This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗലേ (ഗാലേ), യൊഹാന്‍ ഗോട്ട്ഫ്രീദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗലേ (ഗാലേ), യൊഹാന്‍ ഗോട്ട്ഫ്രീദ് == ==Galle,Johann Gottfried (1812 - 1910)== ജര്‍മന്‍ ജ്...)
അടുത്ത വ്യത്യാസം →

14:22, 7 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗലേ (ഗാലേ), യൊഹാന്‍ ഗോട്ട്ഫ്രീദ്

Galle,Johann Gottfried (1812 - 1910)

ജര്‍മന്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍. 1812 ജൂണ്‍ 9-ന് ജര്‍മനിയിലെ പാബ്സ്തൌസില്‍ (Pabsthaus) ജനിച്ചു. 1835-ല്‍, ബര്‍ലിന്‍ വാനനിരീക്ഷണാലയത്തില്‍ ഡയറക്ടറായിരുന്ന യൊഹാന്‍ എന്‍കെ (ഖീവമിി ഋിരസല)യുടെ കീഴില്‍ ജ്യോതിശ്ശാസ്ത്രരംഗത്തു പ്രവര്‍ത്തനമാരംഭിച്ചു. 1845-ല്‍ പിഎച്ച്.ഡി. ബിരുദം നേടി. ധൂമകേതുക്കള്‍ (comets), ക്ഷുദ്ര ഗ്രഹങ്ങള്‍, ഉല്‍ക്കകള്‍ (meteors) എന്നിവയെക്കുറിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ അധികവും. യുറാനസ് ഗ്രഹത്തിന്റെ ചലനത്തിന് കക്ഷ്യാവിക്ഷോഭം (perturbation-ഒരു ഗ്രഹം മറ്റൊന്നിന്റെ ഭ്രമണപഥത്തിനുണ്ടാക്കുന്ന വ്യതിചലനം) ഉള്ളതിനാല്‍ അതിനുമപ്പുറം മറ്റൊരു ഗ്രഹമുണ്ടാകാം എന്ന് അക്കാലത്ത് ല് വെറിയെ (Le Verrier) എന്ന ജ്യോതിശ്ശാസ്ത്രജ്ഞന്‍ കണക്കുകൂട്ടി. അദ്ദേഹം നല്കിയ സ്ഥാനനിര്‍ണയം അനുസരിച്ച് നിരീക്ഷണം നടത്തി പ്രതീക്ഷിച്ച സ്ഥാനത്തുതന്നെ നെപ്ട്യൂണ്‍ ഗ്രഹത്തെ ആദ്യമായി നിരീക്ഷിച്ച് റിപ്പോര്‍ട്ട് രേഖപ്പെടുത്തിയത് ഗലേ ആയിരുന്നു (1846). 1839-40 കാലഘട്ടത്തില്‍ മൂന്നു ധൂമകേതുക്കള്‍, ഒന്നിനു പുറകേ മറ്റൊന്നായി കണ്ടുപിടിച്ച് രാജകീയാംഗീകാരം നേടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പിന്നീട് ശനിഗ്രഹത്തിന്റെ വലയം (Crepe ring) ആദ്യമായി നിരീക്ഷിച്ചു. ഭൂമിയില്‍നിന്നു സൂര്യനിലേക്കുള്ള ശരാശരി ദൂരം ആദ്യമായി കണക്കുകൂട്ടിയത് ഗലേ ആയിരുന്നു.

1851-ല്‍ ബ്രെസ്ലൌ (Breslau) വാനനിരീക്ഷണാലയത്തിന്റെ ഡയറക്ടര്‍, ബ്രെസ്ലൌ സര്‍വകലാശാലാപ്രൊഫസര്‍ എന്നീ പദവികളില്‍ ഗലേ നിയമിതനായി. തുടര്‍ന്നുള്ള 46 വര്‍ഷക്കാലം (1851-95) അധ്യാപനവും ഗവേഷണവും തുടര്‍ന്നു. കാലാവസ്ഥാനിരീക്ഷണത്തില്‍ തത്പരനായിരുന്ന ഗലേ കാലാവസ്ഥാപ്രവചനത്തെക്കുറിച്ച് ഒരു പ്രബന്ധപരമ്പര പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗലേയുടെ ജീവിതാന്ത്യംവരെയുള്ള ശാസ്ത്രനിരീക്ഷണങ്ങളില്‍ യൊഹാന്‍ എന്‍കെയുടെ സ്വാധീനം തെളിഞ്ഞുകാണാം. 98 വയസ്സുവരെ പ്രവര്‍ത്തനനിരതമായ ജീവിതം നയിച്ച ഗലേ പില്ക്കാല ജര്‍മന്‍ ജ്യോതിശ്ശാസ്ത്രകാരന്മാരില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1835-ല്‍ പ്രത്യക്ഷപ്പെട്ട ഹാലീ ധൂമകേതുവിനെക്കുറിച്ച് പഠനം നടത്തിയ ഗലേ 1910-ല്‍ ഹാലീ ധൂമകേതുവിന്റെ അടുത്ത ആഗമനവും കാണുകയുണ്ടായി.

1910 ജൂല. 10-ന് ജര്‍മനിയിലെ പോട്സ്ഡാമില്‍ ഇദ്ദേഹം അന്തരിച്ചു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍