This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: ==ഗാങ് == ==deposition== ലോഹ അയിരുകളെ, വിശിഷ്യ സിരാനിക്ഷേപങ്ങളെ (lodes, veins) ചൂ...)
അടുത്ത വ്യത്യാസം →
16:43, 7 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗാങ്
deposition
ലോഹ അയിരുകളെ, വിശിഷ്യ സിരാനിക്ഷേപങ്ങളെ (lodes, veins) ചൂഴ്ന്ന് അവസ്ഥിതമായിക്കാണുന്ന താരതമ്യേന മൂല്യം കുറഞ്ഞ ധാതുപദാര്‍ഥം. ക്വാര്‍ട്ട്സ് തുടങ്ങിയ അലോഹധാതുക്കളെയായിരിക്കും മിക്കവാറും ഇതുള്ക്കൊണ്ടിരിക്കുന്നത്.
പ്രധാന ധാതുവിന്റെ അയിരുമായി കൂട്ടുചേര്ന്നിരിക്കുകമൂലം, സാമ്പത്തിക പ്രാധാന്യം തുലോം കുറവാണെങ്കില്‍പ്പോലും, ഗാങ് ധാതുക്കളെക്കൂടി ഖനനം ചെയ്തെടുക്കേണ്ടിവരുന്നു. സാധാരണയായി അയിരുകളുടെ ഗുണമേന്മ വര്‍ധിപ്പിക്കുവാന്‍ വേണ്ടി അവയെ പേഷണം (milling), പ്ളവനം (flotation) അടിയല്‍ (sintering), ഗുരുത്വസാന്ദ്രണം (gravity-concentration) തുടങ്ങിയ പ്രക്രിയകള്‍ക്കു വിധേയമാക്കാറുണ്ട്. ഇതിന് സജ്ജീകരണം (beneficiation) എന്നു പറയുന്നു. ഗാങ് ധാതുക്കള്‍ ഈ ദൃശ്യപ്രക്രിയകളിലൂടെയൊന്നും ഒഴിവാക്കപ്പെടുന്നില്ല. നിഷ്കര്‍ഷണ ഘട്ടത്തില്‍ (processing) മാത്രമാണ് ഇവയെ വേര്പിരിക്കാനാവുന്നത്. നോ. അയിരുസംസ്കരണം
(എന്‍.ജെ.കെ. നായര്‍)