This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗബ്രിയേല്‍ താലിമൈഡ് സംശ്ലേഷണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗബ്രിയേല്‍ താലിമൈഡ് സംസ്ലേഷണം == ==Gabriel Phthalimide Synthesis== പ്രൈമറി അമീനുക...)
അടുത്ത വ്യത്യാസം →
14:14, 17 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗബ്രിയേല്‍ താലിമൈഡ് സംസ്ലേഷണം
Gabriel Phthalimide Synthesis
പ്രൈമറി അമീനുകളും അമിനോ അമ്ലങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന ഒരു സംശ്ലേഷണപ്രക്രിയ. ഇത് 1887-ല്‍ കണ്ടുപിടിക്കപ്പെട്ടു. പൊട്ടാസ്യം ഹൈഡ്രോക്സൈഡിനെ എഥനോളില്‍ ലയിപ്പിച്ചുകിട്ടുന്ന ലായനിയുമായി താലിമൈഡിനെ പ്രതിപ്രവര്‍ത്തിപ്പിക്കുകയാണ് ഈ പ്രക്രിയയുടെ ആദ്യപടി. ഇങ്ങനെ കിട്ടുന്ന താലിമൈഡിന്റെ പൊട്ടാസ്യം ലവണത്തില്‍ ഏതെങ്കിലും ഒരു ആല്‍ക്കൈല്‍ ഹാലൈഡ് ചേര്‍ത്ത് ചൂടാക്കുമ്പോള്‍ N ആല്‍ക്കൈല്‍ താലിമൈഡ് കിട്ടും. ഇതിനെ ജലവിശ്ലേഷണം നടത്തുമ്പോള്‍ കിട്ടുന്ന ഉത്പന്നങ്ങള്‍ ഒരു പ്രൈമറി അമീനും താലിക്കമ്ലവുമാണ്. ഇങ്ങനെ കിട്ടുന്ന താലിക്കമ്ലത്തെ താലിമൈഡാക്കി മാറ്റി ഈ പ്രക്രിയയില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്നതാണ്.
N-ആല്‍ക്കൈല്‍ താലിമൈഡിനെ ജലവിശ്ലേഷണം നടത്താന്‍ ഹൈഡ്രോക്ലോറിക്കമ്ലത്തിന്റെ ജലത്തിലുള്ള ലായനി (20%) ചേര്‍ത്ത് ഉന്നതമര്‍ദത്തില്‍ ലയിപ്പിക്കുകയോ പൊട്ടാസ്യം ഹൈഡ്രോക്സൈഡ് ലായനി ചേര്‍ത്ത് ദീര്‍ഘനേരം തിളപ്പിക്കുകയോ ചെയ്യണം. ചില N-ആല്‍ക്കൈല്‍ താലിമൈഡുകള്‍ ജലവിശ്ലേഷണത്തിനു വിധേയമാകാത്തതിനാല്‍ അവയെ ഹൈഡ്രസീനുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാണ് അമീന്‍ നിര്‍മിക്കുന്നത്.
ശുദ്ധരൂപത്തിലുള്ള പ്രൈമറി അമീന്‍ സംശ്ലേഷണം ചെയ്തെടുക്കാനാവും എന്നതാണ് ഗബ്രിയേല്‍ താലിമൈഡ് സംശ്ലേഷണപ്രക്രിയയുടെ പ്രധാന മെച്ചം. ഡൈമീഥൈല്‍ ഫോര്‍മൈഡ് എന്ന ലായകം ഉപയോഗിച്ച് ഈ സംശ്ലേഷണ പ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയും.
മനുഷ്യശരീരത്തിലെ അവശ്യഘടകങ്ങളായ അമിനോ അമ്ലങ്ങള്‍ (ഉദാ. ഗ്ലൈസീന്‍, അലാനിന്‍) ശുദ്ധരൂപത്തില്‍ സംശ്ലേഷണം ചെയ്തെടുക്കാന്‍ ഗബ്രിയേല്‍ താലിമൈഡ് സംശ്ലേഷണ പ്രക്രിയ ഉപയോഗിക്കുന്നു. അലാനിന്‍ നിര്‍മിക്കാന്‍ താലിമൈഡിന്റെ പൊട്ടാസ്യം ലവണത്തെ ആല്‍ഫാ ബ്രോമോ പ്രൊപിയോണിക് അമ്ലവുമായാണ് പ്രതിപ്രവര്‍ത്തിപ്പിക്കുന്നത്.
ഗ്ലൈസീന്‍ നിര്‍മിക്കാന്‍ ആല്‍ഫാ ബ്രോമോ പ്രൊപിയോണിക് അമ്ലത്തിന്റെ സ്ഥാനത്ത് മോണോ ക്ലോറോ അസറ്റിക് അമ്ലം ഉപയോഗിക്കണം.
(എന്‍. മുരുകന്‍)