This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപ്പ ബിഡാര്‍, ഗാനവിശാരദ (1877 - 1931)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൃഷ്ണപ്പ ബിഡാര്‍, ഗാനവിശാരദ (1877 - 1931)== [[ചിത്രം:KrishnappaBidara.png‎|120px|thumb|right|ഗാ...)
(കൃഷ്ണപ്പ ബിഡാര്‍, ഗാനവിശാരദ (1877 - 1931))
 
വരി 9: വരി 9:
'ഗായകശിഖാമണി' (1905), 'ഗാനവിശാരദ' (1912), 'ഗായകശിരോമണി' (1915) തുടങ്ങിയ ബിരുദ ബഹുമതികള്‍ നേടിയിട്ടുള്ള കൃഷ്ണപ്പ ബിഡാര്‍ 1912-ല്‍ മൈസൂര്‍ കൊട്ടാരം സംഗീതവിദ്വാനായി നിയമിക്കപ്പെട്ടു.
'ഗായകശിഖാമണി' (1905), 'ഗാനവിശാരദ' (1912), 'ഗായകശിരോമണി' (1915) തുടങ്ങിയ ബിരുദ ബഹുമതികള്‍ നേടിയിട്ടുള്ള കൃഷ്ണപ്പ ബിഡാര്‍ 1912-ല്‍ മൈസൂര്‍ കൊട്ടാരം സംഗീതവിദ്വാനായി നിയമിക്കപ്പെട്ടു.
-
കച്ചേരികളില്‍ പുരന്ദരദാസന്റെ കൃതികള്‍ ആദ്യമായി പാടിത്തുടങ്ങിയത് ഇദ്ദേഹമാണ്. ബി. ശ്രീനിവാസയ്യങ്കാര്‍, തബല വിദ്വാന്‍ നഞ്ചപ്പ, നാഗസ്വര വിദ്വാന്‍ ഷീനപ്പ, ഫ്ളൂട്ട് വിദ്വാന്‍ എം.കെ. സുബ്ബറാവു, വയലിന്‍ വിദ്വാന്‍ ടി. ഗുരുരാജപ്പ, ബാംഗ്ലൂര്‍ നാഗരത്നമ്മ, പ്രശസ്ത വയലിനിസ്റ്റ് സംഗീതരത്നാകരം ചൌഡയ്യ, ഗാനവിശാരദന്‍ ബി. ദേവേന്ദ്രപ്പ, ഭാഷാപണ്ഡിതനും സംഗീതശാസ്ത്രവിശാരദനുമായ രല്ലപ്പള്ളി അനന്തകൃഷ്ണശര്‍മ തുടങ്ങി പ്രശസ്തരായ അനേകം ശിഷ്യര്‍ ഇദ്ദേഹത്തിനുണ്ട്. തന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും 'ശ്രീകൃഷ്ണ പാഠശാല' എന്ന സംഗീതവിദ്യാലയ സ്ഥാപനത്തിനുള്ള നിധിയില്‍ നിക്ഷേപിച്ച ഇദ്ദേഹം 1931 ജൂല. 29ന് അന്തരിച്ചു.
+
കച്ചേരികളില്‍ പുരന്ദരദാസന്റെ കൃതികള്‍ ആദ്യമായി പാടിത്തുടങ്ങിയത് ഇദ്ദേഹമാണ്. ബി. ശ്രീനിവാസയ്യങ്കാര്‍, തബല വിദ്വാന്‍ നഞ്ചപ്പ, നാഗസ്വര വിദ്വാന്‍ ഷീനപ്പ, ഫ്ളൂട്ട് വിദ്വാന്‍ എം.കെ. സുബ്ബറാവു, വയലിന്‍ വിദ്വാന്‍ ടി. ഗുരുരാജപ്പ, ബാംഗ്ലൂര്‍ നാഗരത്നമ്മ, പ്രശസ്ത വയലിനിസ്റ്റ് സംഗീതരത്നാകരം ചൗഡയ്യ, ഗാനവിശാരദന്‍ ബി. ദേവേന്ദ്രപ്പ, ഭാഷാപണ്ഡിതനും സംഗീതശാസ്ത്രവിശാരദനുമായ രല്ലപ്പള്ളി അനന്തകൃഷ്ണശര്‍മ തുടങ്ങി പ്രശസ്തരായ അനേകം ശിഷ്യര്‍ ഇദ്ദേഹത്തിനുണ്ട്. തന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും 'ശ്രീകൃഷ്ണ പാഠശാല' എന്ന സംഗീതവിദ്യാലയ സ്ഥാപനത്തിനുള്ള നിധിയില്‍ നിക്ഷേപിച്ച ഇദ്ദേഹം 1931 ജൂല. 29ന് അന്തരിച്ചു.
(എന്‍.എന്‍. ആനന്ദന്‍; സ.പ.)
(എന്‍.എന്‍. ആനന്ദന്‍; സ.പ.)

Current revision as of 16:52, 26 ജൂലൈ 2015

കൃഷ്ണപ്പ ബിഡാര്‍, ഗാനവിശാരദ (1877 - 1931)

ഗാനവിശാരദ കൃഷ്ണപ്പ ബിഡാര്‍

കര്‍ണാടകത്തിലെ ഒരു സംഗീതവിദ്വാന്‍. ഉഡുപ്പിയിലെ യക്ഷഗാനമണ്ഡലിയില്‍ സ്ത്രീവേഷം അവതരിപ്പിച്ചു പ്രസിദ്ധനായ വിശ്വനാഥയ്യരുടെ മകനായി 1877-ല്‍ മൈസൂറില്‍ ജനിച്ചു. കരൂര്‍ രാമസ്വാമയ്യയാണ് ഇദ്ദേഹത്തിന്റെ ആദ്യഗുരു. കൊട്ടാരം സംഗീതവിദ്വാന്‍ കരിഗിരിറാവുവിനും മൈസൂറിലെ വൈണിക ശിഖാമണി ശേഷണ്ണയ്ക്കു കീഴിലും ഇദ്ദേഹം സംഗീതം അഭ്യസിച്ചിട്ടുണ്ട്.

19-ാം വയസ്സില്‍ത്തന്നെ കൊട്ടാരം സംഗീതവിദ്വാനായി നിയമിതനായ ഇദ്ദേഹം 20-ാം വയസ്സുമുതല്‍ സംസ്ഥാനത്തിനുപുറത്തും കച്ചേരികള്‍ നടത്തി.

'ഗായകശിഖാമണി' (1905), 'ഗാനവിശാരദ' (1912), 'ഗായകശിരോമണി' (1915) തുടങ്ങിയ ബിരുദ ബഹുമതികള്‍ നേടിയിട്ടുള്ള കൃഷ്ണപ്പ ബിഡാര്‍ 1912-ല്‍ മൈസൂര്‍ കൊട്ടാരം സംഗീതവിദ്വാനായി നിയമിക്കപ്പെട്ടു.

കച്ചേരികളില്‍ പുരന്ദരദാസന്റെ കൃതികള്‍ ആദ്യമായി പാടിത്തുടങ്ങിയത് ഇദ്ദേഹമാണ്. ബി. ശ്രീനിവാസയ്യങ്കാര്‍, തബല വിദ്വാന്‍ നഞ്ചപ്പ, നാഗസ്വര വിദ്വാന്‍ ഷീനപ്പ, ഫ്ളൂട്ട് വിദ്വാന്‍ എം.കെ. സുബ്ബറാവു, വയലിന്‍ വിദ്വാന്‍ ടി. ഗുരുരാജപ്പ, ബാംഗ്ലൂര്‍ നാഗരത്നമ്മ, പ്രശസ്ത വയലിനിസ്റ്റ് സംഗീതരത്നാകരം ചൗഡയ്യ, ഗാനവിശാരദന്‍ ബി. ദേവേന്ദ്രപ്പ, ഭാഷാപണ്ഡിതനും സംഗീതശാസ്ത്രവിശാരദനുമായ രല്ലപ്പള്ളി അനന്തകൃഷ്ണശര്‍മ തുടങ്ങി പ്രശസ്തരായ അനേകം ശിഷ്യര്‍ ഇദ്ദേഹത്തിനുണ്ട്. തന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും 'ശ്രീകൃഷ്ണ പാഠശാല' എന്ന സംഗീതവിദ്യാലയ സ്ഥാപനത്തിനുള്ള നിധിയില്‍ നിക്ഷേപിച്ച ഇദ്ദേഹം 1931 ജൂല. 29ന് അന്തരിച്ചു.

(എന്‍.എന്‍. ആനന്ദന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍