This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോര്‍ക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Cork) |
(→Cork) |
||
വരി 4: | വരി 4: | ||
== Cork == | == Cork == | ||
- | [[ചിത്രം: | + | [[ചിത്രം:Cork-oak-photo.png|200px|right|thumb|കോര്‍ക്ക് ഓക്ക് വൃക്ഷത്തില്‍ നിന്ന് കോര്‍ക്ക് വെട്ടിയെടുക്കുന്ന രീതി]] |
വൃക്ഷത്തിന്റെ പരിചര്‍മ (periderm) ഭാഗത്തിന്റെ പൊതുനാമം. ദ്വിതീയവൃദ്ധി(Secondary growth)യുള്ള കാണ്ഡങ്ങളിലും വേരുകളിലും പുറന്തൊലിയ്‌ക്ക് (epidermis) പകരം രൂപംകൊള്ളുന്ന കട്ടിയേറിയ ഭാഗമാണ് കോര്‍ക്ക്. കുപ്പികളുടെ അടപ്പ് ആയി ഉപയോഗിക്കുന്നതാണ് കോര്‍ക്കിന്റെ സാധാരണമായ ഉപയോഗം. റോബര്‍ട്ട് ഹൂക്ക് കോര്‍ക്ക് കോശങ്ങളെ നിരീക്ഷണ വിധേയമാക്കിയതാണ് "കോശ'(cell)ത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. | വൃക്ഷത്തിന്റെ പരിചര്‍മ (periderm) ഭാഗത്തിന്റെ പൊതുനാമം. ദ്വിതീയവൃദ്ധി(Secondary growth)യുള്ള കാണ്ഡങ്ങളിലും വേരുകളിലും പുറന്തൊലിയ്‌ക്ക് (epidermis) പകരം രൂപംകൊള്ളുന്ന കട്ടിയേറിയ ഭാഗമാണ് കോര്‍ക്ക്. കുപ്പികളുടെ അടപ്പ് ആയി ഉപയോഗിക്കുന്നതാണ് കോര്‍ക്കിന്റെ സാധാരണമായ ഉപയോഗം. റോബര്‍ട്ട് ഹൂക്ക് കോര്‍ക്ക് കോശങ്ങളെ നിരീക്ഷണ വിധേയമാക്കിയതാണ് "കോശ'(cell)ത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്. | ||
17:19, 6 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
കോര്‍ക്ക്
Cork
വൃക്ഷത്തിന്റെ പരിചര്‍മ (periderm) ഭാഗത്തിന്റെ പൊതുനാമം. ദ്വിതീയവൃദ്ധി(Secondary growth)യുള്ള കാണ്ഡങ്ങളിലും വേരുകളിലും പുറന്തൊലിയ്‌ക്ക് (epidermis) പകരം രൂപംകൊള്ളുന്ന കട്ടിയേറിയ ഭാഗമാണ് കോര്‍ക്ക്. കുപ്പികളുടെ അടപ്പ് ആയി ഉപയോഗിക്കുന്നതാണ് കോര്‍ക്കിന്റെ സാധാരണമായ ഉപയോഗം. റോബര്‍ട്ട് ഹൂക്ക് കോര്‍ക്ക് കോശങ്ങളെ നിരീക്ഷണ വിധേയമാക്കിയതാണ് "കോശ'(cell)ത്തിന്റെ കണ്ടെത്തലിലേക്ക് നയിച്ചത്.
കോര്‍ക്ക് കാമ്പിയം അഥവാ ഫെല്ലോജെന്‍ കോശങ്ങളില്‍ നിന്നാണ് കോര്‍ക്ക് രൂപം കൊള്ളുന്നത്. എപ്പോഴും വിഭജിച്ചുകൊണ്ടിരിക്കുന്ന പാര്‍ശ്വ മെരിസ്റ്റമിക കോശങ്ങളാണിവ. പ്രാരംഭദിശയില്‍ കോര്‍ക്ക് കോശങ്ങളില്‍ പ്രോട്ടോപ്ലാസം ഉണ്ടെങ്കിലും വിഭേദനത്തിനുശേഷം പ്രോട്ടോപ്ലാസം നശിക്കുകയും കോശങ്ങള്‍ നിര്‍ജീവമായിത്തീരുകയും ചെയ്യുന്നു.
വാണിജ്യപരമായി ഫാഗേസീ കുടുംബത്തിലെ കോര്‍ക്ക് ഓക്ക് എന്നറിയപ്പെടുന്ന ക്വര്‍ക്കസ് സൂബര്‍ (Quercus suber) എന്നയിനം ഓക്കിന്റെ പുറന്തൊലിയില്‍നിന്നാണ് കോര്‍ക്ക് വെട്ടിയെടുക്കുന്നത്. കോര്‍ക്കില്‍ സുബെറിന്‍ (Suberin) എന്ന മെഴുകു പോലെയുള്ള പദാര്‍ഥം അടങ്ങിയിരിക്കുന്നു. ഇത് കോര്‍ക്ക് ഉണങ്ങാതിരിക്കാനും ചീഞ്ഞു പോകാതിരിക്കാനും സഹായിക്കുന്നു. മാത്രമല്ല സുബറിന്‍, കോശങ്ങള്‍ക്കകത്ത് ജലവും വാതകവും കടക്കാതെ പ്രതിരോധിക്കുന്നു. കീടങ്ങളുടെയും പ്രാണികളുടെയും ശല്യം ഒഴിവാക്കാനും സുബെറിനു കഴിയുന്നു. ഭാരക്കുറവ്, ഇലാസ്‌തികത, ജല പ്രതിരോധശേഷി, അഗ്നി പ്രതിരോധശേഷി എന്നീ ഗുണങ്ങള്‍ ഉള്ളതിനാല്‍ കോര്‍ക്ക് പലവിധ വസ്‌തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്നു.
കോര്‍ക്ക് ഓക്ക് വൃക്ഷങ്ങള്‍ക്ക് ഏകദേശം 25 വര്‍ഷം പ്രായമാകുമ്പോള്‍ മുതല്‍ കോര്‍ക്ക് വെട്ടിയെടുക്കാന്‍ തുടങ്ങുന്നു. ഒരു പ്രാവശ്യം കോര്‍ക്ക് എടുത്താല്‍ കുറഞ്ഞത് 10 വര്‍ഷങ്ങള്‍ക്കുശേഷമേ അടുത്ത തവണ കോര്‍ക്ക് ശേഖരിക്കാവൂ. മൂര്‍ച്ചയേറിയ കത്തി അല്ലെങ്കില്‍ കോടാലി കൊണ്ട് മരത്തിന്റെ പുറന്തൊലിയില്‍ തിരശ്ചീനമായും ലംബതലത്തിലും നിരവധി വിള്ളലുകള്‍ വരുത്തിയാണ് കോര്‍ക്ക് വെട്ടിയെടുക്കുന്നത്. വിള്ളലുകള്‍ ഉണ്ടാക്കുമ്പോള്‍ മരത്തിന് കേട്‌പറ്റാതെ ശ്രദ്ധിക്കണം. ശരാശരി 200 വര്‍ഷമാണ് കോര്‍ക്ക് ഓക്ക് മരത്തിന്റെ ആയുര്‍ദൈര്‍ഘ്യം. ഈ കാലയളവില്‍ 15 തവണ എങ്കിലും കോര്‍ക്ക് ശേഖരിക്കാവുന്നതാണ്. തുടക്കത്തില്‍ ലഭിക്കുന്ന കോര്‍ക്കിന് ഗുണനിലവാരം കുറവായിരിക്കും. ഉരിച്ചെടുത്ത കോര്‍ക്ക് നന്നായി ഉണക്കിയശേഷം തിളപ്പിക്കുന്നു. ഇത് കോര്‍ക്കിന്റെ വ്യാപ്‌തവും ഇലാസ്‌തികതയും വര്‍ധിക്കാന്‍ സഹായിക്കുന്നു. സംസ്‌കരിച്ചതിനുശേഷം പുറം ചെത്തി മിനുക്കിയാണ് കോര്‍ക്ക് വിപണിയില്‍ എത്തിക്കുന്നത്.
കുപ്പിയുടെ അടപ്പിനുപുറമേ, ടെന്നീസ് റാക്കറ്റിന്റെ പിടി, ബുള്ളറ്റ് ബോര്‍ഡ്, ഇന്‍സുലേഷന്‍ എന്നിവ നിര്‍മിക്കാനും വീടിന്റെ മുറികളില്‍ തറയില്‍ പാകാനും (flooring) കോര്‍ക്ക് ഉപയോഗിച്ചുവരുന്നു. ചൈനീസ് കോര്‍ക്ക് ഓക്ക് (Quercus variabilis) എന്ന വൃക്ഷത്തില്‍ നിന്നും കോര്‍ക്ക് ശേഖരിക്കാറുണ്ട്. ആഗോള വിപണിയില്‍ കോര്‍ക്ക് ഉത്‌പാദനത്തിന്റെ 50 ശതമാനവും നിര്‍വഹിക്കുന്നത് പോര്‍ച്ചുഗല്‍ ആണ്. സ്‌പെയിന്‍, ഇറ്റലി, ടുണീഷ്യ, മൊറോക്കോ എന്നിവിടങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കോര്‍ക്ക് ഓക്ക് മരങ്ങള്‍ വളര്‍ത്തുന്നുണ്ട്.