This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗര്‍ച്ചക്കോഫ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗര്‍ച്ചക്കോഫ്== Gorchakov, Aleksandr Mikhailovich (1798 - 1883) റഷ്യന്‍ നയതന്ത്രജ്ഞന്‍. അ...)
അടുത്ത വ്യത്യാസം →
05:14, 11 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗര്‍ച്ചക്കോഫ്
Gorchakov, Aleksandr Mikhailovich (1798 - 1883)
റഷ്യന്‍ നയതന്ത്രജ്ഞന്‍. അലക്സാണ്ടര്‍ II-ന്റെ ഭരണകാലത്ത് ഇദ്ദേഹം വിദേശകാര്യമന്ത്രിയായിരുന്നു. 1798 ജൂല. 16-ന് സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ (ലെനിന്‍ ഗ്രാഡ്) ഗര്‍ച്ചക്കോഫ് ജനിച്ചു. ഇദ്ദേഹം നയതന്ത്രരംഗത്തേക്കു കടന്നുവന്നത് 1817-ലാണ്. കോണ്‍ഗ്രസ് ഒഫ് ഹോളി അലയന്‍സില്‍ ഗര്‍ച്ചക്കോഫ് പങ്കെടുത്തിരുന്നു. ലണ്ടനിലും റോമിലും ബര്‍ലിനിലും വിയന്നയിലും നയതന്ത്രസ്ഥാനം വഹിച്ചിട്ടുണ്ട്. 1856-ല്‍ ഗര്‍ച്ചക്കോഫ് റഷ്യയിലെ വിദേശകാര്യമന്ത്രിയായി. 1863-ലെ പോളിഷ് പ്രക്ഷോഭണത്തില്‍ പോളണ്ടിനനുകൂലമായി ഇടപെടാനുള്ള വിദേശശക്തികളുടെ പ്രേരണയെ ഇദ്ദേഹം നിരസിച്ചു. മധ്യ ഏഷ്യയിലേക്കുള്ള റഷ്യയുടെ മുന്നേറ്റത്തെ ഇദ്ദേഹം ന്യായീകരിക്കുകയും ചെയ്തിരുന്നു. 1870-കളില്‍ ഓട്ടോമന്‍ സാമ്രാജ്യവുമായി യുദ്ധം ചെയ്യാനുള്ള വാന്‍സ്ളേവിസ്റ്റുകളുടെ ആവശ്യത്തെ ഇദ്ദേഹം എതിര്‍ത്തു. 1872-73-ല്‍ ലീഗ് ഒഫ് ത്രീ എംപറേഴ്സ് രൂപവത്കരിക്കാന്‍ ഗര്‍ച്ചക്കോഫ് മുന്‍കൈയെടുത്തു. 1878-ല്‍ ബര്‍ലിന്‍ കോണ്‍ഗ്രസ്സിലേക്കുള്ള റഷ്യന്‍ സംഘത്തെ നയിച്ചതും ഇദ്ദേഹമായിരുന്നു. 1882 വരെ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം 1883 മാ. 11-നു ജര്‍മനിയിലെ ബാദന്‍-ബാദനില്‍ അന്തരിച്ചു.