This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്മസ് വൃക്ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ക്രിസ്മസ് വൃക്ഷം== 'ക്രിസ്മസ്കാലം' എന്നറിയപ്പെടുന്ന ഡിസംബര്...)
അടുത്ത വ്യത്യാസം →

Current revision as of 06:12, 5 സെപ്റ്റംബര്‍ 2015

ക്രിസ്മസ് വൃക്ഷം

'ക്രിസ്മസ്കാലം' എന്നറിയപ്പെടുന്ന ഡിസംബര്‍ മാസത്തിലും വിശിഷ്യാ ക്രിസ്മസ് രാത്രിയിലും (ഡിസംബര്‍ 24-ന് രാത്രി) ക്രൈസ്തവ ദേവാലയങ്ങളുടെ അകത്തുംപുറത്തും ക്രൈസ്തവ ഭവനങ്ങളിലും ഭവനമുറ്റത്തും പൊതു നിരത്തുകളിലും അലങ്കരിച്ച് നാട്ടിനിര്‍ത്താറുള്ള ഒരു 'പൈന്‍' വൃക്ഷമാണ് ക്രിസ്മസ് വൃക്ഷം അഥവാ ക്രിസ്മസ് ട്രീ. വര്‍ണോജ്ജ്വലങ്ങളായ രസക്കുടുക്കകളും സ്വര്‍ണനൂലുകെട്ടിയ സമ്മാനപ്പൊതികളും വെള്ളിക്കടലാസുകൊണ്ടുള്ള നക്ഷത്രങ്ങളും ചെറിയ ചെറിയ ഇലക്ട്രിക് ബള്‍ബുകളുമെല്ലാം ക്രിസ്മസ് വൃക്ഷത്തില്‍ പിടിപ്പിച്ചിരിക്കും. ക്രിസ്മസ് തിരുനാളിനുശേഷം സാധാരണമായി 'എപ്പിഫനി' അഥവാ 'ദെനഹ' (ജനു. 6-ന്) വരെ ക്രിസ്മസ് വൃക്ഷം സൂക്ഷിക്കപ്പെടുന്നു.

വൃക്ഷാരാധകരായ ജര്‍മന്‍ വര്‍ഗക്കാര്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ അവര്‍ അവരുടെ വൃക്ഷപൂജയെ ക്രൈസ്തവവത്കരിച്ചതാണ് 'ക്രിസ്മസ്ട്രീ' എന്നു ചില ഗ്രന്ഥകാരന്മാര്‍ വിശ്വസിക്കുന്നു. നിത്യഹരിതമായ പൈന്‍വൃക്ഷം, നിത്യജീവദായകനായ യേശുക്രിസ്തുവിന്റെ പ്രതീകമായി അവര്‍ സ്വീകരിച്ചു; അതു ക്രിസ്മസ് വൃക്ഷമായി. നോ. ക്രിസ്മസ്

(ഡോ. ജെ. കട്ടയ്ക്കല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍