This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊളോഫോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കൊളോഫോണ്‍== Colophon അച്ചടിച്ച പുസ്തകത്തിന്റെയോ കൈയെഴുത്തുപ്രതി...)
(കൊളോഫോണ്‍)
 
വരി 1: വരി 1:
==കൊളോഫോണ്‍==
==കൊളോഫോണ്‍==
-
Colophon
+
==Colophon==
അച്ചടിച്ച പുസ്തകത്തിന്റെയോ കൈയെഴുത്തുപ്രതിയുടെയോ അവസാനത്തില്‍ അച്ചടിശാലക്കാരന്റെയോ പകര്‍പ്പെഴുത്തുകാരന്റെയോ പേരും പ്രസിദ്ധപ്പെടുത്തുന്ന സ്ഥലവും തീയതിയും കാണിക്കുന്ന കുറിപ്പ്. 'അവസാനത്തെ മിനുക്കുപണികള്‍' എന്നാണ് വാച്യാര്‍ഥം. കുറിപ്പിനു പുറമേ അച്ചടിശാലക്കാരന്റെ അല്ലെങ്കില്‍ സ്ഥലത്തിന്റെ പദവി, ചിഹ്നം, പുസ്തകം പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞതിലുള്ള കൃതാര്‍ഥത, നന്ദി മുതലായവകൂടി ചിലപ്പോള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇപ്പോള്‍ പുസ്തകത്തിന്റെ ടൈറ്റില്‍ പേജിലോ 'സ്പൈനി'ലോ ആണ് കൊളോഫോണ്‍ അച്ചടിക്കുന്നത്.  

Current revision as of 10:44, 26 ജൂലൈ 2015

പുസ്തകം അച്ചടിച്ച തീയതിയും പ്രിന്ററുടെ പേരും നല്കിക്കൊണ്ടുള്ള കൊളോഫോണ്‍ ആദ്യമായി ഉപോഗിച്ചുകാണുന്നത് 1457-ല്‍ മെയിന്‍സില്‍ നിന്നു പ്രസിദ്ധീകരിച്ച സാള്‍ട്ടറില്‍ (Psalter-ബൈബിളിലെ പഴയനിയമത്തിലെ സങ്കീര്‍ത്തന പുസ്തകം) ആണ്. അതേ പ്രിന്റര്‍ വിയന്നയില്‍ നിന്നും പ്രസിദ്ധീകരിച്ച തങ്ങളുടെ സാള്‍ട്ടറിലും 1462-ല്‍ പ്രസിദ്ധീകരിച്ച ലാറ്റിന്‍ ബൈബിളിലും കൂടുതല്‍ വിശദമായ കൊളോഫോണ്‍ ഉപയോഗിച്ചിരുന്നു. 1520 മുതല്‍ കൊളോഫോണില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ ടൈറ്റില്‍ പേജില്‍ത്തന്നെ കൊടുക്കാന്‍ തുടങ്ങി. പരിമിതമായ കോപ്പികള്‍ മാത്രം അച്ചടിക്കുന്നതോ മോടിയില്‍ അച്ചടിക്കുന്നതോ ആയ ഗ്രന്ഥങ്ങളില്‍ ഇപ്പോഴും അവസാനത്തെ പേജില്‍ത്തന്നെ കൊളോഫോണ്‍ അച്ചടിക്കാറുണ്ട്.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍