This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗില്‍ബര്‍ട്ട്, വാള്‍ട്ടര്‍ (1932 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗില്‍ബര്‍ട്ട്, വാള്‍ട്ടര്‍ (1932 - )== ==Gilbert, Walter== 1980-ല്‍ രസതന്ത്രത്തി...)
അടുത്ത വ്യത്യാസം →

17:55, 2 ഒക്ടോബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗില്‍ബര്‍ട്ട്, വാള്‍ട്ടര്‍ (1932 - )

Gilbert, Walter

1980-ല്‍ രസതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ച അമേരിക്കന്‍ മോളിക്കുലര്‍ ബയോളജിസ്റ്റ്. 1932 മാ. 21-നു മാസച്ചുസെറ്റ്സിലെ ബോസ്റ്റണില്‍ റിച്ചാര്‍ഡ് ഗില്‍ബര്‍ട്ടിന്റെ മകനായി ജനിച്ചു. ഹാര്‍വാഡ് സര്‍വകലാശാലയില്‍ 1957-ല്‍ ഗവേഷണാനന്തര ഗവേഷകനായിട്ടു ചേര്‍ന്നു. 1959-ല്‍ ഊര്‍ജതന്ത്രവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായും, 1964-ല്‍ ജൈവഭൗതിക (Biophysics)ത്തില്‍ അസോസിയേറ്റ് പ്രൊഫസറായും, 1968 മുതല്‍ 1981 വരെ മോളിക്കുലര്‍ ബയോളജി വിഭാഗത്തില്‍ പ്രൊഫസറായും വാള്‍ട്ടര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡി.എന്‍.എ.യുടെ തന്മാത്രീയ പഠനമായിരുന്നു മുഖ്യ ഗവേഷണ വിഷയം.

നാഷണല്‍ അക്കാദമി ഒഫ് സയന്‍സ് (യു.എസ്.എ.) മോളിക്കുലര്‍ ബയോളജിയില്‍ ഇദ്ദേഹത്തിന് അവാര്‍ഡ് നല്കുകയുണ്ടായി (1968). ന്യൂയോര്‍ക്ക് അക്കാദമിയുടെയും (1977) അമേരിക്കന്‍ സൊസൈറ്റിയുടെയും (1978) കൊളംബിയ സര്‍വകലാശാലയുടെയും (1979) അവാര്‍ഡുകള്‍ക്കും  ഇദ്ദേഹം അര്‍ഹനായി. ഷിക്കാഗോ സര്‍വകലാശാല 1978-ല്‍ ഡി. എസ്സി. ബിരുദം നല്കി ബഹുമാനിച്ചു.

അമേരിക്കന്‍ സൊസൈറ്റി ഒഫ് ബയോളജിക്കല്‍ കെമിസ്റ്റ്സിന്റെ സോബര്‍ അവാര്‍ഡും വാള്‍ട്ടറിനു ലഭിച്ചു. 1980-ല്‍ ബെര്‍ഗ്പോള്‍, സാംഗര്‍ ഫ്രെഡറിക് എന്നിവരോടൊപ്പമാണ് രസതന്ത്രത്തിനുള്ള നോബല്‍സമ്മാനം വാള്‍ട്ടര്‍ പങ്കിട്ടത്. പുനഃസംയോജക ഡി.എന്‍.എ.(recombinant D N A)യുടെ തന്മാത്രീയ പഠനം, ന്യൂക്ലിയോറ്റൈഡുകളുടെ അനുക്രമത്തെ നിശ്ചയിക്കുന്നതിന് അഭികര്‍മങ്ങളെ ആധാരമാക്കിയുള്ള വിവിധ നൂതനരാസ വിധികള്‍, പുനഃസംയോജക ഡി.എന്‍.എ. യെ സംബന്ധിച്ചുള്ള പുതിയ പ്രവിധി വിജ്ഞാനം എന്നീ മേഖലകളിലെ പഠനങ്ങളാണ് വാള്‍ട്ടറിന് നോബല്‍സമ്മാനം നേടിക്കൊടുത്തത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍