This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖരെ, വാമന്‍ സഖാറാം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഖരെ, വാമന്‍ സഖാറാം == സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍...)
അടുത്ത വ്യത്യാസം →
14:47, 4 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഖരെ, വാമന്‍ സഖാറാം
സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനും. 1866 ആഗ. 1-ന് അഹമ്മദ് നഗര്‍ ജില്ലയില്‍ സംഗമ്നഗറില്‍ ജനിച്ചു. നാസിക്കിലും മുംബൈയിലുമായി വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം 1890-ല്‍ നിയമബിരുദം നേടുകയും തുടര്‍ന്ന് നാസിക്കില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടുവരികെ ജില്ലാബോര്‍ഡിലേക്ക് ഗവണ്‍മെന്റ് നോമിനേഷന്‍ കിട്ടി. 1906-ല്‍ ബാലഗംഗാധരതിലകന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന വാമന്‍ സഖാറാം പിന്നീട് ബനാറസ് കോണ്‍ഗ്രസ്സില്‍ നിന്നു തിരിച്ചെത്തി തീവ്രവാദികളുടെ നേതാവായി. ദേശീയവിപ്ലവപ്രവര്‍ത്തനത്തിന് ജീവിതം സമര്‍പ്പിച്ച ഇദ്ദേഹം മികച്ച ഒരു പ്രഭാഷകന്‍ കൂടിയായിരുന്നു. വന്ദേമാതരം കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ഇദ്ദേഹത്തെ കോടതി വെറുതെവിടുകയുണ്ടായി. 1910-ല്‍ ജാക്സണ്‍ കൊലക്കേസില്‍ ഇദ്ദേഹത്തിന്റെ പേര്‍ കൂട്ടിച്ചേര്‍ത്ത് സന്നത് റദ്ദാക്കുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും നാലുകൊല്ലം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തില്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം നാസിക വൈഭവ് എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു. 1920-ല്‍ പ്രവര്‍ത്തനരംഗത്ത് നിന്നു പിന്‍വാങ്ങി ആത്മീയകാര്യങ്ങളില്‍ മുഴുകി.
1928 ജനു. 12-ന് ഖരെ അന്തരിച്ചു.
(ഡോ. പ്രഭാകര്‍ മാച്വേ)