This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗോവി, കെ.എം. (1930 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ഗോവി, കെ.എം. (1930 - )== മലയാള സാഹിത്യകാരനും ഗ്രന്ഥാലയ ശാസ്ത്രവിശാ...)
അടുത്ത വ്യത്യാസം →
Current revision as of 11:43, 4 നവംബര്‍ 2015
ഗോവി, കെ.എം. (1930 - )
മലയാള സാഹിത്യകാരനും ഗ്രന്ഥാലയ ശാസ്ത്രവിശാരദനും. 1930 ജൂണ്‍ 17-നു സി.കെ. ശങ്കുണ്ണിനായരുടെയും കെ.എം. മായി അമ്മയുടെയും മകനായി തലശ്ശേരിയില്‍ ജനിച്ചു. ബി.എ. ബിരുദവും ലൈബ്രറി സയന്‍സില്‍ ഡിപ്ലോമയും നേടിയ ഗോവി 1952-56 കാലത്ത് കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രേറിയനായി ജോലിനോക്കുകയുണ്ടായി. 1956 മുതല്‍ കൊല്‍ക്കത്താ നാഷണല്‍ ലൈബ്രറിയില്‍ ഇന്ത്യന്‍ നാഷണല്‍ ബിബ്ലിയോഗ്രഫി വിഭാഗത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി സേവനമനുഷ്ഠിക്കുകയുണ്ടായി. 1987-ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു. മലബാര്‍ ജില്ലാ എന്‍.ജി.ഒ. അസോസിയേഷന് സെക്രട്ടറി, കൊല്ക്കത്താശാസ്ത്രസാഹിത്യ പരിഷത് സെക്രട്ടറി എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലൈബ്രറി സയന്‍സ്, കാറ്റലോഗ് നിര്‍മാണം, നിരൂപണ സൂചി. ശ്യാമാശാസ്ത്രി, നമ്മുടെ റഫറന്‍സ് സാഹിത്യം എന്നിവയാണ് ഗോവിയുടെ കൃതികള്‍. ഇവയ്ക്കു പുറമേ തമിഴില്‍ നിന്നു മുത്തുസ്വാമി ദീക്ഷിതരുടെ ജീവചരിത്രഗ്രന്ഥവും ബംഗാളിയില്‍ നിന്നു ഏതാനും ചെറുകഥകളും മലയാളത്തിലേക്കു ഇദ്ദേഹം വിവര്‍ത്തനം ചെയ്യുകയുണ്ടായി. ലൈബ്രറി സയന്‍സുമായി ബന്ധപ്പെട്ട സാഹിത്യം പരിപോഷിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള ഗോവി കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മലയാള ഗ്രന്ഥസൂചിയുടെ (1772-1970) ആസൂത്രണത്തിലും പ്രസാധനത്തിലും നിര്‍ണായകമായ പങ്കുവഹിക്കുകയുണ്ടായി.