This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗബ്രിയേലി, ആന്ദ്രിയാ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ഗബ്രിയേലി, ആന്ദ്രിയാ == Gabrieli, Andrea (1510 - 86) ഇറ്റാലിയന്‍ ഉപകരണസംഗീതജ്...)
അടുത്ത വ്യത്യാസം →
13:55, 11 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗബ്രിയേലി, ആന്ദ്രിയാ
Gabrieli, Andrea (1510 - 86)
ഇറ്റാലിയന്‍ ഉപകരണസംഗീതജ്ഞനും സംഗീത സംവിധായകനും. 1510-ല്‍ വെനീസില്‍ ജനിച്ചു. സെന്റ് മാര്‍ക് കത്തീഡ്രലിലെ സംഗീതജ്ഞനായിരുന്ന ആഡ്രിയന് വില്ലര്ട്ടിന്റെ (Adrian Willaert) കീഴിലായിരുന്നു സംഗീതാഭ്യസനം. ജര്‍മനി, ബൊഹേമിയ, ബവേറിയ, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലെ ഹ്രസ്വകാലസേവനത്തിനുശേഷം ഇദ്ദേഹം വെനീസില്‍ മടങ്ങിയെത്തുകയും സെന്റ് മാര്‍ക് കത്തീഡ്രലിലെ 'ഓര്‍ഗനിസ്റ്റായി' സ്ഥാനമേല്‍ക്കുകയും ചെയ്തു.
വാദ്യസംഗീതത്തിലും അനുഷ്ഠാന സംഗീതത്തിലും ഹാസ്യപ്രധാനമായ മാഡ്രിഗല്‍ സംഗീതത്തിലും ഒന്നുപോലെ വ്യക്തിത്വം സ്ഥാപിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ഭാഗങ്ങളിലായി നിരവധി സംഗീതികകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1586-ല്‍ വെനീസില്‍ അന്തരിച്ചു.
ആന്ദ്രിയാ ഗബ്രിയേലിയുടെ മരണശേഷം 1587-ല്‍ ഇദ്ദേഹത്തിന്റെ അനന്തരവനും ശിഷ്യപ്രധാനിയുമായ ഗിയോവന്നി ഗബ്രിയേലി ഈ സംഗീതികകള്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.