This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗൗഡി, അന്റോണിയോ (1852 - 1926)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗൗഡി, അന്റോണിയോ (1852 - 1926)== ==Gaudi, ANtonio== സ്പാനിഷ് വാസ്തു ശില്പി. 1852 ജൂണ്...)
അടുത്ത വ്യത്യാസം →
11:42, 4 നവംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗൗഡി, അന്റോണിയോ (1852 - 1926)
Gaudi, ANtonio
സ്പാനിഷ് വാസ്തു ശില്പി. 1852 ജൂണ്‍ 25-ന് കാറ്റലന്‍ പട്ടണമായ റൂസില്‍ (Reus) ജനിച്ചു. പിതാവ് ഒരു ലോഹപ്പണിക്കാരനായിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ കെട്ടിടനിര്‍മാണ കലയില്‍ തത്പരനായിരുന്ന ഗൗഡി 1869-70-ല്‍ ബാര്‍സിലോണയിലെത്തി. ഇടയ്ക്ക് പട്ടാള സേവനവും മറ്റുമായി എട്ടുവര്‍ഷത്തോളം കഴിഞ്ഞപ്പോഴാണ് ഗൗഡി ബിരുദധാരിയായത്. 1878-ല്‍ എസ്ക്യുലേ പ്രൊവിന്‍ഷ്യല്‍ ദെ ആര്‍ക്കിടെക്ച്യുറയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തുവന്ന ഗൗഡി കെട്ടിടനിര്‍മാണ കലയില്‍ പല പരീക്ഷണങ്ങളും നടത്തി.
വിക്ടോറിയന്‍ ശൈലിയാണ് തുടക്കത്തില്‍ പൊതുവേ ഗൗഡി അവലംബിച്ചു പോന്നത്. മുസ്ലിം-ക്രിസ്ത്യന്‍ ഡിസൈനുകളുടെ വിശേഷപ്പെട്ട ഒരു തരം സങ്കരമായ മുദേജാര്‍ സ്റ്റൈലും പരീക്ഷിച്ചിട്ടുണ്ട്. ബാര്‍സിലോണയിലെ 'കാസവിസെന്‍സ്', ഗൂയെല്‍ എസ്റ്റേറ്റ്, പലേഷ്യോ ഗുയെല്‍ എന്നിവയും 1883-85-ല്‍ നിര്‍മിച്ച എല്‍ കാപ്രിചോയും ഇത്തരം നിര്‍മാണ ശൈലിയുടെ മാതൃകകളാണ്. ഗോഥിക്, ബാരോക് എന്നീ ശൈലികളും ഗൗഡിക്ക് വഴങ്ങുന്നവതന്നെയായിരുന്നു. ഗോഥിക് ശൈലിയിലുള്ള അസ്തോര്‍ഗയിലെ 'പലേഷ്യോ എപ്പിസ്കോപ്പല്‍', ലെയോണിലെ 'കാസാ ദേ ലോസ് ബോതിനെസ്' എന്നിവയും ബാരോക് ശൈലിയില്‍ ബാര്‍സിലോണയിലെതന്നെ 'കാകാസല്‍ വെറ്റും' ഇതിനുദാഹരണങ്ങളാണ്. 1902-നു ശേഷം ഇത്തരം മാമൂല്‍ ശൈലികളില്‍ നിന്നും ഗൗഡിയുടെ നിര്‍മാണകല മുക്തമായി എന്നു കാണുന്നു. പിന്നീട് നിര്‍മിച്ച കെട്ടിടങ്ങളെല്ലാം അവയുടെ ഘടനയുടെയും ഉപയോഗിച്ച സാധനങ്ങളുടെയും അടിസ്ഥാനത്തിലാണ് വര്‍ഗീകരിക്കപ്പെടുന്നത്. സമതുലിതസിസ്റ്റം എന്നറിയപ്പെടുന്ന ഘടനാവിശേഷമുള്ള നിര്‍മിതികളാണ് റ്റോറെ (വില്ല) ബെല്‍ എസ്ഗാര്‍ഡ്, ഗൂയെല്‍ പാര്‍ക്ക്, കൊളോണിയ ഗുയെല്‍ ചര്‍ച്ച് എന്നിവ. ഇതേ ഘടന സ്വീകരിച്ചിട്ടുള്ള കാസ ബാറ്റിലോ, കാസ മില തുടങ്ങിയ ബഹുനിലകെട്ടിടങ്ങളും ബാര്‍സിലോണയിലുണ്ട്. കാറ്റലന്‍ കലയിലെ നവോത്ഥാനത്തിനു സാക്ഷ്യം വഹിച്ച ഈ ശില്പി ബാര്‍സിലോണയില്‍ നിര്‍മിച്ച പള്ളിയാണ് സാഗ്രദ ഫമിലിയ. എന്നാല്‍ ഇതിന്റെ പൂര്‍ത്തീകരണത്തിനു മുന്‍പെ ഒരപകടത്തെത്തുടര്‍ന്ന് 1962 ജൂണ്‍ 10-ന് അന്റോണിയോ ഗൗഡി മരണമടഞ്ഞു.
ആകാര വൈവിധ്യം, ഗുണമേന്മ, വര്‍ണ വൈവിധ്യം, സ്വതന്ത്രവും സ്പഷ്ടവുമായ നിര്‍മാണരീതി എന്നിവയ്ക്കു പേരുകേട്ടതാണ് ഗൗഡിയുടെ നിര്‍മാണകല. ജ്യാമിതി അതീവ സങ്കീര്‍ണമെങ്കിലും പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ് കെട്ടിടം നിര്‍മിക്കുക. പരിപൂര്‍ണ ഏകത്വം എന്ന പ്രതീതി ഉളവാക്കുന്നവയാണ് ഗൗഡി നിര്‍മിതികള്‍. സര്‍റിയലിസ്റ്റ് അബ്ട്രാക്റ്റ് എക്സ്പ്രെഷനിസ്റ്റ് കലാകാരന്മാര്‍ക്കും ശില്പികള്‍ക്കും ഗൗഡി പ്രേരണയായിരുന്നു. ഇരുപതുകളും മുപ്പതുകളും ശില്പകലയിലെ അന്താരാഷ്ട്ര ശൈലിക്കു വഴങ്ങിയെങ്കിലും 1960 ആയതോടെ സാധാരണക്കാരും പ്രൊഫഷണല്‍ നിര്‍മാതാക്കളും ഒരുപോലെ ഗൗഡിയുടെ ഭാവനയെ ആരാധിക്കാന്‍ തുടങ്ങി. ബാര്‍സിലോണയിലെ സാഗ്രദ ഫമിലിയയിലും ഗൂയെല്‍ പാര്‍ക്കിലും ഇദ്ദേഹത്തിന്റെ രചനകളുടെ പ്രദര്‍ശനം കാണാം.