This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാഡ്ഗില്‍, ഗംഗാധര്‍ഗോപാല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗാഡ്ഗില്‍, ഗംഗാധര്‍ഗോപാല്‍ == ==Gadgil, Gangadhargopal (1923 – 2008)== മറാഠി സാഹിത്യക...)
അടുത്ത വ്യത്യാസം →
Current revision as of 04:31, 9 ഓഗസ്റ്റ് 2015
ഗാഡ്ഗില്‍, ഗംഗാധര്‍ഗോപാല്‍
Gadgil, Gangadhargopal (1923 – 2008)
മറാഠി സാഹിത്യകാരനും ധനശാസ്ത്ര വിദഗ്ധനും ആധുനിക മറാഠി ചെറുകഥയുടെ ഉപജ്ഞാതാവും. 1923 ആഗ. 25-ന് മുംബൈയില്‍ ജനിച്ചു. ബോംബെ സര്‍വകലാശാലയില്‍ നിന്നും എം.എ പാസ്സായി. മുംബൈയിലെ സിഡന്‍ഹാം കോളജുള്‍പ്പെടെ നിരവധി കോളജുകളില്‍ ധനശാസ്ത്ര അധ്യാപകനായും പ്രൊഫസറായും ജോലി നോക്കിയിട്ടുണ്ട്.
രസസിദ്ധാന്തത്തിന്റെ ഖണ്ഡനനിരൂപകരില്‍ ഒരാളായ ഗംഗാധര്‍ ഗോപാല്‍, വ്യക്തിത്വത്തിന്റെ സങ്കീര്‍ണതകളെ അതിന്റെ സമസ്ത ഭാവങ്ങളോടും കൂടി ശക്തമായി അവതരിപ്പിച്ച സാഹിത്യകാരനാണ്. നിരവധി സാഹിത്യ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹം 1940-കളില്‍ മറാഠി സാഹിത്യത്തിലുണ്ടായ പരിവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.
ചെറുകഥ, നോവല്‍, നാടകം, നിരൂപണം എന്നിങ്ങനെ വിവിധ ശാഖകളിലായി 100-ലധികം കൃതികള്‍ രചിച്ചു. മാനസചിത്രേ #(1946), തലവതലേ ചന്ദനേ (1954), ഓലേ ഉന്‍ഹ (1957), സാഹിത്യിക് രസിക് ഹോ (1991), നവ്യവാത (1950), കബുതരന്‍ (1952), വേഗലേ ജാഗ് (1958), പലന (1961), ഗുണകര്‍ (1965), സാത്സമുദ്ര പലികദേ (1960) (ചെറുകഥാസമാഹാരങ്ങള്‍) ലില്ലിചേഫൂല്‍ (1955), ദുര്‍ദമ്യ (2 വാല്യം 1970, 1971) (നോവലുകള്‍) ഗോപുരാഞ്ച്യ-പ്രദേശത് (1952), സാത്ത് സമുദ്രപലികദേ (1959) (യാത്രാസാഹിത്യം) ഫിര്‍ക്യ (1976), ബാബാഞ്ചേ-കലിംഗദ് അനി മുലിച സ്വീതര്‍ (1979), അംഹിഅപലേദദ്ധോപന്ത് (1982) (ഹാസ്യഉപന്യാസങ്ങള്‍), സാഹിത്യാചേ മാനദണ്ഡ്, ഖഡക് അനിപാനി (1960), പന്യാവരചി അക്ഷരേ (1979), അജ്കലാചേ സാഹിത്യക് (1980) (നിരൂപണ കൃതികള്‍) ലഖൂചി രോജ്നിഷി (1948), അംഹി അപലേ തോര്‍പുരുഷ് ഹോനര്‍ (1957) (ബാലസാഹിത്യ കൃതികള്‍), ആര്‍ഥിക് പ്രശ്ന അനി അര്‍ഥ് രചന (1953), നിയോജന്‍ അനി സമൃദ്ധി (ധനശാസ്ത്ര സംബന്ധിയായ കൃതികള്‍) തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്. ഏകമുനീഞ്ചേ മഹാഭാരതം ഇദ്ദേഹത്തിന്റെ ആത്മകഥയാണ്. കൂടാതെ നര്‍മോജ്ജ്വലമായ വ്യക്തിചിത്രോപന്യാസങ്ങളും ഏകാങ്കനാടകങ്ങളും പ്രക്ഷേപണാര്‍ഥം എഴുതിയിട്ടുണ്ട്. ജ്യോത്സ്ന അനിജ്യോതി തുടങ്ങി നിരവധി ഏകാങ്കനാടകസമാഹാരങ്ങളും ഗാഡ്ഗിലാഞ്ച്യ കഥ എന്ന തെരഞ്ഞെടുക്കപ്പെട്ട ചെറുകഥകളുടെ സമാഹാരവും രചിച്ചിട്ടുണ്ട്.
1950 മാര്‍ച്ചില്‍ സത്യകഥ എന്ന മാസികയില്‍ 'രസ ചര്‍ച്ചേ പീ അദഗല്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ച പ്രസിദ്ധമായ ലേഖനത്തില്‍ നവചൈതന്യത്തെപ്പറ്റി ദീര്‍ഘമായി ഉപന്യസിച്ചിട്ട് അദ്ദേഹം പറയുന്നുണ്ട്-"സാഹിത്യാസ്വാദനത്തില്‍ നിന്ന് അനുഭവപ്പെടുന്ന ആനന്ദം രസാനുഭൂതിയുടെ ഫലമല്ല, അത് അനുഭവിച്ചറിഞ്ഞ യാഥാര്‍ഥ്യബോധത്തിന്റെ ഫലമാണ്.
1957-ല്‍ റോക്ഫെല്ലര്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പ് ഗാഡ്ഗിലിന് ലഭിച്ചിട്ടുണ്ട്. ഉപഭോക്തൃ അവകാശങ്ങള്‍ക്ക് വേണ്ടി നിലനിന്ന ഇദ്ദേഹം 15 വര്‍ഷത്തോളം മുംബൈയിലെ ഗ്രഹക് പഞ്ചായത്ത് എന്ന സംഘടനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. വാല്‍ചന്ദ് ഹീരാചന്ദ് ഗ്രൂപ്പിന്റെ സാമ്പത്തിക-ആദായ നികുതി ഉപദേഷ്ടാവായും സാഹിത്യഅക്കാദമി (ന്യൂഡല്‍ഹി) പ്രസിഡന്റ് (1988-93), അഖില്‍ ഭാരതീയ മറാഠി സാഹിത്യ സമ്മേളന്‍ പ്രസിഡന്റ് (1981), ബോംബെ മറാഠി സാഹിത്യസംഘ് പ്രസിഡന്റ് ബോംബെ മറാഠി ഗ്രന്ഥസംഗ്രഹാലയ് പ്രസിഡന്റ് തുടങ്ങിയ പദവികളും അലങ്കരിച്ചു.
ഗംഗാധര്‍ ഗോപാലിന്റെ സാഹിത്യസപര്യയ്ക്ക് അനവധി അംഗീകാരങ്ങളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണിന്റെ ചെറുകഥയ്ക്കുള്ള ഒന്നാം സമ്മാനം, മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ (1956, 57, 60), ആര്‍.എസ്. ജോഗ് അവാര്‍ഡ് (1982), എന്‍.സി. ഖേല്‍ക്കര്‍ അവാര്‍ഡ് (1980), അഭിരുചി അവാര്‍ഡ് (1949), സാഹിത്യ അക്കാദമി അവാര്‍ഡ് (1996) തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
2008 സെപ്. 15-ന് ഇദ്ദേഹം അന്തരിച്ചു.