This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗയൂം, മൗമൂണ്‍ അബ്ദുല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗയൂം, മൗമൂണ്‍ അബ്ദുല്‍ == ==Gayoom, Maumoon Abdul (1937 -)== 'മാല്‍ഡീവ്സി'ലെ രാഷ്ട്...)
അടുത്ത വ്യത്യാസം →

14:43, 17 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗയൂം, മൗമൂണ്‍ അബ്ദുല്‍

Gayoom, Maumoon Abdul (1937 -)

'മാല്‍ഡീവ്സി'ലെ രാഷ്ട്രീയനേതാവും മുന്‍ പ്രസിഡന്റും. 1937 ഡി. 29-ന് ജനിച്ചു. കെയ്റോയിലെ അല്‍ അസ്ഹര്‍ (Al Azhar) സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് അവിടെയുള്ള അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമികചരിത്രത്തില്‍ റിസര്‍ച്ച് അസിസ്റ്റന്റ് (1967-69) ആയും നൈജീരിയയിലെ അബ്ദുല്ലാ ഹിബയേറെ കോളജില്‍ (1969-71) ഇസ്ലാമിക പഠനത്തിലും ദര്‍ശനത്തിലും ലക്ചറര്‍ ആയും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. മാലിദ്വീപുകളിലെ ഗവണ്‍മെന്റ് ഷിപ്പിങ് ഡിപ്പാര്‍ട്ടുമെന്റിന്റെ മാനേജര്‍ ആയി നിയമിതനായ (1972) ഗയൂം പിന്നീട് ടെലിഫോണ്‍ ഡയറക്ടര്‍ (1974), പ്രധാനമന്ത്രിയുടെ സ്പെഷ്യല്‍ അണ്ടര്‍ സെക്രട്ടറി (1974-75), ശ്രീലങ്കയിലെ ഡെപ്യൂട്ടി അംബാസഡര്‍ (1975-76), വിദേശകാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി (1976), യു.എന്നിലേക്കുള്ള സ്ഥിരം പ്രതിനിധി (1976), ഗതാഗതവകുപ്പില്‍ ഡെപ്യൂട്ടിമന്ത്രി, മന്ത്രി (1976-78) എന്നീ വിവിധനിലകളില്‍ പൊതുരംഗത്ത് പ്രവര്‍ത്തിച്ചു.

1978-ലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഗയൂം മാലിദ്വീപുകളിലെ പ്രസിഡന്റായി അധികാരം ഏറ്റു. 1978 മുതല്‍ 2008 വരെ ഇദ്ദേഹമായിരുന്നു മാലിദ്വീപിലെ പ്രസിഡന്റ്. ഏറ്റവും ദീര്‍ഘകാലം അധികാരത്തിലിരുന്ന ഏഷ്യന്‍ നേതാവ് എന്ന ബഹുമതി ഇദ്ദേഹത്തിന് സ്വന്തമാണ്. 2008-ല്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം പരാജയപ്പെട്ടു; ജനാധിപത്യ രീതിയില്‍ നടന്ന ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പായിരുന്നു ഇത്.

2008 മുതല്‍ 2010 വരെ ഗയൂമായിരുന്നു പ്രതിപക്ഷ നേതാവ്. 2010-ല്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചെങ്കിലും 2011-ല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി ഒഫ് മാല്‍ഡീവ്സ് എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതിലൂടെ വീണ്ടും രാഷ്ട്രീയത്തില്‍ തിരിച്ചെത്തി. മാലിദ്വീപിനെ ഒരു ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്തുന്നതില്‍ ഇദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. അതേസമയം അഴിമതിയുടെയും സ്വേച്ഛാധിപത്യ പ്രവണതകളുടെയും പേരില്‍ ഇദ്ദേഹം ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

1988-ല്‍ ഗയൂമിനെതിരെ നടന്ന അട്ടിമറിശ്രമം പരാജയപ്പെടുത്തിയത് ഇന്ത്യന്‍ സൈന്യമാണ്. നോ. മാലിദ്വീപുകള്‍ (മാല്‍ഡീവ്സ്)

(ഡോ. പി.എം. മധുസൂദനന്‍.,സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍