This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാംഗുലി, പ്രതുല്‍ചന്ദ്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗാംഗുലി, പ്രതുല്‍ചന്ദ്ര == ==Ganguly, Prathulchandra (1874 - 1957)== ബംഗാളി വിപ്ലവകാരി....)
(Ganguly, Prathulchandra (1874 - 1957))
 
വരി 3: വരി 3:
==Ganguly, Prathulchandra (1874 - 1957)==
==Ganguly, Prathulchandra (1874 - 1957)==
-
ബംഗാളി വിപ്ലവകാരി. ബംഗ്ലാദേശിലെ ചല്‍തബാരിയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കെ സ്വദേശി പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. അതോടെ വിദ്യാഭ്യാസം നിര്‍ത്തിവയ്ക്കേണ്ടിവന്നു. ഇക്കാലത്ത് ഒരു വോളണ്ടിയറായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നിരവധി വിപ്ലവകാരികളുമായി ബന്ധപ്പെട്ടു. 'അനുശീലന്‍ സമിതി' എന്ന പ്രസ്ഥാനത്തില്‍ അംഗമായി. വളരെ പെട്ടെന്നു തന്നെ അതിലെ പ്രധാനിയായി ഉയര്‍ന്നു. വിപ്ലവവുമായി ബന്ധപ്പെട്ട് നിരവധി കൊള്ളകളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നു. 1913-ല്‍ ബ്രെയിസന്‍  ഢാലോചനകേസിനോടനുബന്ധിച്ച് അറസ്റ്റുചെയ്ത് പത്തുവര്‍ഷത്തെ തടവിനു വിധിച്ചു. ഹൈക്കോടതി വെറുതെ വിട്ടു എങ്കിലും 1818-ലെ മൂന്നാം റെഗുലേഷന്‍ പ്രകാരം അറസ്റ്റിലായി. 1922-ല്‍  ജയില്‍വിമുക്തനായ പ്രതുല്‍ചന്ദ്ര ബംഗാളില്‍ വിപ്ലവപാര്‍ട്ടി രൂപവത്കരിക്കുന്നതിനായി പ്രയത്നിച്ചു. 1923-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് സുബാഷ് ചന്ദ്ര ബോസുമായി കണ്ടുമുട്ടി. ക്രമേണ അദ്ദേഹത്തിന്റെ വിശ്വസ്ത മിത്രമായി മാറി. 1924-ല്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. ഇടവേളകളൊഴിച്ചാല്‍ 1946-വരെ ഇദ്ദേഹം ജയിലിലാണ് കഴിച്ചുകൂട്ടിയത്. 1929-ല്‍ ഡാക്കയില്‍ നിന്ന് ബംഗാള്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും 1939-ല്‍ കിഴക്കന്‍ ബംഗാള്‍ മുന്‍സിപ്പല്‍ കോണ്‍സ്റ്റിറ്റുവന്‍സിയില്‍ നിന്ന് ബംഗാള്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1928-30 കാലയളവില്‍ ഡാക്കാ ഡിസ്റ്റ്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി അംഗമായിരുന്നു. ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്സിക്യുട്ടീവ് അംഗം, ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1947-ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചു. 1957 ജൂല. 5-ന് കൊല്‍ക്കത്തയില്‍ അന്തരിച്ചു.  
+
ബംഗാളി വിപ്ലവകാരി. ബംഗ്ലാദേശിലെ ചല്‍തബാരിയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കെ സ്വദേശി പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. അതോടെ വിദ്യാഭ്യാസം നിര്‍ത്തിവയ്ക്കേണ്ടിവന്നു. ഇക്കാലത്ത് ഒരു വോളണ്ടിയറായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നിരവധി വിപ്ലവകാരികളുമായി ബന്ധപ്പെട്ടു. 'അനുശീലന്‍ സമിതി' എന്ന പ്രസ്ഥാനത്തില്‍ അംഗമായി. വളരെ പെട്ടെന്നു തന്നെ അതിലെ പ്രധാനിയായി ഉയര്‍ന്നു. വിപ്ലവവുമായി ബന്ധപ്പെട്ട് നിരവധി കൊള്ളകളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നു. 1913-ല്‍ ബ്രെയിസന്‍  ഗൂഢാലോചനകേസിനോടനുബന്ധിച്ച് അറസ്റ്റുചെയ്ത് പത്തുവര്‍ഷത്തെ തടവിനു വിധിച്ചു. ഹൈക്കോടതി വെറുതെ വിട്ടു എങ്കിലും 1818-ലെ മൂന്നാം റെഗുലേഷന്‍ പ്രകാരം അറസ്റ്റിലായി. 1922-ല്‍  ജയില്‍വിമുക്തനായ പ്രതുല്‍ചന്ദ്ര ബംഗാളില്‍ വിപ്ലവപാര്‍ട്ടി രൂപവത്കരിക്കുന്നതിനായി പ്രയത്നിച്ചു. 1923-ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് സുബാഷ് ചന്ദ്ര ബോസുമായി കണ്ടുമുട്ടി. ക്രമേണ അദ്ദേഹത്തിന്റെ വിശ്വസ്ത മിത്രമായി മാറി. 1924-ല്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. ഇടവേളകളൊഴിച്ചാല്‍ 1946-വരെ ഇദ്ദേഹം ജയിലിലാണ് കഴിച്ചുകൂട്ടിയത്. 1929-ല്‍ ഡാക്കയില്‍ നിന്ന് ബംഗാള്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും 1939-ല്‍ കിഴക്കന്‍ ബംഗാള്‍ മുന്‍സിപ്പല്‍ കോണ്‍സ്റ്റിറ്റുവന്‍സിയില്‍ നിന്ന് ബംഗാള്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1928-30 കാലയളവില്‍ ഡാക്കാ ഡിസ്റ്റ്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി അംഗമായിരുന്നു. ബംഗാള്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്സിക്യുട്ടീവ് അംഗം, ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1947-ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചു. 1957 ജൂല. 5-ന് കൊല്‍ക്കത്തയില്‍ അന്തരിച്ചു.  
(പി. സുഷമ)
(പി. സുഷമ)

Current revision as of 17:33, 17 ഓഗസ്റ്റ്‌ 2015

ഗാംഗുലി, പ്രതുല്‍ചന്ദ്ര

Ganguly, Prathulchandra (1874 - 1957)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍