This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ക്രില്‍== ==Krill== സര്‍വസമുദ്രവ്യാപിയായ ക്രസ്റ്റേഷ്യന്‍. സൂക്ഷ്...)
(Krill)
 
വരി 2: വരി 2:
==Krill==
==Krill==
 +
 +
[[ചിത്രം:Krill.png‎|200px|right|thumb|ക്രില്‍]]
സര്‍വസമുദ്രവ്യാപിയായ ക്രസ്റ്റേഷ്യന്‍. സൂക്ഷ്മസസ്യങ്ങളെ ആഹാരമാക്കുകയും മത്സ്യങ്ങള്‍ മുതല്‍ പെന്‍ഗ്വിന്‍, നീര്‍നായ, തിമിംഗലം വരെയുള്ള ജീവികളുടെ പ്രധാനഭക്ഷണമാകുകയും വഴി സമുദ്രത്തിലെ ആഹാരശൃംഖലയുടെ മുഖ്യകണ്ണിയാണ് ക്രില്‍. സമൃദ്ധമായ സാന്നിധ്യവും ദ്രുതപ്രജനനവും ഇവയെ സമുദ്രജൈവപിണ്ഡത്തിന്റെ പ്രധാന ഭാഗമാക്കുന്നു.

Current revision as of 17:31, 16 സെപ്റ്റംബര്‍ 2015

ക്രില്‍

Krill

ക്രില്‍

സര്‍വസമുദ്രവ്യാപിയായ ക്രസ്റ്റേഷ്യന്‍. സൂക്ഷ്മസസ്യങ്ങളെ ആഹാരമാക്കുകയും മത്സ്യങ്ങള്‍ മുതല്‍ പെന്‍ഗ്വിന്‍, നീര്‍നായ, തിമിംഗലം വരെയുള്ള ജീവികളുടെ പ്രധാനഭക്ഷണമാകുകയും വഴി സമുദ്രത്തിലെ ആഹാരശൃംഖലയുടെ മുഖ്യകണ്ണിയാണ് ക്രില്‍. സമൃദ്ധമായ സാന്നിധ്യവും ദ്രുതപ്രജനനവും ഇവയെ സമുദ്രജൈവപിണ്ഡത്തിന്റെ പ്രധാന ഭാഗമാക്കുന്നു.

സന്ധിപാദ(joint footed)പ്രാണികള്‍ ഉള്‍പ്പെടുന്ന ഫൈലം ആര്‍ത്രോപോഡ(Arthropoda)യിലെ പ്രമുഖ സബ്ഫൈലമായ ക്രിസ്റ്റേഷ്യ (crustacea)യില്‍ യുഫാസിയേസിയ (Euphausiaceae) ഗോത്രത്തില്‍പ്പെടുന്ന ചെറിയ ജീവികളാണിവ. 85 സ്പീഷീസുകളുള്ള യുഫാസിഡ (Euphausiidae), ഒരു സ്പീഷീസ് മാത്രമുള്ള ബെന്‍തെയുഫാസിഡ (Bentheeuphausidae) എന്നിവയാണ് ഗോത്രത്തിലെ കുടുംബങ്ങള്‍. അന്റാര്‍ട്ടിക് ക്രില്‍, പസിഫിക് ക്രില്‍, നോര്‍തേണ്‍ ക്രില്‍ എന്നിവയാണ് പ്രധാന അംഗങ്ങള്‍.

സമുദ്രത്തില്‍ തീരത്തോടടുത്താണ് ക്രില്‍ താവളമടിക്കാറ്. സുതാര്യമായ പുറംചട്ട കൈറ്റിന്‍ (Chitin) എന്ന രാസവസ്തുവിനാല്‍ നിര്‍മിതമാണ്. ബാഹ്യഗോചരമായ ഗില്ലുകള്‍ മറ്റ് ക്രസ്റ്റേഷനുകളില്‍ നിന്ന് ഇവയെ വേറിട്ടുനിര്‍ത്തുന്നു. പല ജോടി ഉരോപാദങ്ങള്‍ (thorasic leg), അഞ്ചുജോടി നീന്തല്‍ക്കാലുകള്‍ (pleopods), രണ്ട് ആന്റിനകള്‍, കീര്‍ണാക്ഷികള്‍ (compound eyes) എന്നിവയും കാണാം. ഫോട്ടോഫോര്‍ (photophore) എന്ന അവയവമാണ് ക്രില്ലിന്റെ സ്വയംപ്രകാശകത്വത്തെ (ജൈവദീപ്തി -bioluminescent) സഹായിക്കുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ ക്രില്ലിന് 1-2 സെ.മീ. നീളമുണ്ടാകും.

ആദ്യജോടി ഉരോപാദങ്ങള്‍ ഉപയോഗിച്ച് ജലം അരിച്ച് ആഹാരം ശേഖരിക്കുന്നു. ഏകകോശ ആല്‍ഗയായ ഡയാറ്റോമാണ് (diatom) മുഖ്യഭക്ഷണം. പ്രജനനസമയമെത്തുമ്പോള്‍ ആണ്‍ജീവികള്‍ ഒരു ബീജസഞ്ചി പെണ്‍ജീവിയില്‍ നിക്ഷേപിക്കുന്നു. ആയിരക്കണക്കിന് മുട്ടകള്‍പേറാനുള്ള കഴിവുണ്ട് പെണ്‍ ക്രില്ലിന്. ദിവസവും പലതവണ സമുദ്രത്തിന്റെ മുകള്‍പ്പരപ്പില്‍ നിന്ന് അടിത്തട്ടിലേക്കും തിരിച്ചും സഞ്ചാരം നടത്താറുണ്ട്.

ജപ്പാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ക്രില്‍ ശേഖരിക്കാറുണ്ട്. ഒക്കിയാമി (okiami) എന്ന ഭക്ഷണത്തിനും മരുന്നുനിര്‍മാണത്തിനും അക്വേറിയം ഭക്ഷണനിര്‍മാണത്തിനും ഇതുപയോഗിക്കുന്നു.

(ബി. പ്രസാദ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍