This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോമാളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Clown)
(Clown)
 
വരി 4: വരി 4:
== Clown ==
== Clown ==
-
[[ചിത്രം:Vol9_101_clown2.jpg|thumb|]]
+
[[ചിത്രം:Clown2.png‎|200px|right|thumb|കോമാളി]]
സര്‍ക്കസിലെ ഹാസ്യനടന്‍.  വേഷംകൊണ്ടും ഹാസ്യപ്രകടനങ്ങള്‍കൊണ്ടും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്ന നടനാണ്‌ കോമാളി.
സര്‍ക്കസിലെ ഹാസ്യനടന്‍.  വേഷംകൊണ്ടും ഹാസ്യപ്രകടനങ്ങള്‍കൊണ്ടും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്ന നടനാണ്‌ കോമാളി.

Current revision as of 17:30, 5 ഓഗസ്റ്റ്‌ 2015

കോമാളി

Clown

കോമാളി

സര്‍ക്കസിലെ ഹാസ്യനടന്‍. വേഷംകൊണ്ടും ഹാസ്യപ്രകടനങ്ങള്‍കൊണ്ടും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്ന നടനാണ്‌ കോമാളി.

നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പലരാജ്യങ്ങളിലും കോമാളിവേഷങ്ങള്‍ ഉണ്ടായിരുന്നു. മധ്യകാലഘട്ടത്തില്‍ രാജകൊട്ടാരങ്ങളില്‍ കോമാളി (വിദൂഷകന്‍)കളെ നിയമിച്ചിരുന്നു. രാജാക്കന്മാരെയും മന്ത്രിമാരെയും തന്റെ ഹാസ്യപ്രകടനങ്ങള്‍കൊണ്ട്‌ രസിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. പാശ്ചാത്യരാജ്യങ്ങളില്‍ മെറിആന്‍ഡ്രൂസ്‌, ഫൂള്‍, ബഫൂണ്‍, പാന്റലൂണ്‍, ജോക്കര്‍ എന്നീ പേരുകളില്‍ ഇവര്‍ അറിയപ്പെട്ടിരുന്നു. സംസ്‌കൃത നാടകങ്ങളില്‍ വിദൂഷകന്‍, കഥകളിയില്‍ ഭീരു, ശാസ്‌ത്രക്കളിയില്‍ വിഡ്‌ഢി, വികടന്‍ എന്നീ പേരുകളിലാണ്‌ കോമാളി കഥാപാത്രങ്ങള്‍ പ്രത്യേക്ഷപ്പെടാറുള്ളത്‌.

16-ാം ശതകത്തില്‍ ഇറ്റാലിയന്‍ നാടകങ്ങളില്‍ പ്രത്യേക്ഷപ്പെട്ടിരുന്ന കോമാളികളാണ്‌ സര്‍ക്കസ്‌ കോമാളികളുടെ പൂര്‍വികര്‍. ഷേയ്‌ക്‌സ്‌പിയര്‍ നാടകങ്ങളില്‍ നീളത്തിലുള്ള ജാക്കറ്റും അയഞ്ഞ പൈജാമയും കഴുത്തില്‍ കെട്ടും ധരിച്ച കോമാളികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

17-ാം ശതകത്തിലാണ്‌ ജര്‍മന്‍ നാടകവേദികളില്‍ കോമാളികള്‍ രംഗപ്രവേശം ചെയ്‌തത്‌. പാകമല്ലാത്ത വലിയ ഷൂസുകളും വേസ്റ്റ്‌ കോട്ടും തൊപ്പിയുമായിരുന്നു ഇവരുടെ വേഷം. 18-ാം ശതകത്തില്‍ ഇംഗ്ലീഷ്‌ നാടകങ്ങളിലും ഹാസ്യനടന്മാര്‍ അഭിനയിച്ചിരുന്നു. ഇതേ കാലഘട്ടത്തില്‍ തന്നെയാണ്‌ സര്‍ക്കസ്‌ രംഗത്ത്‌ കോമാളികള്‍ ഒരു ആവശ്യഘടകമായത്തീര്‍ന്നത്‌. ഇറ്റാലിയന്‍ കോമാളികളുടെ വേഷവിധാനമാണ്‌ ഇവര്‍ക്കും ഉണ്ടായിരുന്നത്‌. 18-ാം ശതകത്തിലെ പ്രസിദ്ധ കോമാളികളില്‍ പ്രമുഖന്‍ ജോസഫ്‌ ഗ്രിമാള്‍ഡി (Joseph Grimaldi, 1778-1837) ആയിരുന്നു. സര്‍ക്കസ്‌ കോമാളികള്‍ ഇന്നു ധരിക്കുന്ന വെളുത്ത ചായം പൂശിയുള്ള വേഷവിധാനം രൂപകല്‍പന ചെയ്‌തത്‌ ഇദ്ദേഹമാണ്‌. "ജോയ്‌' (Joey) കോമാളി എന്ന പേരിലാണ്‌ ഈ വേഷം അറിയപ്പെടുന്നത്‌. ആധുനിക കോമാളികളില്‍ ഒന്നാമനാണ്‌ ജോയ്‌. ആധുനിക സര്‍ക്കസ്‌ കോമാളികള്‍ വേദിയില്‍ ഹാസ്യകലാപ്രകടനങ്ങള്‍ കാണിക്കുന്നതിനു പുറമേ ട്രപ്പീസ്‌, ജഗ്‌ളിങ്‌ മുതലായ അഭ്യാസങ്ങളും പ്രദര്‍ശിപ്പിച്ചുപോരുന്നു. സര്‍ക്കസ്‌ കോമാളികള്‍ മൂന്നുതരക്കാരാണ്‌; ചാര്‍ലി, അഗസ്റ്റ്‌ (Auguste), ജോയ്‌. ചാര്‍ലിക്കാര്‍ സങ്കടമഭിനയിച്ചു കാണികളെ ചിരിപ്പിക്കുകയും അവരുടെ സഹാനുഭൂതിയാര്‍ജിക്കുകയും ചെയ്യുന്നു. പ്രശസ്‌ത കോമാളിയും ചലചിത്രനടനുമായ സര്‍ ചാള്‍സ്‌ സ്‌പെന്‍സര്‍, "ചാര്‍ലി'ചാപ്ലിന്‍ (1889-1977) ചാര്‍ലി കോമാളിയാണ്‌. ഇദ്ദേഹത്തിന്റെ "ബസ്റ്റ്‌ ഒറിജിനല്‍ സ്‌കോര്‍' എന്ന ചലച്ചിത്രം 1973-ല്‍ ഓസ്‌കാര്‍ ബഹുമതി നേടുകയുണ്ടായി. അഗസ്റ്റ്‌ കോമാളികള്‍ മുഖത്ത്‌ വെള്ളച്ചായം പൂശി, മൂക്കില്‍ ഉണ്ടയുംവച്ചു, വലിയ ഷൂസ്‌ ധരിക്കുന്നവരാണ്‌. ജോയ്‌ കോമാളികള്‍ കരണം മറിച്ചില്‍, ജഗ്‌ളിങ്‌, കുതിരയോട്ടം എന്നിങ്ങനെ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവരായിരിക്കും. ജോസഫ്‌ ഗ്രിമാള്‍ഡിയുടെ സ്‌മരണാര്‍ഥം അദ്ദേഹത്തെ അനുകരിച്ചാണ്‌ ജോയ്‌ കോമാളികള്‍ വേഷം ധരിക്കുന്നത്‌.

കോമാളികള്‍ തലമുടി ഒതുക്കിച്ചീകി, മുഖത്തു കട്ടിയില്‍ വെള്ളച്ചായം പൂശുന്നു. മൂക്കിലും ചെവിയിലും ചുവന്ന പൊടിയും കണ്ണിനുമുകളില്‍ നീലച്ചായവും പുരികത്തില്‍ കട്ടിയായി കണ്‍മഷിയും തേയ്‌ക്കുന്നു. രണ്ടു കവിളിലും ചുവന്ന പുള്ളികുത്തുകയും ചുണ്ടില്‍ കുറച്ചുനീളത്തില്‍ ലിപ്‌സ്റ്റിക്‌ ഇടുകയും ചെയ്യുന്നു. തുടര്‍ന്ന്‌ തലയില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന വെള്ളത്തൊപ്പി ധരിച്ച്‌ തൊപ്പിയുടെ ഇരുവശവും പച്ചനിറത്തിലുള്ള കമ്പിളിത്തൂവലുകള്‍ ഘടിപ്പിക്കുന്നു. ഇതിനുശേഷം വളരെ അയഞ്ഞുകിടക്കുന്ന പൈജാമയും ജാക്കറ്റും ഷര്‍ട്ടിനു മുകളില്‍ രോമംകൊണ്ടുള്ള കോളറും പാകമല്ലാത്ത വലിയ ഷൂസുകളും ധരിക്കുന്നു. ഒരു ചെറിയ കളര്‍ക്കുടയും പിടിച്ചു, കൈയുറകളും ധരിക്കുന്നതോടുകൂടി വേഷവിധാനം പൂര്‍ത്തിയായി. ഈ വേഷത്തില്‍ ഇവര്‍ രംഗപ്രവേശനം ചെയ്യുമ്പോള്‍ത്തന്നെ കാണികളില്‍ പൊട്ടിച്ചിരി ഉയരുന്നു.

അന്താരാഷ്‌ട്ര പ്രശസ്‌തിയാര്‍ജിച്ച മറ്റുചില കോമാളികളാണ്‌ ഡാന്‍റ്യൂ, ഫെലിക്‌സ്‌ ആഡ്‌ലര്‍ (Felix, Adler), എന്‌റിക്കോ (Enrico), ഫ്രാന്‍സെസ്‌കോ, ഏണസ്റ്റോ, വ്‌ളാദിമീര്‍ ലൊനോ ഡോവിച്ച്‌ ഡ്യൂറോ (Vladimir Lono Dovitch Duro), എമ്മെറ്റ്‌ കെല്ലിക്‌ (Emmett Kellick), ചാള്‍സ്‌ ആഡ്രിയല്‍ വൊറ്റാച്ച്‌ (ഗ്രാക്ക്‌), നിക്കൊളെ പോളിയോക്കോഫ്‌, ചാര്‍ലികീത്ത്‌, കോക്കോ എന്നിവര്‍. ഇവരില്‍ ഗ്രാക്കിന്റെ ആത്മകഥ നോ ഫൂളിങ്‌ ഒരു ചലച്ചിത്രമാക്കി അദ്ദേഹംതന്നെ അഭിനയിച്ചിട്ടുണ്ട്‌. മുന്‍ സോവിയറ്റ്‌ യൂണിയനിലെ ഡ്യൂറോ ഒരു കോമാളി എന്നതിനു പുറമേ പ്രഗല്‌ഭനായ കുതിര സവാരിക്കാരനും ട്രപ്പീസ്‌ അഭ്യാസിയുമായിരുന്നു. ഓര്‍ഡര്‍ ഒഫ്‌ ലെനില്‍ എന്ന ബഹുമതിക്ക്‌ ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%AE%E0%B4%BE%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍