This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വോറം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ക്വോറം== ==Quorum== നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സമിതിയി...)
അടുത്ത വ്യത്യാസം →

Current revision as of 13:53, 1 സെപ്റ്റംബര്‍ 2015

ക്വോറം

Quorum

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സമിതിയിലോ സ്ഥാപനത്തിലോ ഏതെങ്കിലും കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഹാജരായിരിക്കേണ്ട അംഗങ്ങളുടെ ഏറ്റവും കുറഞ്ഞ സംഖ്യ. പാര്‍ലമെന്റ്, സംസ്ഥാന നിയമസഭകള്‍, പാര്‍ലമെന്റിന്റെയും സംസ്ഥാനനിയമസഭയുടെയും സമിതികള്‍, കോടതികള്‍, നിയമംമൂലം സ്ഥാപിക്കപ്പെട്ട കോര്‍പ്പറേഷനുകള്‍, കമ്പനിനിയമവ്യവസ്ഥയനുസരിച്ച് രൂപവത്കരിക്കപ്പെട്ട കമ്പനികള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയിലൊക്കെ തീരുമാനങ്ങള്‍ എടുക്കാന്‍ ഹാജരായിരിക്കേണ്ട അംഗങ്ങളുടെ ഏറ്റവും കുറഞ്ഞ സംഖ്യ എത്രയായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. പാര്‍ലമെന്റിലെ ക്വോറത്തെപ്പറ്റി ഭരണഘടനയുടെ 100 (3) അനുച്ഛേദത്തില്‍ ഇങ്ങനെ വ്യവസ്ഥചെയ്തിരിക്കുന്നു. 'പാര്‍ലമെന്റ് നിയമം മുഖേന മറ്റുവിധത്തില്‍ വ്യവസ്ഥ ചെയ്യുന്നതുവരെ, പാര്‍ലമെന്റിന്റെ ഇരു സഭകളില്‍ ഓരോന്നിന്റെയും ഒരു യോഗം ചേരുന്നതിനാവശ്യമുള്ള ക്വോറം ആ സഭയുടെ അംഗങ്ങളുടെ ആകെ സംഖ്യയുടെ പത്തില്‍ ഒരു ഭാഗം ആയിരിക്കുന്നതാകുന്നു'. സംസ്ഥാനങ്ങളിലെ നിയമസഭ, നിയമസമിതി എന്നിവയുടെ ക്വോറത്തെപ്പറ്റിയും ഭരണഘടനാവ്യവസ്ഥകളുണ്ട്. ഭരണഘടനയുടെ 189 (3) അനുച്ഛേദം ഇങ്ങനെ അനുശാസിക്കുന്നു: 'ഒരു സ്റ്റേറ്റിന്റെ നിയമനിര്‍മാണമണ്ഡലം നിയമം മുഖേന മറ്റുവിധത്തില്‍ വ്യവസ്ഥ ചെയ്യുന്നതുവരെ ആ സ്റ്റേറ്റിലെ നിയമനിര്‍മാണ മണ്ഡലത്തിന്റെ ഒരു സഭ യോഗം ചേരുന്നതിന് ആവശ്യമുള്ള ക്വോറം, പത്ത് അംഗങ്ങള്‍ അല്ലെങ്കില്‍ ആ സഭയിലെ അംഗങ്ങളുടെ ആകെ സംഖ്യയുടെ പത്തിലൊരുഭാഗം എന്നിവയില്‍ കൂടുതല്‍ ഏതോ അത് ആയിരിക്കുന്നതാകുന്നു'. യോഗത്തിനിടയ്ക്ക് ഏതെങ്കിലും സമയത്ത് ക്വോറം ഇല്ലെങ്കില്‍ സഭ നീട്ടിവയ്ക്കുകയോ അല്ലെങ്കില്‍ ക്വോറം ഉണ്ടാകുന്നതുവരെ യോഗം നിര്‍ത്തിവയ്ക്കുകയോ ചെയ്യുന്നത് അധ്യക്ഷന്റെയോ സ്പീക്കറുടെയോ അല്ലെങ്കില്‍ ആ നിലയില്‍ പകരം ജോലിനോക്കുന്ന വ്യക്തിയുടെയോ കര്‍ത്തവ്യമായിരിക്കുന്നതാണ് [ഭരണഘടന അനുച്ഛേദം: 100 (4), 189 (4)]. സ്വകാര്യസ്ഥാപനങ്ങളുടെയും സംഘങ്ങളുടെയും നിയമാവലിയിലും ഭരണസമിതി സമ്മേളനങ്ങള്‍ക്ക് ഹാജരായിരിക്കേണ്ട അംഗങ്ങളുടെ ക്വോറം എത്രയാണെന്നു ക്ളിപ്തപ്പെടുത്തിയിരിക്കും. ക്വോറം തികയാതെ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിയമപ്രാബല്യമില്ല. എന്നുമാത്രമല്ല, അവ പിന്നീട് അസ്ഥിരപ്പെടുകയും ചെയ്യും.

പഴയ ഇംഗ്ലീഷ് നിയമത്തില്‍ സെഷന്‍സ് കോടതിയില്‍ അവശ്യം ഹാജരായിരിക്കേണ്ട ജസ്റ്റിസസ് ഒഫ് പീസിന് മൊത്തത്തില്‍ ക്വോറം എന്നായിരുന്നു പേര്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B5%E0%B5%8B%E0%B4%B1%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍