This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലേ, ലൂഷ്യസ് ഡുബിഗ്നോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ക്ലേ, ലൂഷ്യസ് ഡുബിഗ്നോണ്‍== Clay, Lucius Dubignon (1897 - 1978) യു.എസ്. യുദ്ധതന്ത്ര...)
അടുത്ത വ്യത്യാസം →

11:55, 26 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ക്ലേ, ലൂഷ്യസ് ഡുബിഗ്നോണ്‍

Clay, Lucius Dubignon (1897 - 1978)

യു.എസ്. യുദ്ധതന്ത്രജ്ഞന്‍. 1897 ഏ. 23-ന് യു.എസ്സിലെ മരിയറ്റായില്‍ ജനിച്ചു. 1918-ല്‍ യു.എസ്. മിലിട്ടറി അക്കാദമിയില്‍ നിന്ന് എന്‍ജിനീയറിങ് കോറില്‍ പ്രവേശിച്ച ലൂഷ്യസ്, അലിഗനി നദിക്കു കുറുകെയുള്ള ലോക്ക്-ഡാം-2 പണിതതിലൂടെ ശ്രദ്ധേയനായി. 1933-37-ലെ ഇന്റര്‍നാഷണല്‍ നാവിഗേഷന്‍ കോണ്‍ഫറന്‍സില്‍ യു.എസ്സിനെ പ്രതിനിധാനം ചെയ്തു. 1938-ല്‍ ടെക്സാസിലെ റെഡ് നദിയില്‍ റെഡ് റിവര്‍ഡാം പണിതുയര്‍ത്തി. 1940-ല്‍ എയര്‍പോര്‍ട്ട് അനുമതി ബോര്‍ഡിന്റെ സെക്രട്ടറിയായി. രണ്ടാം ലോകയുദ്ധത്തില്‍ ഇദ്ദേഹം ബ്രിഗേഡിയര്‍ ജനറല്‍ ആയി ഉയര്‍ത്തപ്പെടുകയും ദേശീയ സപ്ളൈ സര്‍വീസിന്റെ ചീഫ് ഒഫ് സ്റ്റാഫ് ആവുകയും ചെയ്തു. 1944 നവംബറില്‍ ചെര്‍ബുര്‍ഗ് തുറമുഖത്തിന്റെയും, നോര്‍മണ്ടി സെക്ടറിന്റെയും ഭരണാധികാരിയായി. ഡിസംബറില്‍ യുദ്ധത്തിന്റെ മൊബിലൈസേഷന്‍ ഡയറക്ടറായി. 1945-ല്‍ ഇദ്ദേഹത്തെ ലഫ്റ്റനന്റ് ജനറല്‍ ആയി സ്ഥാനക്കയറ്റം നല്‍കി. 1947 മാര്‍ച്ചില്‍ യൂറോപ്പിലെ അധീശസൈന്യത്തിന്റെ 'കമാന്‍ഡര്‍-ഇന്‍-ചീഫായി' ഉയര്‍ത്തപ്പെടുകയും യു.എസ്. ഭരണത്തിലുള്ള ജര്‍മനിയുടെ മിലിട്ടറി ഗവര്‍ണര്‍ ആകുകയും ചെയ്തു. 1948 ജൂണ്‍ മുതല്‍ 49 മേയ് വരെ റഷ്യ ബര്‍ലിന്‍ പട്ടണം 'ബ്ളോക്കേഡ്' ചെയ്തപ്പോള്‍, വിമാനമാര്‍ഗം സാധനങ്ങള്‍ വിതരണം നടത്തി റഷ്യന്‍ ശ്രമത്തെ പരാജയപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ വിജയകരമായ ഒരു നടപടിയായിരുന്നു. 1949-ല്‍ ഇദ്ദേഹത്തെ തിരികെ വിളിച്ച് ബഹുമതി നല്കി. മാസച്യുസെറ്റ്സിലെ ചതാമില്‍ 1978 ഏ. 17-ന് അന്തരിച്ചു.

(അലക്സാണ്ടര്‍ ജേക്കബ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍