This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീയോര്‍ഗോസ് സെഫരിസ് (1900 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗീയോര്‍ഗോസ് സെഫരിസ് (1900 - 71)== ==Giorgos Seferis== നോബല്‍ പുരസ്കാരം ലഭിച്ച ഗ...)
അടുത്ത വ്യത്യാസം →

18:18, 2 ഒക്ടോബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗീയോര്‍ഗോസ് സെഫരിസ് (1900 - 71)

Giorgos Seferis

നോബല്‍ പുരസ്കാരം ലഭിച്ച ഗ്രീക്ക് കവിയും നയതന്ത്രജ്ഞനും. 'സെഫരിസ്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം ഗീയോര്‍ഗോസ് സെഫരിയാസിസ് എന്നാണ്.

1900 ഫെ. 20-ന്, തുര്‍ക്കിയിലെ സബെര്‍ണയ്ക്കടുത്തുള്ള ഉര്‍ളയില്‍ ജനിച്ചു. കവിയും വിവര്‍ത്തകനും ആഥന്‍സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായിരുന്ന സ്റ്റിലിയോസ് സെഫറിയാസിസ് ആയിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. പ്രാഥമിക വിദ്യാഭ്യാസം ജന്മനാട്ടില്‍ത്തന്നെയായിരുന്നെങ്കിലും 1914-ല്‍ കുടുംബം ആഥന്‍സിലേക്ക് മാറിയതോടെ സെക്കണ്ടറി വിദ്യാഭ്യാസം അവിടേക്ക് മാറ്റി. 1918-ല്‍ ഉന്നത പഠനത്തിനായി പാരിസില്‍ എത്തി. ഈ സമയത്താണ് സ്മൈര്‍ണ തുര്‍ക്കി പിടിച്ചെടുത്തതും ഇദ്ദേഹത്തിന്റെ കുടുംബം ഉള്‍പ്പെടെയുള്ള ഗ്രീക്ക് ജനത ഇവിടം വിട്ടുപോകാന്‍ നിര്‍ബന്ധിതമായതും. പില്ക്കാലത്ത് ഇദ്ദേഹം രചിച്ച പല കവിതകളിലും ഈ സംഭവം പ്രമേയമായിട്ടുണ്ട്.

1925-ല്‍ ആഥന്‍സില്‍ തിരിച്ചെത്തിയ ഇദ്ദേഹത്തിന് ഗ്രീക്ക് വിദേശകാര്യ മന്ത്രാലയത്തില്‍ ജോലി ലഭിച്ചു. തുടര്‍ന്ന് ഇംഗ്ലണ്ട്, തുര്‍ക്കി, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഗ്രീക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധിയായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. 1953-61 വരെയുള്ള കാലഘട്ടങ്ങളില്‍ ലബനണ്‍, സിറിയ, ജോര്‍ദാന്‍, ഇറാഖ്, യു.കെ. എന്നീ രാജ്യങ്ങളില്‍ ഗ്രീസിന്റെ അംബാസിഡറായും സെഫരിസ് സേവനം അനുഷ്ഠിക്കുകയുണ്ടായി.

ഒരു സാഹിത്യകാരനെന്ന നിലയില്‍ ശ്രദ്ധേയമായ നിരവധി കൃതികള്‍ സെഫരിസ് രചിച്ചിട്ടുണ്ട്. സ്ട്രോപി (1931), ദി സിസ്ടേര്‍ണ്‍ (1932), ടൈല്‍ ഒഫ് ലജന്റ് (1935), എക്സൈസ് ബുക്ക് (1940), ഡെക്ക് ഡയറി I (1940), ഡെക്ക് ഡയറി II (1944), ദ ത്രഷ് (1947), ഡെക്ക് ഡയറി III (1955), ത്രീ ഫീഡന്‍ പോയംസ് (1966) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാനകവിതാ സമാഹാരങ്ങളാകുന്നു. ഒരു പ്രബന്ധരചയിതാവ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.

1963-ല്‍ സാഹിത്യത്തിനുള്ള  നോബല്‍ സമ്മാനം ഇദ്ദേഹത്തിന് ലഭിച്ചു. സാഹിത്യത്തിനു നോബല്‍ സമ്മാനം ലഭിച്ച ആദ്യ ഗ്രീക്ക് സാഹിത്യകാരനാണ് സെഫരിസ്.

കേംബ്രിജ്, ഓക്സ്ഫഡ്, സലോണിക, പ്രിന്‍സ്ടണ്‍ എന്നീ സര്‍വകലാശാലകള്‍ ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ബിരുദങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1971 സെപ്റ്റംബര്‍ 20-ന് സെഫരിസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍