This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖേല്‍രത്ന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഖേല്‍രത്ന== Khel Ratna ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി. മുന്‍ പ്രധ...)
അടുത്ത വ്യത്യാസം →

15:55, 5 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഖേല്‍രത്ന

Khel Ratna

ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ പേരിലാണ് ഈ പുരസ്കാരം നല്കപ്പെടുന്നത്. മെഡലും പ്രശസ്തിപത്രവും 5,00,000 രൂപയും (2012) ഉള്‍പ്പെടുന്നതാണ് 1991-92 വര്‍ഷത്തില്‍ സ്ഥാപിതമായ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരം.

ഇന്ത്യന്‍ കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന കായികതാരത്തിനോ ടീമിനോ ആണ് ഈ പുരസ്കാരം നല്കിപ്പോരുന്നത്. കേന്ദ്ര യുവജനക്ഷേമ കായിക വകുപ്പ് ഓരോ വര്‍ഷവും നിയമിക്കുന്ന പ്രത്യേക സമിതിയാണ് അതത് വര്‍ഷത്തെ ഖേല്‍രത്ന ജേതാവിനെ കണ്ടെത്തുന്നത്. ഒരോ വര്‍ഷവും ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രകടനമാണ് കായികതാരത്തെ വിലയിരുത്തുന്നതിനായി പരിഗണിക്കുക. ഒരു കായികതാരത്തിന് ഒന്നിലധികം തവണ പുരസ്കാരം നല്കാറില്ല. ഇന്ത്യന്‍ പാര്‍ലമെന്റ്, സംസ്ഥാന സര്‍ക്കാരുകള്‍, സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യ, ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകള്‍ എന്നിവയിലേതെങ്കിലുമൊന്ന് നാമനിര്‍ദേശം ചെയ്യുന്ന കായികതാരത്തെയാണ് പുരസ്കാര പട്ടികയിലേക്കു പരിഗണിക്കുക. കേന്ദ്ര യുവജനക്ഷേമവകുപ്പും-സ്പോര്‍ട്സ് മന്ത്രാലയവും ചേര്‍ന്ന് പ്രഖ്യാപിക്കുന്ന ജേതാവിന് പുരസ്കാരം സമ്മാനിക്കുന്നത് രാഷ്ട്രപതിയാണ്. ലോക ചെസ്ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിനാണ് ആദ്യത്തെ ഖേല്‍രത്ന (1991-02) ലഭിച്ചത്. കേരളത്തില്‍ നിന്നും 2002-03-ല്‍ അത്ലറ്റിക് താരം കെ.എം. ബീനാമോള്‍ക്കും ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജി(2003-04)നുമാണ് നാളിതുവരെ ഖേല്‍രത്ന ലഭിച്ചിട്ടുള്ളത്.

screenshot

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍