This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോപ്‌ലെ, ജോണ്‍ സിംഗിള്‍ട്ടണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Copley, John Singleton (1738 - 1815))
(Copley, John Singleton (1738 - 1815))
 
വരി 4: വരി 4:
== Copley, John Singleton  (1738 - 1815) ==

-
[[ചിത്രം:John-singleton.png‎|200px|right|thumb|ജോണ്‍ സിംഗിള്‍ട്ടണ്‍ കോപ്‌ലെ ]]
+
[[ചിത്രം:John-singleton.png‎|150px|right|thumb|ജോണ്‍ സിംഗിള്‍ട്ടണ്‍ കോപ്‌ലെ ]]
യു.എസ്‌. ഛായാചിത്രകാരന്‍. 1738 ജൂല. 3-ന്‌ ബോസ്റ്റണില്‍ ജനിച്ചു. 15-ാം വയസ്സില്‍ത്തന്നെ കോപ്‌ലെയുടെ ആദ്യരചനകള്‍ ശ്രദ്ധേയമായി. ജോണ്‍ സിംബര്‍ട്ട്‌ റോബര്‍ട്ട്‌ ഫേക്‌, ജോണ്‍ ഗ്രീന്‍വുഡ്‌, ജോസഫ്‌ ബ്ലാക്‌ബണ്‍ തുടങ്ങി നിരവധി ചിത്രകാരന്മാര്‍ ഇദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്‌. തന്മയീഭാവം, കമനീയത, മൗലികത്വം എന്നിവ ഇദ്ദേഹത്തിന്റെ രചനാശൈലിയുടെ പ്രത്യേകതകളാണ്‌. ഇദ്ദേഹത്തിന്റേതായി ബോസ്റ്റണിലെ കാഴ്‌ചബംഗ്ലാവില്‍ സൂക്ഷിച്ചിട്ടുള്ള സാമുവല്‍ ആദംസ്‌, ജോണ്‍ക്വിസ്‌ ആദംസ്‌, ജനറല്‍ ജോസഫ്‌ വാറന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്‌.

Current revision as of 17:51, 4 ഓഗസ്റ്റ്‌ 2015

കോപ്‌ലെ, ജോണ്‍ സിംഗിള്‍ട്ടണ്‍

Copley, John Singleton (1738 - 1815)

ജോണ്‍ സിംഗിള്‍ട്ടണ്‍ കോപ്‌ലെ

യു.എസ്‌. ഛായാചിത്രകാരന്‍. 1738 ജൂല. 3-ന്‌ ബോസ്റ്റണില്‍ ജനിച്ചു. 15-ാം വയസ്സില്‍ത്തന്നെ കോപ്‌ലെയുടെ ആദ്യരചനകള്‍ ശ്രദ്ധേയമായി. ജോണ്‍ സിംബര്‍ട്ട്‌ റോബര്‍ട്ട്‌ ഫേക്‌, ജോണ്‍ ഗ്രീന്‍വുഡ്‌, ജോസഫ്‌ ബ്ലാക്‌ബണ്‍ തുടങ്ങി നിരവധി ചിത്രകാരന്മാര്‍ ഇദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്‌. തന്മയീഭാവം, കമനീയത, മൗലികത്വം എന്നിവ ഇദ്ദേഹത്തിന്റെ രചനാശൈലിയുടെ പ്രത്യേകതകളാണ്‌. ഇദ്ദേഹത്തിന്റേതായി ബോസ്റ്റണിലെ കാഴ്‌ചബംഗ്ലാവില്‍ സൂക്ഷിച്ചിട്ടുള്ള സാമുവല്‍ ആദംസ്‌, ജോണ്‍ക്വിസ്‌ ആദംസ്‌, ജനറല്‍ ജോസഫ്‌ വാറന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഇതിനുദാഹരണമാണ്‌.

ജേക്കബ്‌ ഹുര്‍ദിന്റെയും മിസ്സിസ്‌. തോമസ്‌ബോയ്‌സ്റ്റന്റെയും അമേരിക്കന്‍ ശൈലിയില്‍ രചിച്ച ഛായാചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ മികച്ച കലാവൈഭവം എടുത്തുകാട്ടുന്നവയാണ്‌. 1774-75 കാലഘട്ടത്തിലെ ഇറ്റാലിയന്‍ സന്ദര്‍ശനം കോപ്‌ലെയുടെ രചനാശൈലിയില്‍ പ്രകടമായ വികാസം സൃഷ്‌ടിച്ചു. 1778-ല്‍ വരച്ച "വാട്ട്‌സണും സ്രാവും' (Watson & The Shark). 1781-ലെ "കാതം പ്രഭുവിന്റെ മരണം' (The Death of the Earl of Chatham) എന്നിവ ശ്രദ്ധേയങ്ങളാണ്‌. ചരിത്രസംഭവവുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ്‌ "മേജര്‍ പിയേഴ്‌സന്റെ മരണം' (1784). ഈ ചിത്രം ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രഷ്‌ഠമായ സൃഷ്‌ടികളിലൊന്നാണ്‌. ദ റിട്ടേണ്‍ ഒഫ്‌ നെപ്‌റ്റ്യൂണ്‍' (1754), "ജെയിംസ്‌ വാറന്‍' (1763), "ദ ബോയ്‌വിത്ത്‌ സഖിറല്‍' (1765) എന്നിവയും പ്രധാന രചനകളാണ്‌. "ജിബ്രാള്‍ട്ടറിന്റെ ഉപരോധം' എന്ന ചിത്രം ലണ്ടന്‍ നഗരസഭയ്‌ക്കുവേണ്ടി 1791-ല്‍ വരച്ചു. ഏകദേശം ഇരുപത്തഞ്ചോളം ശ്രഷ്‌ഠമായ സൃഷ്‌ടികള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്‌.

1815 സെപ്‌. 9-ന്‌ ലണ്ടനില്‍ ഇദ്ദേഹം അന്തരിച്ചു. അഭിഭാഷകനും ഇംഗ്ലണ്ടിന്റെ ലോഡ്‌ ചാന്‍സലറുമായിരുന്ന ലിന്റ്‌ ഹര്‍സ്റ്റ്‌ കോപ്‌ലെയുടെ മകനാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍