This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗന്തര്‍, ജോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗന്തര്‍, ജോണ്‍ == ==Gunther, John (1901- 70)== യു.എസ്. സാഹിത്യകാരനും പത്രപ്രവര്...)
അടുത്ത വ്യത്യാസം →

14:04, 11 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗന്തര്‍, ജോണ്‍

Gunther, John (1901- 70)

യു.എസ്. സാഹിത്യകാരനും പത്രപ്രവര്‍ത്തകനും. 1901 ആഗ. 30-ന് ഷിക്കാഗോയില്‍ ജനിച്ചു. ഷിക്കാഗോ സര്‍വകലാശാലയില്‍നിന്നു ബിരുദമെടുത്തശേഷം പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. 1922-ല്‍ ഷിക്കാഗോ ഡെയ്ലി ന്യൂസില്‍ ചേര്‍ന്നു. ഒരു സാമൂഹിക, രാഷ്ട്രീയകാര്യ വിദഗ്ധനായിരുന്നു ജോണ്‍. യൂറോപ്യന്‍, ഏഷ്യന്‍ വിഷയങ്ങളെ സംബന്ധിച്ച് 1926-39 കാലത്ത് നടത്തിയ വിശദമായ പഠനങ്ങളാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. രണ്ടാംലോകയുദ്ധത്തിനു തൊട്ടുമുമ്പ് നിലനിന്ന സംഘര്‍ഷാത്മകമായ അന്തരീക്ഷത്തില്‍ ഈ പഠനങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

1936-ല്‍ ഗന്തര്‍ പ്രസിദ്ധമായ 'ഇന്‍സൈഡ്' പരമ്പരയിലെ ആദ്യത്തെ കൃതി പ്രസിദ്ധപ്പെടുത്തി. വിദേശരാജ്യങ്ങളിലെ സാമൂഹിക സാമ്പത്തികപ്രശ്നങ്ങളും രാഷ്ട്രീയ സ്ഥിതിഗതികളും വിശകലനം ചെയ്യുന്ന രചനകളാണ് ഇന്‍സൈഡ് കൃതികള്‍. ഇന്‍സൈഡ് യൂറോപ്പ് (1936) ആണ് ഈ പരമ്പരയിലെ പ്രഥമകൃതി. തുടര്‍ന്ന് ഇന്‍സൈഡ് ഏഷ്യ (1939), ഇന്‍സൈഡ് ലാറ്റിന്‍ അമേരിക്ക (1941), ഇന്‍സൈഡ് യു.എസ്.എ. (1947), ഇന്‍സൈഡ് ആഫ്രിക്ക (1955), ഇന്‍സൈഡ് റഷ്യ റ്റുഡേ (1959), ട്വല്‍വ് സിറ്റീസ് (1969) എന്നിവ പ്രസിദ്ധപ്പെടുത്തി. യുദ്ധകാലത്തെ സംഭവങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ഡയറിയാണ് ഡൂംസ് ഡേ (1959). ബിഹൈന്‍ഡ് ദ് കര്‍ട്ടന്‍ (1949) എന്ന കൃതിയില്‍ റഷ്യയിലെയും മധ്യയൂറോപ്പിലെയും രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നു. ദ് ഹൈ കോസ്റ്റ് ഒഫ് ഹിറ്റ്ലര്‍ (1940), റൂസ്വെല്‍റ്റ് ഇന്‍ റിട്രോസ്പെക്റ്റ് (1950), പ്രസിഡന്റ് ഐസന്‍ഹോവര്‍ (1952), ജനറല്‍ ഡഗ്ലസ് മക് ആര്‍തര്‍ (1957) എന്നിവയാണ് മറ്റു പ്രധാനകൃതികള്‍. ഇവയ്ക്കു പുറമേ ചില നോവലുകളും ഗന്തര്‍ രചിച്ചിട്ടുണ്ട്. യുദ്ധത്തിനു മുമ്പുള്ള വിയന്ന നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ലോസ്റ്റ് സിറ്റി (1964) ഒഴികെ ഒന്നും ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. മസ്തിഷ്കാര്‍ബുദം ബാധിച്ചു മരിച്ച പുത്രനെക്കുറിച്ചെഴുതിയ കൃതിയാണ് ഡെത്ത് ബി നോട്ട് പ്രൌഡ് (1949). എ ഫ്രാഗ്മെന്റ് ഒഫ് ഓട്ടോബയോഗ്രഫി (1962) എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1970 മേയ് 29-ന് അന്തരിച്ചു.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍