This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖാന്‍, ഷഫാ അത്ത് അഹ്മദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഖാന്‍, ഷഫാ അത്ത് അഹ്മദ് == Khan, Shafaat Ahmed (1893 - 1947) ചരിത്രകാരനും രാജ്യതന്...)
അടുത്ത വ്യത്യാസം →
16:03, 4 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഖാന്‍, ഷഫാ അത്ത് അഹ്മദ്
Khan, Shafaat Ahmed (1893 - 1947)
ചരിത്രകാരനും രാജ്യതന്ത്രജ്ഞനും. 1893 ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ജനിച്ചു. ഗവണ്‍മെന്റ് ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം കേംബ്രിജിലെ സിഡ്നി സസക്സ് കോളജില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ഷഫാ അത്ത് അഹ്മദ് ഖാന്‍ ഡബ്ളിനിലെ ട്രിനിറ്റി കോളജില്‍ നിന്ന് 1918-ല്‍ ഡി.ലിറ്റ് നേടി.
ലണ്ടന്‍ കൗണ്‍ടി കൗണ്‍സിലില്‍ (London County Council) ചരിത്രാധ്യാപകന്‍, 1917-19-ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ ധനതത്ത്വശാസ്ത്രം അസി. പ്രൊഫസര്‍ (1919-20), 1921-40-ല്‍ അലഹബാദ് സര്‍വകലാശാലയില്‍ ആധുനിക ഇന്ത്യാചരിത്രം പ്രൊഫസര്‍ (1921-40), ജേണല്‍ ഒഫ് ഇന്ത്യന്‍ ഹിസ്റ്ററി (Journal of Indian History), സ്റ്റാര്‍ (Star) എന്നിവയുടെ സ്ഥാപകനും പത്രാധിപരും എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1924-30 കാലത്ത് ഉത്തര്‍പ്രദേശ് നിയമനിര്‍മാണസഭാംഗമായിരുന്നു. വട്ടമേശസമ്മേളനത്തില്‍ മുസ്ലിം പ്രതിനിധിസംഘത്തിന്റെ സെക്രട്ടറിയായിരുന്നു ഷഫാ അത്ത് അഹ്മദ്ഖാന്‍. ഉത്തര്‍പ്രദേശ് മുഹമ്മദന്‍ എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സ്, കൊല്‍ക്കത്താ മുസ്ലിം യൂത്ത്ലീഗ്, ഓള്‍ ഇന്ത്യാ മുസ്ലിം കോണ്‍ഫറന്‍സ്, ബംഗാള്‍ മുസ്ലിം എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സ്, പഞ്ചാബ് മുസ്ലിം എഡ്യൂക്കേഷനല്‍ കോണ്‍ഫറന്‍സ്, അജ്മീര്‍ മര്‍വാരാ മുസ്ലിം എഡ്യൂക്കേഷണല്‍ കോണ്‍ഫറന്‍സ് എന്നിവയുടെ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.
ഫെഡറല്‍ പബ്ളിക് സര്‍വീസ് കമ്മിഷന്‍ അംഗം (1940), 1941 മുതല്‍ '45 വരെ സൌത്ത് ആഫ്രിക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ (1941-45) എന്നീ സ്ഥാനങ്ങള്‍ വഹിച്ച ഖാന്‍, 1946 ആഗ. 24-ന് നെഹ്റുവിന്റെ ഇടക്കാലമന്ത്രിസഭയില്‍ ആരോഗ്യം, വിദ്യാഭ്യാസം, കല എന്നീ വകുപ്പുകളുടെ മന്ത്രിയായി.
1947 ജൂല. 18-ന് ഖാന്‍ അന്തരിച്ചു.