This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖാന്‍, സഫര്‍ ഹുസൈന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഖാന്‍, സഫര്‍ ഹുസൈന്‍ == Khan, Zafar Hussain (1891 - ?) ഉര്‍ദു സാഹിത്യകാരന്‍. 1891 ജൂ...)
അടുത്ത വ്യത്യാസം →
16:06, 4 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഖാന്‍, സഫര്‍ ഹുസൈന്‍
Khan, Zafar Hussain (1891 - ?)
ഉര്‍ദു സാഹിത്യകാരന്‍. 1891 ജൂണ്‍ 15-ന് മൊറാദാബാദില്‍ ജനിച്ചു. അലിഗര്‍ മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദം നേടി. ഗദ്യസാഹിത്യത്തിന്റെ വിവിധശാഖകളില്‍ വ്യാപരിച്ച ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ സെഹ്നി ഇംതിന്‍ ഹനത്ത് (ഗവേഷണ പ്രബന്ധം), ഫാന്‍ എ മുതലാഹ് (ഉപന്യാസങ്ങള്‍), സൈദാകി ഖുതൂഹ് (നോവല്‍), അന്‍വായ്ഫല്‍ സഫാ, മാല്‍ ഔര്‍ മൊഷിയെത്, മക്കാലായ് റൂസ്സോ (തത്ത്വചിന്ത) എന്നിവയാണ്. മാല്‍ ഔര്‍ മോഷിയെത്തിന് 1955-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. ദാര്‍ശനിക പ്രതിപാദകമാണ് മിക്കഗ്രന്ഥങ്ങളും.