This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിഡുമല്‍, ദയാറാം (1857 - 1927)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗിഡുമല്‍, ദയാറാം (1857 - 1927)== സാമൂഹിക പ്രവര്‍ത്തകനും ഗ്രന്ഥകാരനു...)
അടുത്ത വ്യത്യാസം →

Current revision as of 15:45, 2 ഒക്ടോബര്‍ 2015

ഗിഡുമല്‍, ദയാറാം (1857 - 1927)

സാമൂഹിക പ്രവര്‍ത്തകനും ഗ്രന്ഥകാരനും. ദയാറാം 1857-ല്‍ ഹൈദരാബാദില്‍ (സിന്‍ഡ്) ജനിച്ചു. ദിവാന്‍ ഗിഡുമല്‍ ഷഹാനിയായിരുന്നു പിതാവ്. 1874-ല്‍ മെട്രിക്കുലേഷന്‍ പാസ്സായ ഇദ്ദേഹം മുംബൈയിലുള്ള എല്‍ഫിന്‍സ്റ്റണ്‍ കോളജില്‍ ചേര്‍ന്നു. ഇവിടെനിന്നും ബിരുദം സമ്പാദിച്ച ഇദ്ദേഹത്തിന് 1879-ല്‍ കറാച്ചിയിലെ നീതിന്യായവകുപ്പില്‍ ഉദ്യോഗം ലഭിച്ചു. തുടര്‍ന്ന് നിയമബിരുദവും സമ്പാദിച്ചു. പിന്നീട് ദയാറാം ഡിസ്റ്റ്രിക്ട് ജഡ്ജി, സിന്‍ഡിലെ ജുഡിഷ്യല്‍ കമ്മിഷന്‍ എന്നീ നിലകളിലെത്തി. മുംബൈ ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോള്‍ സേവനത്തില്‍ നിന്നും വിരമിച്ചു. ഇദ്ദേഹം മുംബൈയില്‍ സ്ത്രീകള്‍ക്കുവേണ്ടി ഒരു സേവാസദനവും ധരംപൂരില്‍ ഒരു സാനിട്ടോറിയവും സ്ഥാപിച്ചു. ഹൈദരാബാദില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഏഴു പ്രൈമറി സ്കൂളുകള്‍ സ്ഥാപിച്ചു. തന്റെ വരുമാനത്തില്‍ ഇരുപതു ശതമാനമൊഴിച്ചെല്ലാം ദയാറാം പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയാണുണ്ടായത്. 1927-ല്‍ അന്തരിച്ചു.

(പി. സുഷമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍