This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോസ്റ്റ് അക്കൗണ്ടന്‍സി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==കോസ്റ്റ് അക്കൗണ്ടന്‍സി== ==Cost Accountancy== മൂല്യനിര്‍ണയ രീതികള്‍ വിവര...) |
(→Cost Accountancy) |
||
വരി 3: | വരി 3: | ||
മൂല്യനിര്‍ണയ രീതികള്‍ വിവരിക്കുന്ന ശാസ്ത്രശാഖ. മൂല്യങ്ങളുടെ വിവരണം, തരംതിരിവ്, സംയോജനം, വിഭജനം, അപഗ്രഥനം, സാംഖ്യിക വിവരരൂപീകരണം, നിയന്ത്രണം എന്നീ രീതികളാണ് കോസ്റ്റ് അക്കൗണ്ടിങ്ങിലുള്ളത്. മൂല്യനിര്‍ണയം നടത്തുന്ന സങ്കേതങ്ങളെ (പട്ടിക തയ്യാറാക്കല്‍) പൊതുവേ 'കോസ്റ്റിങ്' എന്നുപറയുന്നു. മൂല്യം മുന്‍കൂര്‍ നിര്‍ണയിച്ച് അതിനനുസരിച്ച് പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതിനും അത് നടപ്പിലാക്കുന്നതിനും ഉള്ള തത്ത്വങ്ങളും വ്യവസ്ഥകളും രീതികളും ഈ അക്കൗണ്ടിങ്ങിലൂടെ ലഭ്യമാണ്. അക്കൗണ്ടെന്സിയിലെ മറ്റു വിഭാഗങ്ങളായ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ജനറല്‍ അക്കൗണ്ടിങ്), മാനേജ്മെന്റ് അക്കൗണ്ടിങ്, ടാക്സ് അക്കൗണ്ടിങ് എന്നിവയെക്കാള്‍ വളരെയേറെ സൂക്ഷ്മതയും ഗുണമേന്മയും പ്രദാനം ചെയ്യുന്നു. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് മേഖലയുടെ ഒരു ശുദ്ധീകരണമോ അഥവാ വിപുലീകരണമോ ആയി കോസ്റ്റ് അക്കൗണ്ടിങ്ങിനെ വ്യാഖ്യാനിക്കാവുന്നതാണ്. | മൂല്യനിര്‍ണയ രീതികള്‍ വിവരിക്കുന്ന ശാസ്ത്രശാഖ. മൂല്യങ്ങളുടെ വിവരണം, തരംതിരിവ്, സംയോജനം, വിഭജനം, അപഗ്രഥനം, സാംഖ്യിക വിവരരൂപീകരണം, നിയന്ത്രണം എന്നീ രീതികളാണ് കോസ്റ്റ് അക്കൗണ്ടിങ്ങിലുള്ളത്. മൂല്യനിര്‍ണയം നടത്തുന്ന സങ്കേതങ്ങളെ (പട്ടിക തയ്യാറാക്കല്‍) പൊതുവേ 'കോസ്റ്റിങ്' എന്നുപറയുന്നു. മൂല്യം മുന്‍കൂര്‍ നിര്‍ണയിച്ച് അതിനനുസരിച്ച് പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതിനും അത് നടപ്പിലാക്കുന്നതിനും ഉള്ള തത്ത്വങ്ങളും വ്യവസ്ഥകളും രീതികളും ഈ അക്കൗണ്ടിങ്ങിലൂടെ ലഭ്യമാണ്. അക്കൗണ്ടെന്സിയിലെ മറ്റു വിഭാഗങ്ങളായ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ജനറല്‍ അക്കൗണ്ടിങ്), മാനേജ്മെന്റ് അക്കൗണ്ടിങ്, ടാക്സ് അക്കൗണ്ടിങ് എന്നിവയെക്കാള്‍ വളരെയേറെ സൂക്ഷ്മതയും ഗുണമേന്മയും പ്രദാനം ചെയ്യുന്നു. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് മേഖലയുടെ ഒരു ശുദ്ധീകരണമോ അഥവാ വിപുലീകരണമോ ആയി കോസ്റ്റ് അക്കൗണ്ടിങ്ങിനെ വ്യാഖ്യാനിക്കാവുന്നതാണ്. | ||
+ | |||
+ | ===അടിസ്ഥാനമൂല്യം, വിപണനമൂല്യം=== | ||
+ | |||
+ | അസംസ്കൃത സാധനങ്ങള്‍, മൂലധനം, മനുഷ്യപ്രയത്നം, യന്ത്രങ്ങള്‍ എന്നീ ഉത്പാദക ഘടകങ്ങളുടെ സമാഹരണവും വിനിയോഗവും വിനിമയ മൂല്യവും അടങ്ങിയതാണ് ഉത്പാദനം. വില നിര്‍ണയിക്കാവുന്ന ദൈനംദിന ഇടപാടുകളും പ്രവര്‍ത്തനങ്ങളുമാണ് ഒരു സ്ഥാപനത്തില്‍ ഉത്പാദനപ്രക്രിയയ്ക്കു രൂപം നല്‍കുന്നത്. ഈ പ്രക്രിയയുടെ സ്വഭാവത്തെ വിലയിരുത്തി, മൂല്യത്തെ ഉത്പന്നങ്ങളിലേക്ക് ആവേശിപ്പിക്കുവാന് (absorption) അനുവദിക്കുന്ന രീതിയാണ് മൂല്യനിര്‍ണയ ശാസ്ത്രത്തിന്റെ ജീവനാഡി. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങില്‍ മൊത്തലാഭമോ നഷ്ടമോ എത്രയെന്നു മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, ഓരോ വകുപ്പിന്റെയോ ചെറിയ ആന്തരികഘടകത്തിന്റെയോ പ്രവര്‍ത്തനച്ചെലവ് പ്രത്യേകമായി നിര്‍ണയിച്ചു പ്രവര്‍ത്തനശേഷിയും കുറവുകളും വിശദീകരിക്കുവാനും കാര്യക്ഷമത അളക്കുവാനും പോഷിപ്പിക്കുവാനും അധികാരസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തിയുള്ള മൂല്യകല്പനാസംരംഭത്തിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് മാനേജ്മെന്റിനെ സജ്ജമാക്കുവാനും കോസ്റ്റ് അക്കൗണ്ടിങ്ങിലൂടെ സാധിക്കുന്നു. വ്യവസായ എന്‍ജിനീയര്‍മാര്‍, തൊഴില്വിദഗ്ധര്, മനഃശാസ്ത്രപണ്ഡിതര്, കോസ്റ്റ് അക്കൗണ്ടന്റുമാര്‍ എന്നീവരുടെ സഹകരണപ്രവര്ത്തനത്തിലൂടെ കോസ്റ്റിങ്ങിനുള്ള മാതൃകകള്‍ രൂപപ്പെടുത്തുന്നു. | ||
+ | |||
+ | ഉത്പാദനപ്രക്രിയയെ മൂല്യനിര്‍ണയത്തിന്റെ സാങ്കേതിക ഭാഷയില്‍ നിര്‍വചിക്കപ്പെടാവുന്ന ഏറ്റവും പ്രാഥമികമായ മൂല്യകേന്ദ്രങ്ങളായി വിഭജിച്ച് അവയില്‍ നിന്ന് ഉരുത്തിരിയുന്ന മൂല്യഘടകങ്ങളെ വിശകലനം ചെയ്യുന്നു. നേരിട്ടു രൂപാന്തരം പ്രാപിക്കുന്ന വസ്തുവകകള്‍, അധ്വാനം, മറ്റു ചെലവുകള്‍ ഇവ ചേര്‍ന്ന് അടിസ്ഥാനമൂല്യം (Prime cost) രൂപപ്പെടുന്നു. ഈ കേന്ദ്രങ്ങളില്‍ത്തന്നെ നിര്‍മാണപ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന യന്ത്ര സാമഗ്രികളുടെയും വിദഗ്ധതൊഴിലാളികളുടെയും സാങ്കേതിക മേല്‍നോട്ടത്തിന്റെയും ഊര്‍ജം തുടങ്ങിയ വസ്തുക്കളുടെയും ചെലവുള്പ്പെടുന്നതാണ് ഫാക്ടറി നിര്ദേശകമൂല്യം (Factory overhead) അഥവാ പ്രവര്‍ത്തക നിര്ദേശകമൂല്യം (Works overhead). അടിസ്ഥാനമൂല്യവും ഫാക്ടറി നിര്ദേശകമൂല്യവും ചേര്‍ന്നതാണ് പ്രവര്‍ത്തനമൂല്യം (Works cost). പ്രവര്‍ത്തനമൂല്യവും ഭരണ നിര്ദേശകമൂല്യവും കൂടിച്ചേര്‍ന്ന് 'ഉത്പാദനമൂല്യം' ആയിത്തീരുന്നു. ഉത്പാദനമൂല്യത്തോട് വിപണന-വിതരണച്ചെലവുകള്‍ ചേര്‍ക്കുമ്പോള്‍ മൂല്യം (Total cost) ലഭിക്കുന്നു. ഇതിനോടു ലാഭം ചേര്‍ത്താണ് വില്പനവില പരസ്യപ്പെടുത്തുന്നത്. |
09:14, 6 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം
കോസ്റ്റ് അക്കൗണ്ടന്‍സി
Cost Accountancy
മൂല്യനിര്‍ണയ രീതികള്‍ വിവരിക്കുന്ന ശാസ്ത്രശാഖ. മൂല്യങ്ങളുടെ വിവരണം, തരംതിരിവ്, സംയോജനം, വിഭജനം, അപഗ്രഥനം, സാംഖ്യിക വിവരരൂപീകരണം, നിയന്ത്രണം എന്നീ രീതികളാണ് കോസ്റ്റ് അക്കൗണ്ടിങ്ങിലുള്ളത്. മൂല്യനിര്‍ണയം നടത്തുന്ന സങ്കേതങ്ങളെ (പട്ടിക തയ്യാറാക്കല്‍) പൊതുവേ 'കോസ്റ്റിങ്' എന്നുപറയുന്നു. മൂല്യം മുന്‍കൂര്‍ നിര്‍ണയിച്ച് അതിനനുസരിച്ച് പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതിനും അത് നടപ്പിലാക്കുന്നതിനും ഉള്ള തത്ത്വങ്ങളും വ്യവസ്ഥകളും രീതികളും ഈ അക്കൗണ്ടിങ്ങിലൂടെ ലഭ്യമാണ്. അക്കൗണ്ടെന്സിയിലെ മറ്റു വിഭാഗങ്ങളായ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (ജനറല്‍ അക്കൗണ്ടിങ്), മാനേജ്മെന്റ് അക്കൗണ്ടിങ്, ടാക്സ് അക്കൗണ്ടിങ് എന്നിവയെക്കാള്‍ വളരെയേറെ സൂക്ഷ്മതയും ഗുണമേന്മയും പ്രദാനം ചെയ്യുന്നു. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് മേഖലയുടെ ഒരു ശുദ്ധീകരണമോ അഥവാ വിപുലീകരണമോ ആയി കോസ്റ്റ് അക്കൗണ്ടിങ്ങിനെ വ്യാഖ്യാനിക്കാവുന്നതാണ്.
അടിസ്ഥാനമൂല്യം, വിപണനമൂല്യം
അസംസ്കൃത സാധനങ്ങള്‍, മൂലധനം, മനുഷ്യപ്രയത്നം, യന്ത്രങ്ങള്‍ എന്നീ ഉത്പാദക ഘടകങ്ങളുടെ സമാഹരണവും വിനിയോഗവും വിനിമയ മൂല്യവും അടങ്ങിയതാണ് ഉത്പാദനം. വില നിര്‍ണയിക്കാവുന്ന ദൈനംദിന ഇടപാടുകളും പ്രവര്‍ത്തനങ്ങളുമാണ് ഒരു സ്ഥാപനത്തില്‍ ഉത്പാദനപ്രക്രിയയ്ക്കു രൂപം നല്‍കുന്നത്. ഈ പ്രക്രിയയുടെ സ്വഭാവത്തെ വിലയിരുത്തി, മൂല്യത്തെ ഉത്പന്നങ്ങളിലേക്ക് ആവേശിപ്പിക്കുവാന് (absorption) അനുവദിക്കുന്ന രീതിയാണ് മൂല്യനിര്‍ണയ ശാസ്ത്രത്തിന്റെ ജീവനാഡി. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങില്‍ മൊത്തലാഭമോ നഷ്ടമോ എത്രയെന്നു മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, ഓരോ വകുപ്പിന്റെയോ ചെറിയ ആന്തരികഘടകത്തിന്റെയോ പ്രവര്‍ത്തനച്ചെലവ് പ്രത്യേകമായി നിര്‍ണയിച്ചു പ്രവര്‍ത്തനശേഷിയും കുറവുകളും വിശദീകരിക്കുവാനും കാര്യക്ഷമത അളക്കുവാനും പോഷിപ്പിക്കുവാനും അധികാരസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തിയുള്ള മൂല്യകല്പനാസംരംഭത്തിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് മാനേജ്മെന്റിനെ സജ്ജമാക്കുവാനും കോസ്റ്റ് അക്കൗണ്ടിങ്ങിലൂടെ സാധിക്കുന്നു. വ്യവസായ എന്‍ജിനീയര്‍മാര്‍, തൊഴില്വിദഗ്ധര്, മനഃശാസ്ത്രപണ്ഡിതര്, കോസ്റ്റ് അക്കൗണ്ടന്റുമാര്‍ എന്നീവരുടെ സഹകരണപ്രവര്ത്തനത്തിലൂടെ കോസ്റ്റിങ്ങിനുള്ള മാതൃകകള്‍ രൂപപ്പെടുത്തുന്നു.
ഉത്പാദനപ്രക്രിയയെ മൂല്യനിര്‍ണയത്തിന്റെ സാങ്കേതിക ഭാഷയില്‍ നിര്‍വചിക്കപ്പെടാവുന്ന ഏറ്റവും പ്രാഥമികമായ മൂല്യകേന്ദ്രങ്ങളായി വിഭജിച്ച് അവയില്‍ നിന്ന് ഉരുത്തിരിയുന്ന മൂല്യഘടകങ്ങളെ വിശകലനം ചെയ്യുന്നു. നേരിട്ടു രൂപാന്തരം പ്രാപിക്കുന്ന വസ്തുവകകള്‍, അധ്വാനം, മറ്റു ചെലവുകള്‍ ഇവ ചേര്‍ന്ന് അടിസ്ഥാനമൂല്യം (Prime cost) രൂപപ്പെടുന്നു. ഈ കേന്ദ്രങ്ങളില്‍ത്തന്നെ നിര്‍മാണപ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന യന്ത്ര സാമഗ്രികളുടെയും വിദഗ്ധതൊഴിലാളികളുടെയും സാങ്കേതിക മേല്‍നോട്ടത്തിന്റെയും ഊര്‍ജം തുടങ്ങിയ വസ്തുക്കളുടെയും ചെലവുള്പ്പെടുന്നതാണ് ഫാക്ടറി നിര്ദേശകമൂല്യം (Factory overhead) അഥവാ പ്രവര്‍ത്തക നിര്ദേശകമൂല്യം (Works overhead). അടിസ്ഥാനമൂല്യവും ഫാക്ടറി നിര്ദേശകമൂല്യവും ചേര്‍ന്നതാണ് പ്രവര്‍ത്തനമൂല്യം (Works cost). പ്രവര്‍ത്തനമൂല്യവും ഭരണ നിര്ദേശകമൂല്യവും കൂടിച്ചേര്‍ന്ന് 'ഉത്പാദനമൂല്യം' ആയിത്തീരുന്നു. ഉത്പാദനമൂല്യത്തോട് വിപണന-വിതരണച്ചെലവുകള്‍ ചേര്‍ക്കുമ്പോള്‍ മൂല്യം (Total cost) ലഭിക്കുന്നു. ഇതിനോടു ലാഭം ചേര്‍ത്താണ് വില്പനവില പരസ്യപ്പെടുത്തുന്നത്.