This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗര്‍ഭച്ഛിദ്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: ==ഗര്‍ഭച്ഛിദ്രം == ==Abortion == ഗര്‍ഭാശയത്തിനു പുറത്ത്, ജീവിക്കാനുള്...) |
(→Abortion) |
||
വരി 19: | വരി 19: | ||
വേദനയോടുകൂടിയ രക്തസ്രാവമാണ് ഗര്‍ഭം അലസുന്നതിന്റെ പ്രധാന ലക്ഷണം. കുഞ്ഞിന് ജീവനുണ്ടോ എന്നും ഗര്‍ഭം വളരാന്‍ സാധ്യതയുണ്ടോയെന്നും അള്‍ട്രാസൗണ്ട് പരിശോധനയിലൂടെ മനസ്സിലാക്കാം. ഭ്രൂണത്തിന് വളര്‍ച്ചയില്ലെങ്കിലും ഗര്‍ഭാശയഗളം തുറന്നിരിക്കുകയാണെങ്കിലും ചവണകൊണ്ടു പുറത്തെടുക്കല്‍ (suction evacuation) എന്ന ലഘുശസ്ത്രക്രിയ വഴി ഭ്രൂണത്തെ പുറത്തെടുക്കുന്നു. 12 ആഴ്ചയ്ക്ക് ശേഷമാണ് ഗര്‍ഭം അലസുന്നതെങ്കില്‍ ചിലപ്പോള്‍ മരുന്നുകള്‍ ഉപയോഗിച്ച് ഭ്രൂണത്തെ വെളിയില്‍ തള്ളേണ്ടിവരും. | വേദനയോടുകൂടിയ രക്തസ്രാവമാണ് ഗര്‍ഭം അലസുന്നതിന്റെ പ്രധാന ലക്ഷണം. കുഞ്ഞിന് ജീവനുണ്ടോ എന്നും ഗര്‍ഭം വളരാന്‍ സാധ്യതയുണ്ടോയെന്നും അള്‍ട്രാസൗണ്ട് പരിശോധനയിലൂടെ മനസ്സിലാക്കാം. ഭ്രൂണത്തിന് വളര്‍ച്ചയില്ലെങ്കിലും ഗര്‍ഭാശയഗളം തുറന്നിരിക്കുകയാണെങ്കിലും ചവണകൊണ്ടു പുറത്തെടുക്കല്‍ (suction evacuation) എന്ന ലഘുശസ്ത്രക്രിയ വഴി ഭ്രൂണത്തെ പുറത്തെടുക്കുന്നു. 12 ആഴ്ചയ്ക്ക് ശേഷമാണ് ഗര്‍ഭം അലസുന്നതെങ്കില്‍ ചിലപ്പോള്‍ മരുന്നുകള്‍ ഉപയോഗിച്ച് ഭ്രൂണത്തെ വെളിയില്‍ തള്ളേണ്ടിവരും. | ||
- | കൃത്രിമ ഗര്‍ഭച്ഛിദ്രം. ജീവനുള്ള ഭ്രൂണത്തെ ബലമായി ഗര്‍ഭാശയത്തില്‍ നിന്നും നീക്കം ചെയ്യുന്നതിനാണ് കൃത്രിമഗര്‍ഭച്ഛിദ്രം എന്നു പറയുന്നത്. ഇത് രണ്ടുതരമുണ്ട്. | + | '''കൃത്രിമ ഗര്‍ഭച്ഛിദ്രം.''' ജീവനുള്ള ഭ്രൂണത്തെ ബലമായി ഗര്‍ഭാശയത്തില്‍ നിന്നും നീക്കം ചെയ്യുന്നതിനാണ് കൃത്രിമഗര്‍ഭച്ഛിദ്രം എന്നു പറയുന്നത്. ഇത് രണ്ടുതരമുണ്ട്. |
1. നിയമാനുസൃതമായത് (Legalised) | 1. നിയമാനുസൃതമായത് (Legalised) | ||
വരി 25: | വരി 25: | ||
2. നിയമവിധേയമല്ലാത്തത് (Illegal) | 2. നിയമവിധേയമല്ലാത്തത് (Illegal) | ||
- | നിയമാനുസൃതമായ ഗര്‍ഭച്ഛിദ്രം (Medical Termination of pregnancy M.T.P.). ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയിട്ടുണ്ട്. ജനസംഖ്യാ വര്‍ധനവ് തടയാനും അപകടകരമായ (unsafe) ഗര്‍ഭച്ഛിദ്രത്തെ ഒഴിവാക്കാനും അങ്ങനെ മാതൃമരണങ്ങളെ തടയാനുമാണ് എം.റ്റി.പി. ആക്ട് (MTP Act) നിലവില്‍ വന്നത് (1966). ഈ നിയമത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള സാഹചര്യങ്ങള്‍, നടത്താന്‍ അധികാരമുള്ള ഡോക്ടര്‍മാര്‍, നടത്താവുന്ന സ്ഥാപനങ്ങള്‍ ഇവയെപ്പറ്റിയെല്ലാം പ്രതിപാദിച്ചിരിക്കുന്നു. ഗര്‍ഭം തുടരുന്നത് അമ്മയുടെ ജീവനോ ആരോഗ്യത്തിനോ ഹാനികരമാകുക, ഗര്‍ഭസ്ഥശിശുവിന് ഗുരുതരമായ അംഗവൈകല്യങ്ങളുള്ളതായി കാണുക, ബലാത്സംഗംമൂലം ഗര്‍ഭം ധരിക്കുക, ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പരാജയപ്പെടുക എന്നിങ്ങനെയുള്ള പല അവസരങ്ങളിലും എം.റ്റി.പി. (MTP) ചെയ്യാം. 20 ആഴ്ച കഴിഞ്ഞാല്‍പ്പിന്നെ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. അംഗീകൃത സ്ഥാപനങ്ങളില്‍വച്ച് പരിശീലനം സിദ്ധിച്ച ഡോക്ടര്‍ മാത്രമേ ങഠജ ചെയ്യാവൂ. 12 ആഴ്ചവരെ, ചവണകൊണ്ടു പുറത്തെടുക്കല്‍ എന്ന ശസ്ത്രക്രിയവഴി ങഠജ ചെയ്യാം. അതിനുശേഷം മരുന്നുകള്‍ ഉപയോഗിച്ച് ഗര്‍ഭാശയഗളം വികസിപ്പിച്ചതിനുശേഷം കൃത്രിമമായി പ്രസവവേദന വരുത്തിയാണ് ഗര്‍ഭം അലസിപ്പിക്കുന്നത്. ഗര്‍ഭകാലം കൂടുന്തോറും അപകടസാധ്യത കൂടുതലാണ്. | + | '''നിയമാനുസൃതമായ ഗര്‍ഭച്ഛിദ്രം''' (Medical Termination of pregnancy M.T.P.). ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയിട്ടുണ്ട്. ജനസംഖ്യാ വര്‍ധനവ് തടയാനും അപകടകരമായ (unsafe) ഗര്‍ഭച്ഛിദ്രത്തെ ഒഴിവാക്കാനും അങ്ങനെ മാതൃമരണങ്ങളെ തടയാനുമാണ് എം.റ്റി.പി. ആക്ട് (MTP Act) നിലവില്‍ വന്നത് (1966). ഈ നിയമത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള സാഹചര്യങ്ങള്‍, നടത്താന്‍ അധികാരമുള്ള ഡോക്ടര്‍മാര്‍, നടത്താവുന്ന സ്ഥാപനങ്ങള്‍ ഇവയെപ്പറ്റിയെല്ലാം പ്രതിപാദിച്ചിരിക്കുന്നു. ഗര്‍ഭം തുടരുന്നത് അമ്മയുടെ ജീവനോ ആരോഗ്യത്തിനോ ഹാനികരമാകുക, ഗര്‍ഭസ്ഥശിശുവിന് ഗുരുതരമായ അംഗവൈകല്യങ്ങളുള്ളതായി കാണുക, ബലാത്സംഗംമൂലം ഗര്‍ഭം ധരിക്കുക, ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പരാജയപ്പെടുക എന്നിങ്ങനെയുള്ള പല അവസരങ്ങളിലും എം.റ്റി.പി. (MTP) ചെയ്യാം. 20 ആഴ്ച കഴിഞ്ഞാല്‍പ്പിന്നെ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. അംഗീകൃത സ്ഥാപനങ്ങളില്‍വച്ച് പരിശീലനം സിദ്ധിച്ച ഡോക്ടര്‍ മാത്രമേ ങഠജ ചെയ്യാവൂ. 12 ആഴ്ചവരെ, ചവണകൊണ്ടു പുറത്തെടുക്കല്‍ എന്ന ശസ്ത്രക്രിയവഴി ങഠജ ചെയ്യാം. അതിനുശേഷം മരുന്നുകള്‍ ഉപയോഗിച്ച് ഗര്‍ഭാശയഗളം വികസിപ്പിച്ചതിനുശേഷം കൃത്രിമമായി പ്രസവവേദന വരുത്തിയാണ് ഗര്‍ഭം അലസിപ്പിക്കുന്നത്. ഗര്‍ഭകാലം കൂടുന്തോറും അപകടസാധ്യത കൂടുതലാണ്. |
- | ഔഷധപര ഗര്‍ഭച്ഛിദ്രം (Medical Abortion). ഗര്‍ഭം 7 ആഴ്ച കഴിഞ്ഞിട്ടില്ലെങ്കില്‍ മരുന്നുകള്‍ മാത്രം കൊടുത്ത് ഗര്‍ഭം അലസിപ്പിക്കാം. സ്വാഭാവിക ഗര്‍ഭച്ഛിദ്രം പോലെ രക്തസ്രാവം ഉണ്ടാകുകയും ഭ്രൂണം പുറന്തള്ളപ്പെടുകയും ചെയ്യും. | + | '''ഔഷധപര ഗര്‍ഭച്ഛിദ്രം''' (Medical Abortion). ഗര്‍ഭം 7 ആഴ്ച കഴിഞ്ഞിട്ടില്ലെങ്കില്‍ മരുന്നുകള്‍ മാത്രം കൊടുത്ത് ഗര്‍ഭം അലസിപ്പിക്കാം. സ്വാഭാവിക ഗര്‍ഭച്ഛിദ്രം പോലെ രക്തസ്രാവം ഉണ്ടാകുകയും ഭ്രൂണം പുറന്തള്ളപ്പെടുകയും ചെയ്യും. |
(ഡോ. ചന്ദ്രിക. സി.ജി.) | (ഡോ. ചന്ദ്രിക. സി.ജി.) |
Current revision as of 01:24, 15 ഓഗസ്റ്റ് 2015
ഗര്‍ഭച്ഛിദ്രം
Abortion
ഗര്‍ഭാശയത്തിനു പുറത്ത്, ജീവിക്കാനുള്ള കഴിവു ലഭിക്കുന്നതിനുമുമ്പ് ഗര്‍ഭസ്ഥശിശു പുറത്തേക്ക് തള്ളപ്പെടുന്ന അവസ്ഥ. അഞ്ചു മാസം (20 ആഴ്ച) പൂര്‍ത്തിയായാല്‍, അതിതീവ്രപരിചരണത്തിലൂടെ ശിശുവിനെ വളര്‍ത്താന്‍ സാധ്യമായതിനാല്‍ അഞ്ചു മാസത്തിനുമുമ്പ് ശിശു ഗര്‍ഭാശയത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നതിനെയാണ് ഗര്‍ഭം അലസല്‍ എന്നു പറയുന്നത്.
ഗര്‍ഭച്ഛിദ്രം രണ്ടുതരത്തിലുണ്ട്.
1. സ്വാഭാവികം
2. കൃത്രിമം
കൂടാതെ ഗര്‍ഭകാലം അനുസരിച്ച് ആദ്യത്തെ 12 ആഴ്ചയ്ക്കുമുമ്പ് (First Trimester abortion) 12 മുതല്‍ 20 ആഴ്ചക്കാലം (Second Trimester abortion) എന്നും തിരിക്കാം.
തനിയെ സംഭവിക്കുന്ന ഗര്‍ഭംഅലസല്‍ പല കാരണങ്ങള്‍കൊണ്ടും ഉണ്ടാകാം.
ഗര്‍ഭസ്ഥശിശുവിന്റെ മരണം, ജനിതകത്തകരാറുകള്‍, ഗുരുതരമായ അംഗവൈകല്യങ്ങള്‍, ചിലതരം വൈറസുകളും ബാക്റ്റീരിയകളും കൊണ്ടുള്ള രോഗങ്ങള്‍, ഉപദ്രവകരമായ മരുന്നുകളുടെ ഉപയോഗം, അണുവികിരണം, പ്രമേഹം, തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തകരാറ്, ഗര്‍ഭാശയത്തിന്റെ വളര്‍ച്ചയിലും ഘടനയിലുമുള്ള കുഴപ്പങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍കൊണ്ടും ഗര്‍ഭം അലസാം.
വേദനയോടുകൂടിയ രക്തസ്രാവമാണ് ഗര്‍ഭം അലസുന്നതിന്റെ പ്രധാന ലക്ഷണം. കുഞ്ഞിന് ജീവനുണ്ടോ എന്നും ഗര്‍ഭം വളരാന്‍ സാധ്യതയുണ്ടോയെന്നും അള്‍ട്രാസൗണ്ട് പരിശോധനയിലൂടെ മനസ്സിലാക്കാം. ഭ്രൂണത്തിന് വളര്‍ച്ചയില്ലെങ്കിലും ഗര്‍ഭാശയഗളം തുറന്നിരിക്കുകയാണെങ്കിലും ചവണകൊണ്ടു പുറത്തെടുക്കല്‍ (suction evacuation) എന്ന ലഘുശസ്ത്രക്രിയ വഴി ഭ്രൂണത്തെ പുറത്തെടുക്കുന്നു. 12 ആഴ്ചയ്ക്ക് ശേഷമാണ് ഗര്‍ഭം അലസുന്നതെങ്കില്‍ ചിലപ്പോള്‍ മരുന്നുകള്‍ ഉപയോഗിച്ച് ഭ്രൂണത്തെ വെളിയില്‍ തള്ളേണ്ടിവരും.
കൃത്രിമ ഗര്‍ഭച്ഛിദ്രം. ജീവനുള്ള ഭ്രൂണത്തെ ബലമായി ഗര്‍ഭാശയത്തില്‍ നിന്നും നീക്കം ചെയ്യുന്നതിനാണ് കൃത്രിമഗര്‍ഭച്ഛിദ്രം എന്നു പറയുന്നത്. ഇത് രണ്ടുതരമുണ്ട്.
1. നിയമാനുസൃതമായത് (Legalised)
2. നിയമവിധേയമല്ലാത്തത് (Illegal)
നിയമാനുസൃതമായ ഗര്‍ഭച്ഛിദ്രം (Medical Termination of pregnancy M.T.P.). ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയിട്ടുണ്ട്. ജനസംഖ്യാ വര്‍ധനവ് തടയാനും അപകടകരമായ (unsafe) ഗര്‍ഭച്ഛിദ്രത്തെ ഒഴിവാക്കാനും അങ്ങനെ മാതൃമരണങ്ങളെ തടയാനുമാണ് എം.റ്റി.പി. ആക്ട് (MTP Act) നിലവില്‍ വന്നത് (1966). ഈ നിയമത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള സാഹചര്യങ്ങള്‍, നടത്താന്‍ അധികാരമുള്ള ഡോക്ടര്‍മാര്‍, നടത്താവുന്ന സ്ഥാപനങ്ങള്‍ ഇവയെപ്പറ്റിയെല്ലാം പ്രതിപാദിച്ചിരിക്കുന്നു. ഗര്‍ഭം തുടരുന്നത് അമ്മയുടെ ജീവനോ ആരോഗ്യത്തിനോ ഹാനികരമാകുക, ഗര്‍ഭസ്ഥശിശുവിന് ഗുരുതരമായ അംഗവൈകല്യങ്ങളുള്ളതായി കാണുക, ബലാത്സംഗംമൂലം ഗര്‍ഭം ധരിക്കുക, ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പരാജയപ്പെടുക എന്നിങ്ങനെയുള്ള പല അവസരങ്ങളിലും എം.റ്റി.പി. (MTP) ചെയ്യാം. 20 ആഴ്ച കഴിഞ്ഞാല്‍പ്പിന്നെ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. അംഗീകൃത സ്ഥാപനങ്ങളില്‍വച്ച് പരിശീലനം സിദ്ധിച്ച ഡോക്ടര്‍ മാത്രമേ ങഠജ ചെയ്യാവൂ. 12 ആഴ്ചവരെ, ചവണകൊണ്ടു പുറത്തെടുക്കല്‍ എന്ന ശസ്ത്രക്രിയവഴി ങഠജ ചെയ്യാം. അതിനുശേഷം മരുന്നുകള്‍ ഉപയോഗിച്ച് ഗര്‍ഭാശയഗളം വികസിപ്പിച്ചതിനുശേഷം കൃത്രിമമായി പ്രസവവേദന വരുത്തിയാണ് ഗര്‍ഭം അലസിപ്പിക്കുന്നത്. ഗര്‍ഭകാലം കൂടുന്തോറും അപകടസാധ്യത കൂടുതലാണ്.
ഔഷധപര ഗര്‍ഭച്ഛിദ്രം (Medical Abortion). ഗര്‍ഭം 7 ആഴ്ച കഴിഞ്ഞിട്ടില്ലെങ്കില്‍ മരുന്നുകള്‍ മാത്രം കൊടുത്ത് ഗര്‍ഭം അലസിപ്പിക്കാം. സ്വാഭാവിക ഗര്‍ഭച്ഛിദ്രം പോലെ രക്തസ്രാവം ഉണ്ടാകുകയും ഭ്രൂണം പുറന്തള്ളപ്പെടുകയും ചെയ്യും.
(ഡോ. ചന്ദ്രിക. സി.ജി.)