിന്റെ ശൈലിയും രചനാരീതിയും അനുകരിച്ചെഴുതാനാണ് അക്ബര്‍ ശ്രമിച്ചതെങ്കിലും അധികം വൈകാതെ സ്വന്തമായൊരു ശൈലി വളര്‍ത്തിയെടുക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു. മുസ്ലീം അനാചാരങ്ങളെ കവിതയിലൂടെ ഇദ്ദേഹം ശക്തിമത്തായി വിമര്‍ശിച്ചു. ഇക്കാരണത്താല്‍ പുരോഗമനാശയക്കാരനായ കവി എന്ന ഖ്യാതി അക്ബര്‍ക്കു ലഭിച്ചു.

ഉര്‍ദു കവിതാരംഗത്ത് പുതിയൊരു സ്വരം ഉയര്‍ത്തുവാന്‍ അക്ബര്‍ക്കു കഴിഞ്ഞു. സാധാരണക്കാരന്റെ ഭാഷയില്‍ തികച്ചും അകൃത്രിമമായ ശൈലിയില്‍ ഇദ്ദേഹം രചിച്ച ഗീതകങ്ങള്‍ക്ക് വളരെയധികം ജനപ്രീതി ലഭിച്ചു. സ്വന്തമായൊരു വ്യക്തിമുദ്രയുള്ള ഗീതകരചയിതാവ് എന്ന നിലയില്‍ ഇദ്ദേഹം ഉര്‍ദുസാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. 1921-ല്‍ അക്ബര്‍ നിര്യാതനായി.

(കെ.പി. സിങ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍