This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഴിപ്പേന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കോഴിപ്പേന്‍== പക്ഷികളില്‍ കാണപ്പെടുന്ന ഒരിനം ബാഹ്യപരാദം. ഇന...)
(കോഴിപ്പേന്‍)
 
വരി 2: വരി 2:
പക്ഷികളില്‍ കാണപ്പെടുന്ന ഒരിനം ബാഹ്യപരാദം. ഇന്‍സെക്റ്റാ  വര്‍ഗത്തിലെ അനോപ്ളൂറാ ഗോത്രത്തിലുള്‍പ്പെട്ട മാലാഫാഗാ ഉപഗോത്രത്തിലാണിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിറകില്ലാത്ത പ്രാണികളാണിവ. ചില ഇനങ്ങള്‍ സസ്തനികളിലും പരാദങ്ങളായി കാണപ്പെടുന്നതിനാല്‍ കോഴിപ്പേന്‍ എന്ന പേര് ഇവയ്ക്കു പൂര്‍ണമായും യോജിച്ചതല്ലെന്നൊരഭിപ്രായമുണ്ട്.

-
 
+
 
 +
[[ചിത്രം:Kozhipen.png‎|200px|thumb|right|കോഴികളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന കോഴിപ്പന്‍]]
 +
 
പക്ഷികളുടെ ശരീരത്തില്‍ ശിരസ്, തൂവലുകള്‍ എന്നിവിടങ്ങളിലാണിവ അധികം കാണപ്പെടുന്നത്. ഇവയുടെ ശരീരം പൊതുവേ പരന്ന ആകൃതിയിലാണ്. ശിരസ് പ്രത്യേക രൂപാകൃതി പ്രകടിപ്പിക്കുന്നു. ഉദ്ദേശം 40 വ്യത്യസ്തയിനം കോഴിപ്പേനുകളുണ്ട്. പക്ഷികളില്‍ കാണപ്പെടുന്ന കോഴിപ്പേനിന്റെ ശാ.നാ. മീനോപോണ്‍ പലേഡിയം എന്നാണ്. പക്ഷികളുടെ തൂവലുകളില്‍ പറ്റിപ്പിടിച്ചു ജീവിക്കുന്ന ഇവയുടെ നിറം മഞ്ഞയാണ്. ആണ്‍പേനിന്റെ ശരാശരി നീളം 1.70 മില്ലിമീറ്ററും പെണ്ണിന്റേത് 2.05 മില്ലിമീറ്ററും ആണ്. ഇവയുടെ ഉരസിലും ഉദരത്തിലുമുള്ള  ഓരോ ഖണ്ഡത്തിന്റെയും പിന്‍ഭാഗത്ത് ഓരോ നിര മുള്ളുകളുണ്ട്. വളരെ വേഗത്തില്‍ സഞ്ചരിക്കാനിവയ്ക്കു കഴിയും. ആതിഥേയ പക്ഷിയുടെ തൂവലുകളുടെ മുകളിലായിട്ടാണിവ മുട്ട നിക്ഷേപിക്കുക. ഈയിനം കോഴിപ്പേനുകള്‍ കോഴികളിലും താറാവുകളിലും ആണ് കാണുന്നത്. കോഴികളുടെ ഉരസ്, തുടകള്‍, ഗുദദ്വാരത്തിനു സമീപം എന്നീ ഭാഗങ്ങളില്‍ സാധാരണ കാണപ്പെടുന്ന മറ്റൊരിനം കോഴിപ്പേനുമുണ്ട്. ഇതിന്റെ ശാസ്ത്രനാമം മീനോപോണ്‍ ബൈസ്റേട്ടം എന്നാണ്. തൂവലുകള്‍ നിബിഡമായി കാണപ്പെടാത്ത ശരീരഭാഗങ്ങളിലാണിവ അധികമായും കണ്ടുവരുന്നത്.  

Current revision as of 14:42, 10 സെപ്റ്റംബര്‍ 2015

കോഴിപ്പേന്‍

പക്ഷികളില്‍ കാണപ്പെടുന്ന ഒരിനം ബാഹ്യപരാദം. ഇന്‍സെക്റ്റാ വര്‍ഗത്തിലെ അനോപ്ളൂറാ ഗോത്രത്തിലുള്‍പ്പെട്ട മാലാഫാഗാ ഉപഗോത്രത്തിലാണിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിറകില്ലാത്ത പ്രാണികളാണിവ. ചില ഇനങ്ങള്‍ സസ്തനികളിലും പരാദങ്ങളായി കാണപ്പെടുന്നതിനാല്‍ കോഴിപ്പേന്‍ എന്ന പേര് ഇവയ്ക്കു പൂര്‍ണമായും യോജിച്ചതല്ലെന്നൊരഭിപ്രായമുണ്ട്.

കോഴികളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന കോഴിപ്പന്‍

പക്ഷികളുടെ ശരീരത്തില്‍ ശിരസ്, തൂവലുകള്‍ എന്നിവിടങ്ങളിലാണിവ അധികം കാണപ്പെടുന്നത്. ഇവയുടെ ശരീരം പൊതുവേ പരന്ന ആകൃതിയിലാണ്. ശിരസ് പ്രത്യേക രൂപാകൃതി പ്രകടിപ്പിക്കുന്നു. ഉദ്ദേശം 40 വ്യത്യസ്തയിനം കോഴിപ്പേനുകളുണ്ട്. പക്ഷികളില്‍ കാണപ്പെടുന്ന കോഴിപ്പേനിന്റെ ശാ.നാ. മീനോപോണ്‍ പലേഡിയം എന്നാണ്. പക്ഷികളുടെ തൂവലുകളില്‍ പറ്റിപ്പിടിച്ചു ജീവിക്കുന്ന ഇവയുടെ നിറം മഞ്ഞയാണ്. ആണ്‍പേനിന്റെ ശരാശരി നീളം 1.70 മില്ലിമീറ്ററും പെണ്ണിന്റേത് 2.05 മില്ലിമീറ്ററും ആണ്. ഇവയുടെ ഉരസിലും ഉദരത്തിലുമുള്ള ഓരോ ഖണ്ഡത്തിന്റെയും പിന്‍ഭാഗത്ത് ഓരോ നിര മുള്ളുകളുണ്ട്. വളരെ വേഗത്തില്‍ സഞ്ചരിക്കാനിവയ്ക്കു കഴിയും. ആതിഥേയ പക്ഷിയുടെ തൂവലുകളുടെ മുകളിലായിട്ടാണിവ മുട്ട നിക്ഷേപിക്കുക. ഈയിനം കോഴിപ്പേനുകള്‍ കോഴികളിലും താറാവുകളിലും ആണ് കാണുന്നത്. കോഴികളുടെ ഉരസ്, തുടകള്‍, ഗുദദ്വാരത്തിനു സമീപം എന്നീ ഭാഗങ്ങളില്‍ സാധാരണ കാണപ്പെടുന്ന മറ്റൊരിനം കോഴിപ്പേനുമുണ്ട്. ഇതിന്റെ ശാസ്ത്രനാമം മീനോപോണ്‍ ബൈസ്റേട്ടം എന്നാണ്. തൂവലുകള്‍ നിബിഡമായി കാണപ്പെടാത്ത ശരീരഭാഗങ്ങളിലാണിവ അധികമായും കണ്ടുവരുന്നത്.

മീനോപോണ്‍ ഫിയോസ്റ്റോമം എന്നു ശാസ്ത്രനാമമുള്ള കോഴിപ്പേനുകളാണ് മയിലുകളില്‍ കണ്ടുവരുന്നത്. മീനാകാന്‍ഥസ് സ്ട്രാമിനിയസ്, മീനോപോണ്‍ ഗാലിനെ, ഗോണിയോകോട്ടസ് ജൈജാസ്, ഗോണിയോകോട്ടസ് ഹോളോഗാസ്റ്റര്‍, ഗോണിയോകോട്ടസ് ഗാലിനെ, കുകുളോഗാസ്റ്റര്‍ ഹൈറ്റരോഗ്രാഫസ്, ലിപീറെസ് കപ്പോണിസ്, ലിപീറെസ് ട്രോപ്പികാലിസ് എന്നിവയാണ് മറ്റു പ്രധാന കോഴിപ്പേന്‍ സ്പീഷീസുകള്‍.

കോഴിപ്പേനുകളുടെ ജീവിതചക്രം ആതിഥേയ പക്ഷികളില്‍ത്തന്നെ പൂര്‍ണമാവുന്നു. പരമാവധി അഞ്ചുദിവസങ്ങള്‍ക്കപ്പുറം ഇവയ്ക്കു ആതിഥേയ പക്ഷിയില്‍നിന്നു വേറിട്ടു ജീവിക്കാനാവില്ല. ഇവയുടെ ജീവിതചക്രം മൂന്നാഴ്ചകൊണ്ട് പൂര്‍ത്തിയാകും. വളരെ വേഗം പെറ്റുപെരുകുന്ന ജീവികളാണിവ.

കോഴിപ്പേനുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ കോഴികള്‍ക്ക് ചൊറിച്ചിലുണ്ടാകുന്നു. ശൈത്യകാലത്താണിവ കൂടുതലായി പെറ്റുപെരുകാറുള്ളത്. ഈ കാലത്ത് കോഴികളുടെ തൂവലുകള്‍ താരതമ്യേന അധികം വേഗത്തില്‍ വളരുന്നതും ഇതിനൊരു കാരണമാകാം. പേനുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ ആതിഥേയപക്ഷിക്ക് തീറ്റയോട് വിരക്തി അനുഭവപ്പെടും.

കോഴിപ്പേനുകളെ നിയന്ത്രിക്കാനായി നിരവധി കീടനാശിനികള്‍ ഉപയോഗിച്ചുവരുന്നു. സോഡിയം ഫ്ളൂറൈഡ് പൊടിയാണ് സാധാരണ ഉപയോഗിക്കാറുള്ളത്. അതുപോലെതന്നെ ബി.എച്ച്.സി., നിക്കോട്ടിന്‍ എന്നീ കീടനാശിനികളും കോഴിപ്പേനുകളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിച്ചുവരുന്നു.

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍