This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതിബല, ബല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.64.247 (സംവാദം)
(New page: = അതിബല, ബല = വിശപ്പ്, ദാഹം മുതലായവ അകറ്റുന്നതിനു ശക്തിയുള്ളതെന്നു വിശ...)
അടുത്ത വ്യത്യാസം →
08:02, 1 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അതിബല, ബല
വിശപ്പ്, ദാഹം മുതലായവ അകറ്റുന്നതിനു ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടു മന്ത്രങ്ങള്‍. സാവിത്യ്രുപനിഷത്തിലാണ് ഇവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
യാഗരക്ഷയ്ക്കായി വിശ്വാമിത്രന് രാമലക്ഷ്മണന്മാരെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ സരയൂനദിയുടെ ദക്ഷിണതീരത്തുവച്ച് അവര്‍ക്ക് ഈ മന്ത്രങ്ങള്‍ ഉപദേശിച്ചുകൊടുക്കുകയുണ്ടായി (വാല്മീകിരാമായണം, ബാലകാണ്ഡം, സര്‍ഗം 22). ഈ മന്ത്രങ്ങളുടെ സിദ്ധിയുണ്ടായിരുന്നതുകൊണ്ടാണ് ശ്രീരാമനെപ്പറ്റി 'ജയത്യതി ബലോ രാമഃ' എന്ന് ഹനുമാന് സ്മരിക്കുന്നതെന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.
അതിബല, ബല എന്നതു രണ്ടു മന്ത്രങ്ങളാണെങ്കിലും ഒന്നായിട്ടാണ് പ്രതിപാദിതമായിരിക്കുന്നത്.
(വി.എസ്.വി. ഗുരുസ്വാമി ശാസ്ത്രികള്‍)