This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗയോലിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗയോലിറ്റി == Giolitti (1842 - 1928) ഇറ്റാലിയന്‍ പ്രധാനമന്ത്രി. ഏറെക്കാലം ഇ...)
അടുത്ത വ്യത്യാസം →

13:35, 11 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗയോലിറ്റി

Giolitti (1842 - 1928)

ഇറ്റാലിയന്‍ പ്രധാനമന്ത്രി. ഏറെക്കാലം ഇറ്റാലിയന്‍ രാഷ്ട്രീയത്തിലെ സമുന്നത നേതാവായിരുന്നു ഗയോലിറ്റി. 1842 ഒ. 27-ന് ഇറ്റലിയില്‍ പീഡ്മോണ്ടിലെ (Piedmont) മൊണ്‍ഡോവി (Mondovi)യില്‍ ജനിച്ചു. ടൂറിന്‍ (Turin) യൂണിവേഴ്സിറ്റിയിലായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് (1861). 1880-കളിലാണ് പൊതുപ്രവര്‍ത്തനരംഗത്തേക്കു വന്നത്. 1882-ല്‍ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. സാമ്പത്തിക കാര്യങ്ങളിലായിരുന്നു ഗയോലിറ്റിയുടെ ശ്രദ്ധ ആദ്യം പതിഞ്ഞിരുന്നത്. 1892 മേയ് മുതല്‍ 1893 നവംബര്‍ വരെയും, 1903 മുതല്‍ 05 വരെയും, 1906 മുതല്‍ 09 വരെയും 1911 മുതല്‍ 14 വരെയും 1920 ജൂണ്‍ മുതല്‍ 21 ജൂലായ് വരെയും അഞ്ചുതവണ ഗയോലിറ്റി പ്രധാനമന്ത്രിയായിരുന്നു. കൂട്ടുകക്ഷി രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ഏറെ വൈദഗ്ധ്യമുണ്ടായിരുന്നു ഇദ്ദേഹം പല സോഷ്യലിസ്റ്റ് പരിഷ്കാരങ്ങളും നടപ്പിലാക്കി. നാലാമതു തവണ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പ്രായപൂര്‍ത്തി വോട്ടവകാശത്തിനുള്ള നിയമനിര്‍മാണം നടത്തിയത്. ലോകയുദ്ധത്തില്‍ ഇറ്റലി പങ്കെടുക്കുന്നതിനെതിരായ നിലപാട് രാഷ്ട്രീയമായി ഇദ്ദേഹത്തിന്റെ പ്രശസ്തിയെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ യുദ്ധാനന്തരം രാഷ്ട്രീയ-സാമ്പത്തികതകര്‍ച്ച നേരിട്ടപ്പോള്‍ ഗയോലിറ്റിയെ മന്ത്രിസഭ രൂപവത്കരിക്കാന്‍ (1920) രാജാവ് ക്ഷണിക്കുകയുണ്ടായി. 1921-ലെ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം മുസ്സോളിനിയുടെ പക്ഷക്കാരനായിരുന്നു. എന്നാല്‍ 1924-നുശേഷം ഇദ്ദേഹം ഫാസിസ്റ്റുനയങ്ങളെ എതിര്‍ത്തു. 1928 ജൂലായ് 17-ന് പീഡ്മോണ്ടിലെ കാവറില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍