This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൗളാചാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==കൗളാചാരം== ഭാരതത്തില്‍ പരമ്പരാഗതമായി അനുഷ്ഠിച്ചുവരുന്ന ശ്ര...)
അടുത്ത വ്യത്യാസം →

17:15, 19 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കൗളാചാരം

ഭാരതത്തില്‍ പരമ്പരാഗതമായി അനുഷ്ഠിച്ചുവരുന്ന ശ്രീവിദ്യോപാസന. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ദേശം, കുലം എന്നിവയുടെ വ്യത്യാസമനുസരിച്ച് വിവിധ സമ്പ്രദായങ്ങളില്‍ അനുഷ്ഠിച്ചുവരുന്ന ശാക്തേയപൂജ. ശക്തി, ശിവം എന്ന് രണ്ടു തത്ത്വങ്ങളില്ലെന്നും ശക്തിയില്‍ ശിവം അന്തര്‍ഭവിച്ച് അതില്‍ നിന്നു ഗന്ധാദി പഞ്ചതന്മാത്രങ്ങളും മായ, ശുദ്ധവിദ്യ, മഹേശ്വരന്‍, സദാശിവന്‍ എന്നീ ഒമ്പതു മൂലപ്രകൃതികളുമാകുന്നുവെന്നും ഇവയുടെ പരിണാമമാണ് പൃഥ്യാദി പഞ്ചഭൂതാത്മകമായ പ്രപഞ്ചമെന്നുമാണ് കൗളാചാരത്തിലെ മുഖ്യ സിദ്ധാന്തം. ഈ നവമൂലപ്രകൃതികള്‍ വൃഷ്ടരൂപത്തില്‍ ചരാചരങ്ങളിലെ വസ്തുക്കളുടെ ശരീരത്തില്‍ ത്വക്, അസുക്, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ സപ്തധാതുക്കളായും ജീവാത്മാവ്, പരമാത്മാവ് എന്നീ രണ്ട് ചേതനകളായും സ്ഥിതിചെയ്യുന്നു.

ബാഹ്യപൂജയിലൂടെ ഭൌതികവും ഐഹികവുമായ സിദ്ധികള്‍ കൈവരിച്ച്, മോക്ഷപ്രാപ്തി നേടുകയെന്നതാണ് കൗളമതത്തിന്റെ മുഖ്യ ലക്ഷ്യം.

(ബി. നടരാജപിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍