This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിബ്ബറല്ലിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗിബ്ബറല്ലിന്‍== സസ്യവളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഉപയോഗിക്...)
അടുത്ത വ്യത്യാസം →

17:22, 2 ഒക്ടോബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗിബ്ബറല്ലിന്‍

സസ്യവളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരു കൂട്ടം ഹോര്‍മോണുകള്‍. ഗിബറല്ലാ ഫുജികുറോയ് (Gibberella Fugikuroi) എന്ന കവകത്തില്‍ നിന്നാണ് ഈ ഹോര്‍മോണ്‍ ആദ്യം ഉത്പാദിപ്പിക്കപ്പെട്ടത്; പേരിന് അടിസ്ഥാനമായ കാരണവും ഇതുതന്നെ. സസ്യഹോര്‍മോണുകളുടെ മറ്റൊരു ഗ്രൂപ്പായ ഓക്സിനുകള്‍ വേരുകളിലാണ് പ്രഭാവം കാണിക്കുന്നതെങ്കില്‍ ഗിബ്ബറല്ലിന്‍ തണ്ടുകളെയാണ് പുഷ്ടിപ്പെടുത്തുന്നത്.

ജപ്പാനില്‍ നെല്‍ച്ചെടികളെ ബാധിച്ചിരുന്ന 'ഫൂളിഷ് സീഡ്ലിങ്' രോഗത്തെപ്പറ്റി ഗവേഷണം നടത്തിയ വേളയിലാണ് ഗിബ്ബറല്ലിന്‍ കണ്ടുപിടിക്കപ്പെട്ടത് (1920-കള്‍). രോഗഗ്രസ്ഥമായ നെല്ലിന്റെ തണ്ട് സാധാരണയില്‍ക്കവിഞ്ഞ് വളര്‍ന്നുപൊങ്ങും. എന്നാല്‍ അതിനനുസരിച്ചുള്ള പുഷ്ടി വേരുകള്‍ക്കുണ്ടാകാത്തതിനാല്‍ ചെടി പെട്ടെന്നു നശിച്ചുപോകുകയാണ് ചെയ്തിരുന്നത്. രോഗകാരി ഗിബറല്ല ഫൂജി കുറോയ് ആണെന്നു കണ്ടെത്തുകയും അതില്‍നിന്നും ഗിബ്ബറല്ലിന്‍ ഉത്പാദിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം മറ്റു കവകങ്ങളില്‍ നിന്നും ഉയര്‍ന്ന ചില സസ്യങ്ങളില്‍ നിന്നും ഈ ഹോര്‍മോണ്‍ വേര്‍തിരിച്ചെടുക്കുകയുണ്ടായി.

ഗിബ്ബറല്ലിനുകളില്‍ ഒന്നായ ഗിബ്ബറല്ലിക് അംമ്ലംത്തിന്റെ തന്മാത്രാ രചന ബി.ഇ. ക്രോസ് എന്ന ബ്രിട്ടീഷ് രസതന്ത്രജ്ഞന്‍ 1956-ല്‍ വിശദമാക്കുകയുണ്ടായി. ഇതിന്റെ രാസനാമം ടെട്രാ സൈക്ലിക് ഡൈ ഹൈഡ്രോക്സി ലാക്റ്റോണിക് അമ്ളം എന്നാണ്. ഫോര്‍മുല: C19H22O6. പരല്‍ രൂപത്തിലുള്ള ഗിബ്ബറല്ലിക് അമ്ളം 234oC-ല്‍ ഉരുകും. അസറ്റോണ്‍, മീഥൈല്‍-ഈഥൈല്‍ ആല്‍ക്കഹോളുകള്‍ എന്നിവയില്‍ ലയിക്കും.

സസ്യ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, അങ്കുരണം ത്വരിതപ്പെടുത്തുക, തണുപ്പു കാലാവസ്ഥയില്‍ സസ്യവളര്‍ച്ച പ്രോത്സാഹിപ്പിക്കുക, ചിലതരം ഫലങ്ങള്‍ക്കു വലുപ്പം ഉണ്ടാക്കുക, വിളകളുടെ ഉത്പാദനം കൂട്ടുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ഗിബ്ബറല്ലിന്‍ ഉപയോഗിച്ചുവരുന്നു. സ്പീഷീസിന്റെ വ്യത്യാസമനുസരിച്ച് ഗിബ്ബറല്ലിന്‍ ചികിത്സയുടെ ഫലവും വ്യത്യാസമാകാറുണ്ട്. ഉദാഹരണമായി ചില സസ്യങ്ങള്‍ ഗിബ്ബറല്ലിന്‍ പ്രയോഗത്താല്‍ പെട്ടെന്ന് പുഷ്പിക്കും; എന്നാല്‍ ചിലവ പുഷ്പിക്കാന്‍ വൈകും. ഉപയോഗിക്കേണ്ട മാത്ര, സമയം എന്നിവ കൃത്യമായിരുന്നാലേ ശരിയായ പ്രയോജനം ലഭിക്കൂ. വ്യാവസായികാടിസ്ഥാനത്തില്‍ ഗിബ്ബറല്ലിന്‍ തയ്യാറാക്കുന്നത് കവകത്തില്‍ നിന്നാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍